Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ശത്രുക്കളുടെ പോരാട്ടമല്ല, സൗഹൃദ മത്സരമായിരിക്കും; ആര് വിജയിച്ചാലും കോൺഗ്രസാണ് വിജയം കൈവരിക്കുകയെന്നാണ് ഞങ്ങൾ കരുതുന്നത്'; കാണാനെത്തിയ ദിഗ്‌വിജയ് സിംഗിനെ കെട്ടിപ്പിടിച്ചുള്ള ചിത്രം പങ്കുവെച്ച് ശശി തരൂരിന്റെ വാക്കുകൾ

'കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ശത്രുക്കളുടെ പോരാട്ടമല്ല, സൗഹൃദ മത്സരമായിരിക്കും; ആര് വിജയിച്ചാലും കോൺഗ്രസാണ് വിജയം കൈവരിക്കുകയെന്നാണ് ഞങ്ങൾ കരുതുന്നത്'; കാണാനെത്തിയ ദിഗ്‌വിജയ് സിംഗിനെ കെട്ടിപ്പിടിച്ചുള്ള ചിത്രം പങ്കുവെച്ച് ശശി തരൂരിന്റെ വാക്കുകൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് അശോക് ഗെഹ്ലോട്ട് തീർത്തുപറഞ്ഞതോടെ മത്സരം ദിഗ്‌വിജയ് സിംഗും ശശി തരൂരും തമ്മിലാകുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. മറ്റൊരു പേര് ഇനി ഉയർന്നു വരുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. നാമനിർദശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയ്യതി നാളെയാണെന്നിരിക്കെ ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ശശി തരൂർ ട്വിറ്ററിൽ കൂടിക്കാഴ്ചയുടെ ചിത്രം പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്.

'ദിഗ് വിജയ് സിങ് ഇന്നുച്ചക്ക് എന്നെ കാണാനെത്തി. പാർട്ടി അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ അദ്ദേഹം സ്ഥാനാർത്ഥിയാകുന്നതിനെ ഞാൻ സ്വാഗതം ചെയ്യുന്നു. ഈ തെരഞ്ഞെടുപ്പ് ശത്രുക്കളുടെ പോരാട്ടമല്ല, സൗഹൃദ മത്സരമായിരിക്കുമെന്ന് ഞങ്ങൾ ഇരുവരും സമ്മതിക്കുന്നു. ആര് ജയിച്ചാലും കോൺഗ്രസാണ് വിജയം കൈവരിക്കുകയെന്നാണ് ഞങ്ങൾ കരുതുന്നത്' ശശി തരൂർ ട്വിറ്ററിൽ കുറിച്ചു. ശശി തരൂർ നാളെ 12.15 ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും.

സോണിയ ഗാന്ധിയുമായി ചർച്ചകൾ നടത്തിയ ശേഷമാണ് താൻ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് ഗെലോട്ട് വ്യക്തമാക്കിയത്. താൻ മുഖ്യമന്ത്രിയായി തുടരണോയെന്ന് സോണിയ ഗാന്ധി തീരുമാനിക്കുമെന്നും ഗെഹ്ലോട്ട് പറഞ്ഞു. 50 വർഷമായി അച്ചടക്കമുള്ള കോൺഗ്രസ് പ്രവർത്തകനാണെന്നും ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, സോണിയാ ഗാന്ധി എന്നിവർക്കൊപ്പം പ്രവർത്തിക്കാനായെന്നും അദ്ദേഹം ഓർമിപ്പിച്ചു. കേന്ദ്രമന്ത്രിയായും മൂന്ന് തവണ മുഖ്യമന്ത്രിയായും പ്രവർത്തിക്കാനായെന്നും ഗെഹ്ലോട്ട് പറഞ്ഞു. രാജസ്ഥാനിലുണ്ടായ സംഭവങ്ങളിൽ ദുഃഖമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈക്കമാൻഡ് തീരുമാനത്തിനെതിരെയുള്ള എംഎൽഎമാരുടെ നീക്കം തടയാൻ കഴിഞ്ഞില്ലെന്നും ഇത് മുഖ്യമന്ത്രി എന്ന നിലയിൽ തന്റെ വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത കോൺഗ്രസ് അധ്യക്ഷനായി ഗെഹ്ലോട്ടിനെ ഔദ്യോഗികപക്ഷം പരിഗണിച്ചതിനെ തുടർന്നാണ് നിലവിൽ അദ്ദേഹം വഹിക്കുന്ന രാജസ്ഥാൻ മുഖ്യമന്ത്രി പദത്തിലേക്ക് ആരെ നിയമിക്കുമെന്ന ചർച്ചയുണ്ടായത്. സച്ചിൻ പൈലറ്റിനെ രാജസ്ഥാൻ മുഖ്യമന്ത്രിയാക്കാനായിരുന്നു കോൺഗ്രസ് കേന്ദ്രനേതൃത്വത്തിന് താത്പര്യം. എന്നാൽ ഗെഹ്ലോട്ടിനെ അനുകൂലിക്കുന്ന എംഎ‍ൽഎമാർ ഇതോടെ രാജിഭീഷണി മുഴക്കി.

തുടർന്ന് കെ.സി വേണുഗോപാലുമായി ഫോണിൽ സംസാരിച്ച ഗെഹ്ലോട്ട് ഒന്നും തന്റെ നിയന്ത്രണത്തിൽ അല്ലെന്നും എംഎ‍ൽഎമാർ ദേഷ്യത്തിലാണെന്നും അറിയിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. ഗെഹ്ലോട്ട് മുഖ്യമന്ത്രിയായി തുടരണമെന്നും അല്ലെങ്കിൽ അദ്ദേഹം തീരുമാനിക്കുന്ന ആളെ മുഖ്യമന്ത്രിയാക്കണമെന്നുമാണ് എംഎ‍ൽഎമാർ ആവശ്യപ്പെടുന്നത്. സർക്കാർ വീണാലും സാരമില്ല, രാജിവയ്ക്കാൻ തയ്യാറാണെന്നാണ് 90ലധികം എംഎ‍ൽഎമാരുടെ നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP