Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

ബിജെപിക്കാരനായത് പാർട്ടി ഓഫീസിലെത്തി സംസ്ഥാന പ്രസിഡന്റിൽ നിന്നും പതാക ഏറ്റുവാങ്ങി ആഘോഷമായി; 24 മണിക്കൂറിനുള്ളിൽ രാഷ്ട്രീയമേ വേണ്ടെന്ന് വെച്ചതായി മെഹ്താബ് ഹുസൈന്റെ ഫേസ്‌ബുക്ക് പോസ്റ്റ്; മുൻ മുൻ ഇന്ത്യൻ ഫുട്‌ബോൾ താരത്തിന്റെ നിലപാട് മാറ്റത്തിൽ നാണം കെട്ട് ബിജെപി

ബിജെപിക്കാരനായത് പാർട്ടി ഓഫീസിലെത്തി സംസ്ഥാന പ്രസിഡന്റിൽ നിന്നും പതാക ഏറ്റുവാങ്ങി ആഘോഷമായി; 24 മണിക്കൂറിനുള്ളിൽ രാഷ്ട്രീയമേ വേണ്ടെന്ന് വെച്ചതായി മെഹ്താബ് ഹുസൈന്റെ ഫേസ്‌ബുക്ക് പോസ്റ്റ്; മുൻ മുൻ ഇന്ത്യൻ ഫുട്‌ബോൾ താരത്തിന്റെ നിലപാട് മാറ്റത്തിൽ നാണം കെട്ട് ബിജെപി

മറുനാടൻ ഡെസ്‌ക്‌

കൽക്കത്ത: ബിജെപിയിൽ ചേർന്ന് 24 മണിക്കൂർ തികയും മുമ്പേ രാഷ്ട്രീയം തന്നെ അവസാനിപ്പിച്ച് മുൻ മുൻ ഇന്ത്യൻ ഫുട്‌ബോൾ താരം. കുടുംബാം​ഗങ്ങളും ആരാധകരും സുഹൃത്തുക്കളും എതിർപ്പ് പ്രകടിപ്പിച്ചതോടെയാണ് മെഹ്താബ് ഹുസൈൻ ബിജെപിയേയും രാഷ്ട്രീയ പ്രവർത്തനത്തേയും ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. ചൊവ്വാഴ്‌ച്ച ബിജെപി ഓഫീസിലെത്തി പശ്ചിമ ബം​ഗാൾ സംസ്ഥാന സെക്രട്ടറി ദിലീപ് ഘോഷിന്റെ കൈകളിൽ നിന്നും പാർട്ടി പതാക ഏറ്റുവാങ്ങിയായിരുന്നു മെഹ്താബ് ഹുസൈന്റെ ബിജെപിയിലേക്കുള്ള രം​ഗപ്രവേശം. എന്നാൽ 24 മണിക്കൂറിനുള്ളിൽ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ മെഹ്താബ് ഹുസൈൻ തന്റെ തീരുമാനം തിരുത്തിയതായി അറിയിക്കുകയായിരുന്നു.

ചൊവ്വാഴ്ച ബംഗാൾ ബിജെപിയുടെ മുരളീധർ സെൻ ലെയ്‌നിലുള്ള ആസ്ഥാനത്ത് വലിയ സദസിൽ വച്ച് നടന്ന പരിപാടിയിലാണ് മെഹ്താബ് പാർട്ടി അംഗത്വം സ്വീകരിച്ചത്. ഭാരത് മാതാ കി ജയ് മുദ്രാവാക്യം വിളികളോടെയാണ് പതാക കൈമാറുന്ന ചടങ്ങ് നടന്നത്‌. തുടർന്ന് വാർത്താസമ്മേളനം നടത്തി ബിജെപി പ്രവേശനം അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ 24 മണിക്കൂറിൽ താരത്തിനുണ്ടായ മനംമാറ്റം ബിജെപിയുടെ സംസ്ഥാന നേതൃത്വത്തെ വലിയ പ്രതിസന്ധിയിലാക്കി. തന്റെ രാഷ്ട്രീയ പ്രവേശനം കുടുംബാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും വേദനിപ്പിച്ചെന്നും അവരുടെ വികാരം മാനിച്ച് രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കിയത്. തന്റെ ഫേയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മെഹ്താബ് ഹുസൈന്റെ പ്രതികരണം.

"ഇന്ന് മുതൽ എനിക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായി ബന്ധമുണ്ടായിരിക്കില്ല. എന്റെ തീരുമാനത്തിൽ എന്റെ എല്ലാ അഭ്യുദയകാംക്ഷികളോടും ഞാൻ ക്ഷമ ചോദിക്കുകയാണ്. ഈയൊരു കാലത്ത് ജനങ്ങളോടൊപ്പം നിൽക്കാൻ ഞാനാഗ്രഹിച്ചു. നിസ്സഹായരായ മനുഷ്യരുടെ മുഖം എന്റെ ഉറക്കം കെടുത്തി. അതുകൊണ്ടാണ് ഞാൻ രാഷ്ട്രീയത്തിലേക്ക് പൊടുന്നനെ രംഗപ്രവേശം ചെയ്തത്. പക്ഷെ ഏതൊരു ജനത്തിനു വേണ്ടിയാണോ ഞാൻ രാഷ്ട്രീയത്തിൽ ചേർന്നത് അവർ ഞാൻ രാഷ്ട്രീയത്തിൽ ചേരാൻ പാടില്ലായിരുന്നെന്ന് പറഞ്ഞു. അവർക്കെന്നെ രാഷ്ട്രീയക്കാരനായി കാണാൻ പറ്റില്ലെന്നും അവർ പറഞ്ഞു" മെഹ്താബ്‌ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഈ തീരുമാനത്തിലെത്താൻ ആരും തന്നെ നിർബന്ധിച്ചിട്ടില്ലെന്നും രാഷ്ട്രീയത്തിൽ നിന്ന് അകന്നു നിൽക്കുകയെന്നത് തന്റെ വ്യക്തിപരമായ തീരുമാനം മാത്രമാണെന്നും ഹൊസ്സൈൻ പറഞ്ഞു. തന്റെ ഭാര്യയും മക്കളും വരെ തന്റെ രാഷ്ട്രീയപ്രവേശനത്തിൽ വേദനിച്ചിരുന്നുവെന്നും മെഹ്താബ്‌ കൂട്ടിച്ചേർത്തു. അതേസമയം തൃണമൂൽ കോൺഗ്രസ്സിൽ നിന്നുള്ള ചില ഭീഷണികളെ ഭയന്നാണ് മെഹ്താബ് ഹുസൈന്റെ മനംമാറ്റമെന്ന് ബിജെപി ആരോപിച്ചു.

ഇന്ത്യൻ ടീമിന്റെ മധ്യനിരയിലെ മിന്നും താരമായിരുന്ന മെഹ്താബ് കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടിയും കളിച്ചിട്ടുണ്ട്. ഏറെക്കാലം ഈസ്റ്റ് ബംഗാൾ നായകനായിരുന്ന മെഹ്താബ് മോഹൻ ബഗാൻ, ഒഎൻജിസി, ജംഷഡ്പൂർ എഫ്‌സി എന്നീ ക്ലബ്ബുകൾക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. 2014 മുതൽ 2016 വരെയുള്ള രണ്ടുവർഷമാണ് ഐഎസ്എൽ ക്ലബ്ബായ കേരളാ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ബൂട്ടണിഞ്ഞത് ഇന്ത്യയ്ക്ക് വേണ്ടി രണ്ട് ഗോളുകളും നേടി. 2018-19 സീസണ് ഒടുവിലാണ് മെഹ്താബ് പ്രൊഫഷണൽ ഫുട്‍ബോളിൽ നിന്ന് വിരമിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP