മോദി സർക്കാർ ഒത്തുപിടിച്ചിട്ടും ഭയം മാറുന്നില്ല..ആത്മവിശ്വാസം കൂടുന്നില്ല; സാമ്പത്തിക വളർച്ച 4.5 %; ആറ് വർഷത്തെ ഏറ്റവും കുറഞ്ഞ ജിഡിപി നിരക്ക്; ചില്ലറ മാറ്റങ്ങൾ കൊണ്ട് കാര്യമില്ലെന്നും ഭയാന്തരീക്ഷം അകലുന്നില്ലെന്നും മന്മോഹൻ സിങ്; സ്ഥിതി ആശങ്കാജനകമെന്നും മുൻപ്രധാനമന്ത്രി; സാമ്പത്തിക അടിത്തറ ശക്തമെന്നും മൂന്നാം പാദത്തിൽ വളർച്ചാ നിരക്ക് കൂടുമെന്നും ധമന്ത്രാലയം; രാജ്യസഭയിൽ നിർമല സീതാരാമന്റെ പ്രസംഗം കേട്ട് മന്ത്രിമാർ പോലും ഉറങ്ങിയതിൽ അത്ഭുതമില്ലെന്ന് പരിഹസിച്ച് തൃണമൂൽ

മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: ഇന്ത്യയുടെ സാമ്പത്തിക വളർച്ചാനിരക്കിനെ ചൊല്ലിയുള്ള വാദ-പ്രതിവാദങ്ങൾ നിലയ്ക്കുന്നില്ല. ആഭ്യന്തര ധനോത്പാദന നിരക്ക് ആറ് വർഷത്തെ ഏറ്റവും കുറഞ്ഞ 4.5 ശതമാനത്തിലെത്തി. 2019 ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലഘട്ടത്തിലെ കണക്കാണിത്. ഇതിന് മുമ്പ് 2012-13 ലാണ് ജിഡിപി നിരക്ക് ഏറ്റവും കുറഞ്ഞത്. 4.3 ശതമാനം.
സാമ്പത്തിക നില ആശങ്കാജനകമാണെന്ന് മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ് പ്രതികരിച്ചു. 'ഇത് തീർത്തും അംഗീകരിക്കാനാവാത്ത സാഹര്യമാണ്. രാജ്യത്തിന്റെ പരിശ്രമം സാമ്പത്തിക വളർച്ച 8 മുതൽ 9 ശതമാനം വരെ വളരണമെന്നാണ്. സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിലെ 5 ശതമാനത്തിൽ നിന്ന് രണ്ടാം പാദത്തിൽ 4.5 ശതമാനമായി കൂപ്പുകുത്തിയത് ആശങ്കാജനകമാണ്. സാമ്പത്തിക നയങ്ങളിലെ ചില്ലറ മാറ്റങ്ങൾ കൊണ്ടുമാത്രം സമ്പദ് വ്യവസ്ഥയ്ക്ക് കരകയറാൻ കഴിയില്ല. സമൂഹത്തിൽ നിലനിൽക്കുന്ന ഭയാന്തരീക്ഷം മാറ്റിയെടുത്ത് ആത്മവിശ്വാസത്തിന്റേതാക്കി ഉയർത്തണം. വാർഷിക വളർച്ചാനിരക്ക് 8 ശതമാനമെങ്കിലും ആക്കിയെടുക്കാൻ കഴിയണം. സമ്പദ് വ്യവസ്ഥയുടെ നില സമൂഹത്തിന്റെ അവസ്ഥയാണ് സൂചിപ്പിക്കുന്നത്. വിശ്വാസത്തിന്റെയും ആത്മവിശ്വാസത്തിന്റെയും അന്തരീക്ഷം ഇല്ലാതായിരിക്കുന്നു'- മന്മോഹൻ സിങ് പറഞ്ഞു.
എന്നാൽ, മന്മോഹൻ സിങ്ങിന്റേതടക്കം പ്രതിപക്ഷത്തിന്റെ വിമർശനം സർക്കാർ തള്ളി. മൂന്നാം പാദത്തിൽ വളർച്ചാനിരക്ക് ഉയരുമെന്നാണ് ധനമന്ത്രാലയ കേന്ദ്രങ്ങൾ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. 'ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ അടിത്തറ ശക്തമാണ്. മൂന്നാം പാദത്തിൽ വളർച്ചാനിരക്ക് ഉയരും', സാമ്പത്തിക കാര്യ സെക്രട്ടറി അതനു ചക്രബർത്തി പറഞ്ഞു. അന്താരാഷ്ട്ര നാണ്യ നിധി ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് ഈ സാമ്പത്തിക വർഷം 6.1 ശതമാനത്തിലെത്തുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. 2020-21 ൽ അത് ഏഴുശതമാനത്തിലും. വേൾഡ് എക്കണോമിക് ഔട്ട് ലുക്ക് റിപ്പോർട്ടിലാണ് ഇക്കാര്യം പരാമർശിച്ചത്.
കാർഷിക മേഖലയിലെ തളർച്ചയും ഉത്പാദന മേഖലയിലെ മുരടിപ്പുമാം് സാമ്പത്തിക വളർച്ചാനിരക്ക് താഴ്ത്തി നിർത്തുന്നത്. ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ രേഖകൾ പ്രകാരം ഉത്പാദന മേഖലയിലെ വളർച്ചാനിരക്ക് രണ്ടാം പാദത്തിൽ ഒരു ശതമാനം കുറഞ്ഞു. ഒരുവർഷം മുമ്പ് ഇത് 6.9 ശതമാനമായി വികസിച്ചിരുന്നു. കാർഷിക മേഖലയിലാകട്ടെ 4.9 ശതമാനത്തിൽ നിന്ന് 2.1 ശതമാനമായി വളർച്ചാ നിരക്ക് താഴ്ന്നു.
കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാലയും മോദി സർക്കാരിനെ നിശിതമായി വിമർശിച്ചു. ആറ് വർഷത്തിനിടെയിലെ ഏറ്റവും താഴ്ന്ന നിരക്ക്, സുർജേവാല പറഞ്ഞു. അതേസമയം 26 പാദങ്ങളിലെ ഏറ്റവും കുറഞ്ഞ ജിഡിപി നിരക്കാണിതെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറക് ഓബ്രിയൻ പറഞ്ഞു.' ധനകാര്യമന്ത്രിക്ക് ഉത്തരം മുട്ടി. ഈയാഴ്ച രാജ്യസഭയിൽ നിർമലാ സീതാരാമന്റെ പ്രസംഗം 40 മിനിറ്റ് കഴിഞ്ഞപ്പോൾ തന്നെ പ്രതിപക്ഷം ഒന്നടങ്കം ഇറങ്ങിപ്പോയതിൽ അത്ഭുതമില്ല. മന്ത്രിമാർ കസേരകളിൽ ഇരുന്നു ഉറങ്ങി, ഓബ്രിയൻ ട്വീറ്റ ്ചെയ്തു.
സാമ്പത്തിക മാന്ദ്യത്തെ മറികടക്കാൻ സർക്കാർ യഥാസമയം നടപടികൾ സ്വീകരിച്ചതായി നിർമല സീതാരാമൻ ആവർത്തിച്ചിരുന്നു. നിരവധി മേഖലകൾ പ്രതിസന്ധിയിൽ നിന്ന് കരകയറി വരികയാണ്. വ്യവസായങ്ങളുടെ നില മെച്ചപ്പെട്ടതോടെ, പുതിയ നിക്ഷേപങ്ങൾക്കും കളമൊരുങ്ങുന്നു. ജിഎസ്ടി നികുതി വരുമാനത്തിലും പുരോഗതി പ്രതീക്ഷിക്കുന്നു. ഉപഭോക്താക്കളുടെ സമീപനത്തിലും മാറ്റം പ്രകടമാണ്. ദീപാവലി കാലത്ത് ബാങ്കുകളിൽ നിന്ന് 1.8 ലക്ഷം കോടിയുടെ വായ്പ ആവശ്യം വന്നത് ഇതിന്റെ സൂചനയാണ്. ഇത് രാജ്യം മുഴുവനും പ്രകടമാണെന്നും നിർമല സീതാരാമൻ പറഞ്ഞു.
ബാങ്കിങ് ഇതര ധനകാര്യസ്ഥാപനങ്ങളുടെ ബിസിനസിലും പുരോഗതി കണ്ടുതുടങ്ങി. ധനകാര്യപരിഷ്കാരങ്ങൾക്ക് ബജറ്റ് വരെ കാത്തിരിക്കാതെ ശക്തമായ ഇടപെടലുകൾ കേന്ദ്രസർക്കാൻ നടത്തിയിട്ടുണ്ട്. കേർപറേറ്റ് നികുതി വെട്ടിക്കുറയ്ക്കാനുള്ള തീരുമാനവും വളരെ കുറഞ്ഞ സമയത്തിനുള്ളിൽ എടുത്തതാണ്. വിവിധ മേഖലകൾക്കായി സമയാമയം ഉചിതമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. എല്ലാം തകരുകയാണെന്ന് ഒരു ആശങ്ക വ്യവസായ ലോകത്തിനുണ്ടായിരുന്നു. എന്നാൽ, സർക്കാരിനെ സമീപിച്ചാൽ പരിഹാരമുണ്ടെന്ന കാര്യം അവർക്ക് ബോധ്യം വന്നുവെന്നും നിർമല സീതാരാമൻ പറഞ്ഞിരുന്നു. അതേസമയം, രാജ്യത്ത് മാന്ദ്യമില്ലെന്നും, വളർച്ചാനിരക്കിൽ കുറവ് മാത്രമാണുള്ളതെന്നും ധനമന്ത്രി കഴിഞ്ഞ ദിവസം രാജ്യസഭയിലെ പ്രസംഗത്തിൽ വ്യക്തമാക്കി.
മാന്ദ്യം വിഷമിപ്പിച്ചാലും ഏറ്റവും വേഗത്തിൽ വളർച്ച
മാന്ദ്യം വിഷമിപ്പിക്കുന്ന ആഗോള സമ്പദ് രംഗത്ത് ഏറ്റവും വേഗം വളരുന്ന മുഖ്യ സാമ്പത്തിക ശക്തിയെന്ന സ്ഥാനം ഇന്ത്യ നിലനിർത്തിയിട്ടുണ്ട്.. ചൈനക്കൊപ്പമാണ് ഇന്ത്യയുടെ വളർച്ചാവേഗം. എന്നാൽ, നടപ്പ് സാമ്പത്തിക വർഷം ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് 6.1 ശതമാനമായി കുറയുമെന്നാണ് ഐ.എം.എഫ്. പ്രവചനം. ഏപ്രിലിൽ ഐഎംഎഫ് പ്രവചിച്ചിരുന്നതിനേക്കാൾ 1.2 ശതമാനം കുറവാണിത്. മൊത്ത ആഭ്യന്തര ഉത്പാദനം കുറയുക 7.3 ശതമാനമെന്നായിരുന്നു ഏപ്രിലിലെ പ്രവചനം. എന്നാൽ, 2020 സാമ്പത്തിക വർഷത്തിൽ 7 ശതമാനം വളർച്ചാനിരക്ക് കൈവരിക്കുമെന്ന് ഐഎംഎഫിന്റെ വേൾഡ് എക്കണോമിക് ഔട്ട്ലുക്കിൽ പറയുന്നു. ആഭ്യന്തരതലത്തിൽ നോക്കുമ്പോൾ ഇരുണ്ടതായി തോന്നാമെങ്കിലും ആഗോളതലത്തിൽ താരതമ്യം ചെയ്യുമ്പോൾ രാജ്യത്തിന്റെ ചിത്രം പ്രസന്നമാണ്.
ആഗോള വിപണിയിലാകെ മാന്ദ്യം തുടരുകയാണ്. ഈ സാമ്പത്തിക വർഷം ആഗോള സാമ്പത്തിക വളർച്ച മൂന്ന് ശതമാനമാണ്. അടുത്ത വർഷം 3.4 ശതമാനവും. ഓട്ടോമൊബൈൽ-റിയൽ എസ്റ്റേറ്റ് മേഖലകളുടെ തകർച്ചയും ബാങ്കിതര ധനകാര്യസ്ഥാപനങ്ങളുടെ ആരോഗ്യത്തിൽ വന്ന തളർച്ചയും സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ പുറകോട്ടടിച്ചുവെന്ന് ഐഎംഎഫ് റിപ്പോർട്ടിൽ പറയുന്നു. 6.1 ശതമാനം വളർച്ചാ നിരക്ക് ഇന്ത്യൻ ധനനയ കമ്മിറ്റിയുടെ പ്രവചനത്തോട് ചേർന്നുനിൽക്കുന്നു. ആഗോള സാമ്പത്തിക സ്ഥിതി 2017 ലെ 3.8 ശതമാനത്തിൽ നിന്നാണ് 3 ശതമാനത്തിലേക്ക് താഴ്ന്നതെന്ന് ഐഎംഎഫ് ചീഫ് എക്കണോമിസ്റ്റ് ഗീത ഗോപിനാഥ് സാമ്പത്തിക റിപ്പോർട്ടിന്റെ ആമുഖത്തിൽ വിശദീകരിച്ചു.
വർദ്ധിച്ചുവരുന്ന വ്യാപാര-രാഷ്ട്രീയ സംഘർഷങ്ങൾ പ്രതിസന്ധിക്ക് ആക്കം കൂട്ടിയെന്നും 2008-ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിതെന്നും ഐഎംഎഫ് മുഖ്യസാമ്പത്തിക വിദഗ്ദ്ധയായ ഗീതാ ഗോപിനാഥ് പറഞ്ഞു. ചൈനയുടെ സാമ്പത്തിക വളർച്ച അടുത്ത വർഷം 5.8 ശതമാനമായി കുറയും. യൂറോ മേഖലയിൽ ഈ വർഷം 1.2 ശതമാനവും അടുത്ത വർഷം 1.4 ശതമാനവുമാണ് പ്രതീക്ഷിക്കുന്ന വളർച്ചാനിരക്ക്. അമേരിക്കയിൽ 2.1 ശതമാനവും അടുത്ത വർഷം 2.4 ശതമാനവും.
ആഗോള സാമ്പത്തിക മാന്ദ്യത്തിന് കാരണങ്ങൾ
വർദ്ധിച്ച് വരുന്ന വ്യാപാര തടസ്സങ്ങൾ, വാണിജ്യത്തിനും ജിയോ പൊളിറ്റിക്സിലുമുള്ള അനിശ്ചിതത്വം, വികസിത രാഷ്ട്രങ്ങളിലെ കുറഞ്ഞ ഉൽപ്പാദന വളർച്ചയും, പ്രായം കൂടിയവരുടെ ജനസംഖ്യയും പോലുള്ള ഘടനാപരമായ പ്രശ്നങ്ങൾ മാന്ദ്യത്തിന് കാരണങ്ങളാണ്. ആഭ്യന്തരതലത്തിൽ ആവശ്യം വർദ്ധിക്കാത്തതാണ് ഇന്ത്യയുടെ വളർച്ചാനിരക്ക് കുറയാൻ കാരണം. ധനനയം ലഘൂകരിക്കൽ, കോർപ്പറേറ്റ് ആദായനികുതി നിരക്ക് കുറക്കൽ, കോർപ്പറേറ്റ്, പാരിസ്ഥിതിക നിയന്ത്രണ അനിശ്ചിതത്വം പരിഹരിക്കുന്നതിനുള്ള സമീപകാല നടപടികൾ, ഗ്രാമീണ ഉപഭോഗത്തെ പിന്തുണയ്ക്കുന്നതിനുള്ള സർക്കാർ പരിപാടികൾ എന്നിവ ഇന്ത്യയുടെ വളർച്ചയെ പിന്തുണയ്ക്കുമെന്നും ഐഎംഎഫ് പറയുന്നു.
ചാക്രികമായ ദുർബലാവസ്ഥ മറികടന്ന് ആത്മവിശ്വാസം കൈവരിക്കാൻ വിപുലമായ ഘടനാ പരിഷ്കാരങ്ങളും ധനനയ പരിഷ്കരണങ്ങളും കൊണ്ടുവരണം. നികുതി വല വിപുലമാക്കുക, സ്ബ്സിഡി ചെലവഴിക്കൽ യുക്തിസഹമാക്കുക, പൊതുകടം കുറച്ചുകൊണ്ടുവരിക തുടങ്ങിയ നിർദ്ദേശങ്ങളും ഐഎംഎഫ് മുന്നോട്ട് വയ്ക്കുന്നു. ധനകാര്യ സംവിധാനത്തിൽ പൊതുമേഖലയുടെ പങ്ക് കുറച്ചുകൊണ്ടുവരിക, ജോലിക്കുളച നിയമനം, പിരിച്ചുവിടൽ എന്നിവയുടെ ചട്ടങ്ങളിൽ പരിഷ്കരണം എന്നിവയും നിർദ്ദേശങ്ങളിൽ പെടുന്നു.
ഓട്ടോ മൊബൈൽ വ്യവസായ മേഖലയുടെ മാന്ദ്യം
ഓട്ടോമൊബൈൽ മേഖലയാണ് ആഗോളതലത്തിൽ കടുത്ത മാന്ദ്യം നേരിടുന്നതെന്ന് ലോക സാമ്പത്തിക റിപ്പോർട്ടിൽ വിലയിരുത്തുന്നു. 2018 ലണ് ഈ മേഖലയെ മാന്ദ്യം സാരമായി ബാധിച്ച് തുടങ്ങിയത്യ കഴിഞ്ഞ വർഷം ആഗോള കാർ വില്പന മൂന്ന് ശതമാനം കുറഞ്ഞു. ഓട്ടോമൊബൽ നിർമ്മാണ യൂണിറ്റുകളുടെ എണ്ണം 1.7 ശതമാനം കുറഞ്ഞു. മൂല്യത്തിന്റെ അടിസ്ഥാനത്തിൽ 2.4 ശതമാനം കുറവ്. ചൈനയിൽ ഓട്ടോ യൂണിറ്റുകളുടെ എണ്ണം 4 ശതമാനമാണ് കുറഞ്ഞത്. രണ്ട് പതിറ്റാണ്ടിനിടയിലെ ആദ്യ തകർച്ച. ചൈനയിൽ നികുതി ഇളവുകൾ എടുത്തുകളഞ്ഞതും യൂറോപ്പിൽ പുതിയ കാർബൺ ബഹിർഗമന പരിശോധനകൾ വന്നതുമാണ് ഓട്ടോമൊബൈൽ മേഖലയെ പുറകോട്ടടിച്ചതെന്നും ഐഎംഎഫ് റിപ്പോർട്ടിൽ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- വെള്ളം എടുക്കാൻ കൈനീട്ടിയപ്പോൾ താഴെ ഇട്ടു പൊട്ടിച്ചു; കോഫി കുടിക്കാൻ എടുത്തപ്പോഴും അതു തന്നെ സംഭവിച്ചു; ചൂടു കാപ്പി വീണ് പൊള്ളിയത് ഐഎഎസ് കൺഫർ മോഹമുള്ള ഉദ്യോഗസ്ഥയുടെ കാല്; ഉദ്യോഗസ്ഥയിൽ നിന്നും പരാതി വാങ്ങി കേസെടുക്കാനും ആലോചന; കിഫ്ബിയിൽ രണ്ടും കൽപ്പിച്ച് പിണറായി; ഐഎഎസ് നഷ്ടമാകാതിരിക്കാൻ കരുതലോടെ അഡീ സെക്രട്ടറിയും
- ബിലീവേഴ്സ് ചർച്ചിന്റെ സ്വത്തുക്കളെല്ലാം മരവിപ്പിക്കും; ആദ്യ പടിയായി കണ്ടു കെട്ടിയത് ചെറുവള്ളി എസ്റ്റേറ്റിനെ; ആദായ നികുതി വകുപ്പിന്റെ ഈ നീക്കം പ്രതിസന്ധിയിലാക്കുന്നത് പിണറായിയുടെ ചെറുവള്ളി വിമാനത്താവള മോഹങ്ങളെ; എരുമേലി എസ്റ്റേറ്റ് പണം നൽകി ഏറ്റെടുത്ത് എയർപോർട്ട് പണിയൽ ഇനി അസാധ്യം; ബിഷപ്പ് യോഹന്നാൻ വമ്പൻ പ്രതിസന്ധിയിൽ
- 'കിടപ്പ് മുറിയിൽ നിന്നും താഴെ അടുക്കളയിലേക്ക് ചായ കുടിക്കാൻ പോയി തിരിച്ച് വന്നപ്പോൾ വാതിലടച്ച് ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഷാൾ മുറിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെന്നും ഭർത്താവിന്റെ മൊഴി; ഒടുവിൽ അമ്പലത്തറയിലെ നൗഫിറയുടെ ദുരൂഹമരണത്തിൽ ഭർത്താവ് അബ്ദുൾ റസാഖ് അറസ്റ്റിൽ
- രാജു എബ്രഹാമിന് പകരക്കാരനെ റാന്നിയിൽ കണ്ടെത്തുക പ്രയാസം; തുടർച്ചയായി മത്സരിച്ചു തോൽക്കുന്ന വാസവനെ ഒഴിവാക്കിയാൽ സുരേഷ് കുറുപ്പിന് പകരക്കാരനില്ല; മന്ത്രിയാകാതെ അയിഷാ പോറ്റി മടങ്ങുമ്പോൾ അസ്വസ്ഥത; ഐസക്കും സുധാകരനും ഇല്ലെങ്കിൽ ആലപ്പുഴ കൈവിടുമോ എന്ന ആശങ്ക; തുടർച്ചയായി രണ്ടു തവണ ജയിച്ചവരെ ഒഴിവാക്കുന്ന സിപിഎം നയം പുലിവാലാകുമ്പോൾ
- അൾട്രാ സൗണ്ട് സ്കാൻ ചെയ്തപ്പോൾ ഒരു കിഡ്നി മാത്രമെന്ന് സംശയം; ദൂരീകരണത്തിനായി എംആർഐ ചെയ്തപ്പോൾ കിഡ്നി രണ്ടുമുണ്ട്; റിപ്പോർട്ടിൽ തൃപ്തി വരാതെ ഡോക്ടർ വീണ്ടും സ്കാൻ ചെയ്തപ്പോൾ കിഡ്നി ഒന്നേയുള്ളൂ; തെറ്റ് തിരിച്ചറിഞ്ഞപ്പോൾ കാലുപിടുത്തം: മുത്തൂറ്റ് സ്കാനിങ് സെന്ററിനെതിരേ പരാതിയുമായി യുവാവ്
- വഞ്ചിയൂരിലെ മുസ്ലിം കുടുംബത്തിൽ ജനിച്ച മുംതാസ് അലി ഖാൻ; ചോദ്യങ്ങൾക്ക് ഉത്തരം തേടി 19ാം വയസ്സിൽ വീടുപേക്ഷിച്ച് ഹിമാലയത്തിലേക്ക്; ബദ്രീനാഥിൽ വെച്ച് മഹേശ്വർനാഥ് ബാബാജിയിൽ ഗുരുവിനെ കണ്ടു; ആന്ധ്രയിലെ മദനപ്പള്ളിയിൽ സത്സംഗ് ഫൗണ്ടേഷൻ സ്ഥാപിച്ചു; കന്യാകുമാരിയിൽ നിന്നും ശ്രീനഗറിലേക്ക് പദയാത്ര നടത്തിയ യോഗാചാര്യൻ; ഒരേ സമയം മോദിയെയും പിണറായിയുമായി കൈകോർക്കുന്ന ശ്രീ എം ആരാണ്?
- പച്ചാളത്തും ഇടപ്പള്ളിയിലും വിസ്മയം തീർത്ത് ഖജനാവിന് കരുത്തായി; വാരികയ്ക്കുള്ളിൽ വച്ച് കോട്ടയത്തെ അച്ചായൻ നൽകി പണം തിരസ്കരിച്ചും വിവാഹ സമ്മനം മടക്കി നൽകിയും മാതൃക കാട്ടിയ മനുഷ്യൻ; പാമ്പൻ പാലത്തിന്റെ കരുത്ത് രാഷ്ട്രീയത്തിലെത്തുമ്പോൾ പാലാരിവട്ടത്തെ നേട്ടം ബിജെപിക്കും; ഇ ശ്രീധരൻ രാഷ്ട്രീയത്തിലും രാജശിൽപിയാകുമോ?
- എടിഎം മെഷീൻ വിലയ്ക്കു വാങ്ങി പരിശീലനം; കവർച്ചയ്ക്കെത്തുന്നത് സർവ്വ മുന്നൊരുക്കങ്ങളും നടത്തിയ ശേഷം; ഒറ്റ രാത്രി കൊണ്ട് കണ്ണൂരിലെ മൂന്ന് എടിഎമ്മുകളിൽ നിന്നും കവർന്നെടുത്തത് 24.06 ലക്ഷം: കവർച്ചക്കാരെ വെല്ലുന്ന പൊലീസ് ബുദ്ധിയിൽ പിടിയിലായത് മൂന്ന് ഹരിയാനാ സ്വദേശികൾ
- കോടിപതികളിൽ മുമ്പിൽ സിപിഎം; തൊട്ടു പിന്നിൽ മുസ്ലിം ലീഗും; 57 പേരുടെ ആസ്തി ഒരു കോടിക്ക് മുകളിൽ; എംഎൽഎമാരിൽ പണക്കാരൻ വികെസി തന്നെ; വരുമാനത്തിൽ തൊട്ടു പിന്നിൽ നടന്മാരായ ഗണേശും മുകേഷും; അൻവറും പിസി ജോർജും കടക്കാരും; കേരളത്തിലെ എംഎൽഎമാരുടെ ആസ്തി പരിശോധിക്കുമ്പോൾ
- മുഖ്യമന്ത്രിക്കും സ്പീക്കർക്കും വേണ്ടി ഡോളർ കടത്തി; മുൻ കോൺസുൽ ജനറലും പിണറായിയും തമ്മിൽ അടുത്ത ബന്ധം; അറബി ഭാഷ അറിയാവുന്ന സ്വപ്ന എല്ലാ ഇടപാടിലും വിവർത്തകയും സാക്ഷിയുമായി; മൂന്ന് മന്ത്രിമാർക്കും സ്വർണ്ണ കടത്തിന്റെ ആനുകൂല്യം നൽകി; പിണറായിയ്ക്കെതിരെ നേരിട്ടുള്ള ആരോപണവുമായി കസ്റ്റംസ്; തെരഞ്ഞെടുപ്പു കാലത്ത് 'സ്വപ്നയുടെ മൊഴി' പുറത്ത്
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- 15-ാം വയസ്സിൽ ഭീകരനൊപ്പം സിറിയയിൽ പോയത് ആടുമെയ്ക്കാൻ; അമേരിക്കൻ സേന എല്ലാവരേയും ചുരുട്ടിക്കൂട്ടിയപ്പോൾ പെറ്റുകൂട്ടിയ കുഞ്ഞുങ്ങളുമായി യു കെയിൽ എത്തണം; സുപ്രീം കോടതി തള്ളിയതോടെ കൂളിങ് ഗ്ലാസ്സ് ഊരി, കരഞ്ഞു നിലവിളിച്ചു ഷമീമ ബീഗം
- ബി ആർ ഷെട്ടിയുടെ വിശ്വസ്തനായിരിക്കുമ്പോൾ ഉറ്റിയെടുത്തതെല്ലാം നിക്ഷേപിച്ചത് നെന്മാറയിലെ ആശുപത്രിയിൽ; ഭാര്യമാരുടെ പേരിൽ തുടങ്ങിയതും ഭാവിയിലെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ്; യുകെ കോടതി ലോകമെമ്പാടുമുള്ള ആസ്തികൾ മരവിപ്പിക്കാൻ ഉത്തരവിട്ടതോടെ ചർച്ചയാകുന്നത് പ്രമോദ് മങ്ങാടിന്റെ അതിബുദ്ധി; 'അവൈറ്റിസ്' തടസങ്ങളില്ലാതെ മുമ്പോട്ട് പോകുമ്പോൾ
- ഫേസ് മാസ്കില്ലെങ്കിൽ ഷോപ്പിങ് അനുവദിക്കില്ലെന്ന് സെക്യുരിറ്റിക്കാരന്റെ പിടിവാശി; കാലിൽ പിടിച്ചു ചോദിച്ചിട്ടും അനുവദിക്കാതെ പുറത്താക്കാൻ നീക്കം; ഷഢി ഊരി ഫേസ്മാസ്ക്കാക്കി യുവതിയുടെ കിടിലൻ പ്രതികാരം; സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ കാണാം
- 'കിടപ്പ് മുറിയിൽ നിന്നും താഴെ അടുക്കളയിലേക്ക് ചായ കുടിക്കാൻ പോയി തിരിച്ച് വന്നപ്പോൾ വാതിലടച്ച് ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഷാൾ മുറിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെന്നും ഭർത്താവിന്റെ മൊഴി; ഒടുവിൽ അമ്പലത്തറയിലെ നൗഫിറയുടെ ദുരൂഹമരണത്തിൽ ഭർത്താവ് അബ്ദുൾ റസാഖ് അറസ്റ്റിൽ
- നേമത്തേക്ക് ശക്തനും പിന്നെ അശക്തരും; വട്ടിയൂർക്കാവിലേക്ക് സുധീരനെ മറന്ന് വേണു രാജാമണി; വാമനപുരത്തേക്ക് ഹസനും; തിരുവനന്തപുരത്ത് ശിവകുമാറും അരുവിക്കരയിൽ ശബരിനാഥനും കോവളത്ത് വിൻസന്റും മതി; ഒന്നാം പേരുകാരെല്ലാം സ്ഥിരം കേട്ടുമടുത്ത മുഖങ്ങൾ'; തിരുവനന്തപുരം ഡിസിസിയുടെ പട്ടിക കണ്ട് ഞെട്ടി ഹൈക്കമാണ്ട്; ജില്ലാ കമ്മറ്റിയുടെ ലിസ്റ്റ് മറുനാടന്
- ഞങ്ങളുടെ കപ്പൽ ആക്രമിക്കാൻ ധൈര്യം കാട്ടിയ ഇറാൻ ഇനി സുഖമായി ഉറങ്ങുമെന്ന് കരുതേണ്ട; തുടച്ചു നീക്കാൻ അധികനേരം ആവശ്യമില്ല; ഇറാനെ വെല്ലുവിളിച്ച് ഇസ്രയേലി പ്രധാനമന്ത്രി രംഗത്ത്; ശാന്തനായ ബൈഡനും കട്ടക്ക് നേതന്യാഹുവിനൊപ്പം; കളമൊരുങ്ങുന്നത് അറബ് യുദ്ധത്തിന്
- റോഡ് ക്രോസ് ചെയ്യാൻ നിന്ന വയോധികനെ ഇടിച്ചിട്ടത് ചീറി പാഞ്ഞുവന്ന ടാറ്റാ ടിഗർ കാർ; ആകെ തെളിവായി കിട്ടിയത് അടർന്നുവീണ സൈഡ് മിറർ; സിസിടിവി ദൃശ്യങ്ങളിൽ കാറിന്റെ നിറം നീല; അന്വേഷിച്ച് കണ്ടുപിടിച്ച കാറിന് ചാരനിറവും; എംവിഐ പ്രജുവിന്റെ ബുദ്ധിയിൽ ആലപ്പുഴ പള്ളിപ്പാട്ട് ഇടിച്ചിട്ട വാഹനം കണ്ടെത്തി
- അങ്ങനെയുള്ള പരിപാടിയിൽ വിളിച്ചാൽ പോലും ഞാൻ പോകില്ല; ബിഗ് ബോസ് മൂന്നിൽ പങ്കെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം ഇങ്ങനെ; സോഷ്യൽ മീഡിയയിൽ പല അപമാനിക്കലും നടക്കാറുണ്ടെന്ന് പ്രതികരിച്ച് അഡ്വ ജയശങ്കറും; ലാലിന് പ്രതിഫലം 18 കോടിയോ? ബിഗ് ബോസിന്റെ പുതിയ വെർഷൻ എത്തുമ്പോൾ
- 'പൊലീസിന്റെ നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്'; 'ശുദ്ധ പോക്രിത്തരമാണ്'; 'ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ ഐ.ജിയുടെ ജോലി തെറിക്കേണ്ടതാണ്'; ദൃശ്യം 2വിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ
- കൊച്ചി പഴയ കൊച്ചിയല്ലെങ്കിൽ കാസർകോഡും പഴയ കാസർകോഡല്ല; മയക്കുമരുന്നിന് അടിമയായ മകൻ മാതാവിനെ ഗർഭിണിയാക്കിയ സംഭവം; സമ്പന്നരെ വലയിലാക്കി പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലഹരിക്കായി പണം സമ്പാദിക്കുന്ന ആൺകുട്ടികൾ; ബംഗളൂരുവിൽ നിന്ന് ഒഴുക്കുന്നത് ഹാപ്പി ഡ്രഗായ എംഡിഎംഎയും ക്രിസ്റ്റൽ മെത്തും; ലഹരി മാഫിയ തേർവാഴ്ച നടത്തുന്ന വഴികൾ
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- റാന്നിയിൽ അപകടത്തിൽ പരുക്കേറ്റ് അബോധാവസ്ഥയിലായ സൈനികന്റെ ആനുകൂല്യങ്ങളും പെൻഷനും അടക്കം ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത ശേഷം ഭാര്യയും കാമുകനും ചേർന്ന് പാലിയേറ്റീവ് കെയർ സെന്ററിൽ തള്ളി; കരളുരുകുന്ന പരാതിയുമായി സൈനികന്റെ മാതാവ്; കാമുകനെ വിവാഹം കഴിച്ച് ഭാര്യയുടെ സുഖജീവിതം
- കുളിമുറിയിൽ കാലുകൾ കെട്ടിയിട്ടു കഴുത്ത് അറുത്ത് മകനെ ബലി നൽകൽ; എല്ലാം ദൈവകൽപ്പനയെന്ന് ഉമ്മ; മൂന്നാമത്തെ മകനെ കൊന്നത് തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയ ഭർത്താവും രണ്ടും മക്കളും അറിയാതെ; ക്രൂരത കാട്ടിയത് മക്കളെ വല്ലാണ്ട് സ്നേഹിച്ച ഉമ്മ; അന്ധവിശ്വാസ കൊലയ്ക്ക് പിന്നിൽ മദ്രസാ അദ്ധ്യാപികയായിരുന്ന ഷാഹിദ
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്