Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദേശീയപാത വികസനത്തിന് കരാർ ഒപ്പുവെയ്ക്കാനുള്ള സമ്മതം അറിയിച്ച കത്ത് കേന്ദ്രം കൈമാറി; അതിവേഗ നീക്കം നിതിൻ ഗഡ്കരിയുടെ ഇടപെടലിന്റെ ഫലമായി; ഉടൻ ഉത്തരവിറക്കിയില്ലെങ്കിൽ പ്രതീക്ഷിക്കേണ്ടത് സസ്പെൻഷൻ മാത്രമല്ലെന്ന കേന്ദ്രമന്ത്രിയുടെ മുന്നറിയിപ്പിന് പിന്നാലെ ഉണർന്ന് പ്രവർത്തിച്ച് ഉദ്യോഗസ്ഥർ; ഭൂമി ഏറ്റെടുക്കൽ ചെലവിന്റെ 25 ശതമാനം വഹിക്കാമെന്ന സംസ്ഥാന സർക്കാർ നിർദ്ദേശം കേന്ദ്ര ഉപരിതല മന്ത്രാലയം അംഗീകരിച്ചതോടെ കരാർ ഒപ്പിടുക ഈ മാസം ഒമ്പതിന്

ദേശീയപാത വികസനത്തിന് കരാർ ഒപ്പുവെയ്ക്കാനുള്ള സമ്മതം അറിയിച്ച കത്ത് കേന്ദ്രം കൈമാറി; അതിവേഗ നീക്കം നിതിൻ ഗഡ്കരിയുടെ ഇടപെടലിന്റെ ഫലമായി; ഉടൻ ഉത്തരവിറക്കിയില്ലെങ്കിൽ പ്രതീക്ഷിക്കേണ്ടത് സസ്പെൻഷൻ മാത്രമല്ലെന്ന കേന്ദ്രമന്ത്രിയുടെ മുന്നറിയിപ്പിന് പിന്നാലെ ഉണർന്ന് പ്രവർത്തിച്ച് ഉദ്യോഗസ്ഥർ; ഭൂമി ഏറ്റെടുക്കൽ ചെലവിന്റെ 25 ശതമാനം വഹിക്കാമെന്ന സംസ്ഥാന സർക്കാർ നിർദ്ദേശം കേന്ദ്ര ഉപരിതല മന്ത്രാലയം അംഗീകരിച്ചതോടെ കരാർ ഒപ്പിടുക ഈ മാസം ഒമ്പതിന്

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ഒടുവിൽ ഗഡ്കരിയുടെ ശാസന ഫലം കണ്ടു. കേരളത്തിലെ ദേശീയപാതാ വികസനത്തിനുള്ള സംസ്ഥാന സർക്കാർ നിർദ്ദേശം അംഗീകരിച്ച് കേന്ദ്രസർക്കാർ. ദേശീയപാതാ വികസനത്തിനായുള്ള കരാർ ഒപ്പുവയ്ക്കാനുള്ള സമ്മതം അറിയിച്ച കത്ത് കേരളത്തിന് കൈമാറി.ദേശീയപാതാ വികസനത്തിന് ഭൂമിയേറ്റെടുക്കേണ്ട ചെലവിന്റെ 25 ശതമാനം വഹിക്കാം എന്ന സംസ്ഥാന സർക്കാർ നിർദ്ദേശമാണ് കേന്ദ്ര ഉപരിതലഗതാഗതമന്ത്രാലയം അംഗീകരിച്ചത്. ഈ മാസം ഒൻപതിന് കരാറിൽ ഒപ്പിടാനാണ് നിലവിലെ ധാരണ.

കേരളത്തിന്റെ നിർദ്ദേശം അംഗീകരിച്ച് തുടർനടപടികൾ സ്വീകരിക്കാൻ മന്ത്രി നിതിൻ ഗഡ്കരി നേരത്തെ തന്നെ ദേശീയപാതാ അഥോറിറ്റി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നുവെങ്കിലും ഇതുമായി ബന്ധപ്പെട്ട തുടർനടപടികൾ ഉദ്യോഗസ്ഥർ സ്വീകരിച്ചിരുന്നില്ല. ഇക്കാര്യം ഇന്ന് നിതിൻ ഗഡ്കരിയെ സന്ദർശിച്ച മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പടുത്തി. തുടർന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിന്റെ പ്രതിനിധികളുടെ സംഘത്തിന് മുന്നിൽ വച്ച് കടുത്ത ഭാഷയിൽ നിതിൻ ഗഡ്കരി ദേശീയപാതാ അഥോറിറ്റി ഉദ്യോഗസ്ഥരെ ശകാരിച്ചിരുന്നു.

കേരളം മുന്നോട്ട് വച്ച വിഷയത്തിൽ തീരുമാനം വൈകുന്നതാണ് കേന്ദ്ര മന്ത്രിയെ ചൊടിപ്പിച്ചത്. ഭൂമിയേറ്റെടുക്കുന്നതിലുള്ള അധിക ചെലവിൽ ഒരു വിഹിതമേറ്റെടുക്കാമെന്ന കേരളത്തിന്റെ ശുപാർശയിൽ ഉടൻ ഉത്തരവ് ഇറക്കണമെന്ന് മന്തി നിർദ്ദേശിച്ചു. നടപടി എടുത്തില്ലെങ്കിൽ ഉദ്യോസ്ഥരെ സസ്പെൻഡ് ചെയ്യുമെന്ന് ഗഡ്കരി മുന്നറിയിപ്പ് നൽകി. ഇന്ന് ഉച്ചയ്ക്കാണ് മുഖ്യമന്ത്രി ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തിയത്. ബന്ദിപ്പൂർ മുഖ്യചർച്ചാവിഷയമായി. ഇതിന് പിന്നാലെയാണ് കേരളത്തിലെ ദേശീയ പാത വികസനം ചർച്ചയായത്. ദേശീയ പാത വികസനത്തിന് കേരളത്തിൽ കൂടുതൽ ചെലവ് വരുന്നതിന്റെ പശ്ചാത്തലത്തിൽ ഒരു വിഹിതം സംസ്ഥാനം വഹിക്കാമെന്ന് കേരളം അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച് ഉടൻ ഉത്തരവ് ഇറക്കാമെന്ന് ഗഡ്കരി ഉറപ്പ് നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇതുവരെ ഉത്തരവ് ഇറങ്ങിയിട്ടില്ലെന്ന് മുഖ്യമന്ത്രി കേന്ദ്രമന്ത്രിയെ അറിയിച്ചു. ഇതേ തുടർന്നാണ് ഗഡ്കരി ഉദ്യോഗസ്ഥരെ പിണറായിയുടെ മുമ്പിൽ വച്ച് തന്നെ ശാസിച്ചത്. ശകാരം പത്ത് മിനിറ്റോളം നീണ്ടുനിന്നു.

ഉത്തരവിറക്കാൻ എന്തുകൊണ്ടാണ് ഉദ്യോഗസ്ഥർ ഇത്രയും വൈകിയത്? ഉടൻ ഉത്തരവിറക്കിയില്ലെങ്കിൽ സസ്പെൻഷൻ മാത്രം പ്രതീക്ഷിക്കരുത്. ഉദ്യോഗസ്ഥർ നടത്തുന്ന അഴിമതി മുഴുവൻ എനിക്കറിയാം. ഇതുമുഴുവൻ കണ്ടുപിടിക്കുമെന്ന് ഗഡ്കരി പറഞ്ഞു. ബുൾഡോസർ കയറ്റി ഇറക്കിയാലെ ഉദ്യോഗസ്ഥർ പഠിക്കുയുള്ളുവെന്നാണോ. ഒരു മുഖ്യമന്ത്രിയെ ഇതേ ആവശ്യത്തിന് നാലുതവണ വരുത്തിയതിൽ താൻ ലജ്ജിച്ചു തലതാഴ്‌ത്തുവെന്ന് ഗഡ്കരി പറഞ്ഞു.

രാഷ്ട്രീയത്തിനപ്പുറം കറകളഞ്ഞ സൗഹൃദമാണ് ഗഡ്കരിയും പിണറായിയും തമ്മിലുള്ളത്. ജൂണിൽ കേരളത്തിൽ സ്വകാര്യ സന്ദർശനത്തിന് എത്തിയപ്പോഴും ഗഡ്കരി പിണറായി തിരുവനന്തപുരത്ത് ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയെ കാണാൻ എത്തിയത് വാർത്തയായി ബിജെപി. നേതൃത്വത്തെപ്പോലും അറിയിക്കാതെ തീർത്തും സ്വകാര്യ സന്ദർശനത്തിന് കുടുംബത്തോടൊപ്പം തിരുവനന്തപുരത്തെത്തിയ ഗഡ്കരി മുഖ്യമന്ത്രിയെ വീട്ടിലെത്തിക്കണ്ട് സൗഹൃദം പുതുക്കി. അതിൽ, ദേശീയപാതാ വികസനവും മത്സ്യമേഖല, തുറമുഖവികസനം തുടങ്ങിയ കാര്യങ്ങളും ചർച്ചയായി. ഉച്ചഭക്ഷണത്തിനു ശേഷമായിരുന്നു മടക്കം.

കേരളത്തിൽ റോഡുൾപ്പടെയുള്ള പദ്ധതികൾക്ക് ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പിണറായി വിജയനെ പലവട്ടം ഗഡ്കരി അഭിനന്ദിച്ചിട്ടുണ്ട്. പിണറായി വിജയനെ കൊണ്ടുമാത്രമാണ് കേരളത്തിൽ വികസനത്തിന് ഭൂമിയേറ്റെടുക്കൽ സാധ്യമാവുന്നതെന്ന് ഗഡ്കരി പറഞ്ഞിട്ടുണ്ട്.കേരളത്തിൽ ദേശീയപാത വികസനം മാത്രമല്ല, ഗെയിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനു ഭൂമിയേറ്റെടുത്തതും പദ്ധതി പൂർത്തിയായിക്കൊണ്ടിരിക്കുന്നതും ഗഡ്കരി സൂചിപ്പിച്ചു. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ പിന്തുണ എപ്പോഴുമുണ്ടാവുമെന്നും ഗഡ്കരി പലവട്ടം പറഞ്ഞിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP