Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബീഹാറിൽ ആർജെഡിക്ക് കനത്ത തിരിച്ചടി; ദേശീയ വൈസ് പ്രസിഡന്റ് രാജിവെച്ചതിന് പിന്നാലെ അഞ്ച് നിയമസഭാ കൗൺസിൽ അം​ഗങ്ങൾ കൂറുമാറി; നേതൃത്വത്തിനെതിരെ പരസ്യവിമർശനവുമായി പ്രവർത്തകർ

ബീഹാറിൽ ആർജെഡിക്ക് കനത്ത തിരിച്ചടി; ദേശീയ വൈസ് പ്രസിഡന്റ് രാജിവെച്ചതിന് പിന്നാലെ അഞ്ച് നിയമസഭാ കൗൺസിൽ അം​ഗങ്ങൾ കൂറുമാറി; നേതൃത്വത്തിനെതിരെ പരസ്യവിമർശനവുമായി പ്രവർത്തകർ

മറുനാടൻ മലയാളി ബ്യൂറോ

പട്‌ന: ബിഹാറിൽ ആർജെഡിക്ക് കനത്ത തിരിച്ചടി. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത് വരവെ പാർട്ടിയുടെ മുതിർന്ന നേതാവും ദേശീയ വൈസ് പ്രസിഡന്റുമായ രഘുവംശ പ്രസാദ് സിങ് സ്ഥാനം രാജിവെച്ചതിന് പിന്നാലെ പാർട്ടിയിൽ കൂട്ടരാജി. അഞ്ച് നിയമസഭാ കൗൺസിൽ അം​ഗങ്ങൾ പാർട്ടിയിൽ നിന്നും രാജിവെച്ച് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയുവിൽ ചേർന്നു. സഞ്​ജയ്​ പ്രസാദ്​, എം.ഡി കമർ അലം, രാധാ ചരൺ സേത്ത്​, ദിലീപ്​ റായ്​, രൺവിജയ്​ സിങ്​ എന്നിവരാണ്​ പാർട്ടി വിട്ട എം.എൽ.സിമാർ​. പാർട്ടി നേതൃത്വത്തിനെതിരെ ഒരു വിഭാഗം ഇതിനോടകം പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്.

ആർജെഡിക്ക് ആകെ എട്ട് എംഎൽസിമാരാണുണ്ടായിരുന്നത്. ഇതിൽ അഞ്ച് പേർ ജെഡിയുവിൽ ചേർന്നതോടെ ഇനി മൂന്ന് എംഎൽസിമാരെ പാർട്ടിയിൽ ശേഷിക്കുന്നുള്ളൂ. പാർട്ടിയുടെ ആകെ പ്രതിനിധികളുടെ മൂന്നിൽ രണ്ട് ഭാഗവും ജെഡിയുവിൽ ചേർന്നതിനാൽ ഇവർക്ക് അയോഗ്യത നിയമം ബാധകമാകില്ല. ഇതുമായി ബന്ധപ്പെട്ട്​ ജെ.ഡി.യു ചീഫ്​ വിപ്പ്​ റീന നിയമസഭ കൗൺസിൽ ചെയർമാന്​ കത്ത്​ നൽകിയിട്ടുണ്ട്​.

75 അംഗ ബിഹാർ നിയമസഭാ കൗൺസിലിൽ 29 സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്. ആർജെഡിയിൽ നിന്ന് വന്നവരടക്കം 21 അംഗങ്ങളുള്ള ജെഡിയുവാണ് ഏറ്റവും വലിയ ഒറ്റകക്ഷി. 16 അംഗങ്ങളാണ് ബിജെപിക്കുള്ളത്. ഒരു സ്വതന്ത്ര അംഗത്തിന്റെ പിന്തുണയുമുണ്ട്. ജൂലായ് ആറിന് ആറ് സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്‌.

ബിഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് നിൽക്കുന്ന ഘട്ടത്തിൽ പാർട്ടിയിലെ കൊഴിഞ്ഞുപോക്കടക്കം നിരവധി പ്രതിസന്ധികളിൽ വലയുകയാണ് ആർജെഡി. സഖ്യ കക്ഷികളുമായുള്ള ചർച്ചകൾ വഴിമുട്ടി നിൽക്കുകയാണ്. ലാലുപ്രസാദിന്റെ മക്കളും പാർട്ടി നേതാക്കളുമായ തേജസ്വി യാദവും തേജ്പ്രതാപ് യാദവും തമ്മിലുള്ള അഭിപ്രായ ഭിന്നതക്ക് ഇതുവരെ പരിഹാരമായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP