Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജമ്മു കശ്മീർ കോൺഗ്രസ് പ്രചാരണ സമിതി അധ്യക്ഷനായി മണിക്കൂറുകൾക്കകം രാജിവെച്ച് ഗുലാം നബി ആസാദ്; രാഷ്ട്രീയകാര്യ സമിതി അംഗത്തെ ജമ്മു കശ്മീർ രാഷ്ട്രീയകാര്യ സമിതിയിൽ നിയമിച്ചത് തരംതാഴ്‌ത്തലെന്ന് കണക്കാക്കി രാജി; അതൃ്പതനായ ഗുലാംനബി കോൺഗ്രസിനോട് ബൈ പറയുമോ?

ജമ്മു കശ്മീർ കോൺഗ്രസ് പ്രചാരണ സമിതി അധ്യക്ഷനായി മണിക്കൂറുകൾക്കകം രാജിവെച്ച് ഗുലാം നബി ആസാദ്; രാഷ്ട്രീയകാര്യ സമിതി അംഗത്തെ ജമ്മു കശ്മീർ രാഷ്ട്രീയകാര്യ സമിതിയിൽ നിയമിച്ചത് തരംതാഴ്‌ത്തലെന്ന് കണക്കാക്കി രാജി; അതൃ്പതനായ ഗുലാംനബി കോൺഗ്രസിനോട് ബൈ പറയുമോ?

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോൺഗ്രസ് പാർട്ടിയിലെ നിർണായക സ്ഥാനത്ത് നിയമിതനായതിനു തൊട്ടുപിന്നാലെ സ്ഥാനം രാജിവച്ച് മുതിർന്ന നേതാവ് ഗുലാം നബി ആസാദ്. പാർട്ടി ദേശീയ നേതൃത്വവുമായി ഏറെനാളായി ഭിന്നതയിൽ കഴിയുന്ന ഗുലാം നബി ആസാദ് ജമ്മു കശ്മീരിലെ പാർട്ടി പ്രചാരണ സമിതി അധ്യക്ഷസ്ഥാനമാണ് നിയമനത്തിനു തൊട്ടുപിന്നാലെ രാജിവച്ചത്. ജമ്മു കശ്മീർ രാഷ്ട്രീയകാര്യ സമിതിയിൽനിന്നും ആസാദ് രാജിവച്ചു.

ഗുലാംനബിയുടെ അടുത്ത നീക്കം എന്താകുമെന്ന ആശങ്ക ഉടലെടുത്തിട്ടുണ്ട്. അതേസമയം ആരോഗ്യപരമായ കാരണങ്ങളാലാണ് പ്രചാരണ സമിതിയുടെ തലപ്പത്തേക്ക് വരാൻ അദ്ദേഹം വിസമ്മതിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തന്റെ തീരുമാനം കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചുവെന്നും അധ്യക്ഷ സ്ഥാനത്തേക്ക് തന്നെ തെരഞ്ഞെടുത്തതിൽ നന്ദി പറയുന്നുവെന്നും ഗുലാം നബി പ്രതികരിച്ചു.

കോൺഗ്രസിന്റെ അഖിലേന്ത്യ രാഷ്ട്രീയകാര്യ സമിതിയിൽ അംഗമായ ആസാദിനെ ജമ്മു കശ്മീർ രാഷ്ട്രീയകാര്യ സമിതിയിൽ നിയമിച്ചത് തരംതാഴ്‌ത്തലായാണ് കണക്കാക്കുന്നതെന്ന് ആസാദിനോട് അടുത്തവൃത്തങ്ങൾ സൂചിപ്പിക്കുന്നു. ആസാദിന്റെ അടുത്ത സുഹൃത്തായ ഗുലാം അഹമ്മദ് മിറിനെ പാർട്ടി അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയതും ഭിന്നതയുടെ കാരണമായി ചൂണ്ടിക്കാട്ടുന്നു. മിറിനു പകരം വികാർ റസൂൽ വന്നിയെയാണു നിയമിച്ചത്.

നേതൃമാറ്റം ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയച്ച 23 നേതാക്കളിൽ ഒരാളാണ് ഗുലാംനബി ആസാദ്. വോട്ടർ പട്ടിക തയാറാക്കലും മണ്ഡല പുനർനിർണയവും പൂർത്തിയാകുന്ന മുറയ്ക്ക് കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ആസാദ് നിർണായക സ്ഥാനങ്ങൾ രാജിവച്ചത്.

മുതിർന്ന നേതാവും ജമ്മു കശ്മീരിലെ മുൻ മന്ത്രിയുമായ ഗുലാം നബി ആസാദ് ഏറെ നാളായി പാർട്ടിയുമായി അഭിപ്രായ വ്യത്യാസത്തിലായിരുന്നു. രണ്ട് വർഷങ്ങൾക്ക് മുൻപ് സംഘടനാപരമായ മാറ്റങ്ങൾ ആവശ്യപ്പെട്ട് പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തെഴുതിയ 23 നേതാക്കളുടെ സംഘത്തിൽ പ്രധാനിയാണ് അദ്ദേഹം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP