Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സുഖവിവരം തിരക്കാനെത്തിയ രാഹുൽ കൂടിക്കാഴ്ച രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിച്ചോ? രാഹുലിന് പരീക്കറിന്റെ തുറന്ന കത്ത്; പരീക്കറുടെ കത്ത് കൂട്ടുപിടിച്ച് രാഹുലിന് അമിത് ഷായുടെ വക കുത്തും

സുഖവിവരം തിരക്കാനെത്തിയ രാഹുൽ കൂടിക്കാഴ്ച രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിച്ചോ? രാഹുലിന് പരീക്കറിന്റെ തുറന്ന കത്ത്; പരീക്കറുടെ കത്ത് കൂട്ടുപിടിച്ച് രാഹുലിന് അമിത് ഷായുടെ വക കുത്തും

മറുനാടൻ ഡെസ്‌ക്‌

പനാജി: അസുഖബാധിതനായി ചികിത്സയിൽ കഴിയുന്ന തന്നെ രാഹുൽ ഗാന്ധി വന്ന് കണ്ടത് രാഷ്ട്രീയലാഭത്തിന് വേണ്ടിയെന്ന ആരോപണവുമായി ഗോവ മുഖ്യമന്ത്രിയും മുൻ പ്രതിരോധമന്ത്രിയുമായ മനോഹർ പരീക്കർ. . കോൺഗ്രസ് അധ്യക്ഷൻ ആരോഗ്യ വിവരങ്ങൾ അന്വേഷിക്കാൻ എത്തിയപ്പോൾ അദ്ദേഹത്തെ സ്വീകരിച്ചത് ആരോഗ്യപരമായ രാഷ്ട്രീയത്തിന്റെ ഭാഗമായിരുന്നുവെന്നും എന്നാൽ അതിന് പിന്നാലെ മാധ്യമ വാർത്തകൾ കണ്ടപ്പോഴാണ് സന്ദർശനത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചുവെന്ന് മനസിലായതെന്നും രാഹുൽ ഗാന്ധിക്കയച്ച കത്തിൽ പരീക്കർ പറയുന്നു.

കൊച്ചിയിൽ വരുന്നതിന് മുമ്പേ രാഹുൽ ഗാന്ധി ഗോവയിൽ പരീക്കറെ കാണാൻ അപ്രതീക്ഷിതമായി എത്തിയിരുന്നു. പിന്നീട് സമ്മേളനത്തിൽ വെച്ച് റഫാൽ ഇടപാടിൽ പങ്കില്ലെന്ന് പരീക്കർ പറഞ്ഞാതായും എല്ലാം ആസൂത്രണം ചെയ്തത് മോദിയാണെന്നും രാഹുൽ ആരോപിച്ചിരുന്നു. ഇത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് പരീക്കർ പ്രതിഷേധസൂചകമായി രാഹുൽ ഗാന്ധിക്ക് കത്തയച്ചത്.

അഞ്ചുമിനിറ്റ് നേരം തന്നോടൊപ്പം ചിലവഴിച്ചെങ്കിലും റഫാലിനേറ്റപ്പറ്റി ഒരക്ഷരം പോലും സംസാരിച്ചില്ലെന്നും പരീക്കർ കത്തിൽ പറയുന്നു. സന്ദർശനത്തിന് കൃതജ്ഞത രേഖപ്പെടുത്തുന്നുവെന്നും എന്നാൽ രാഷ്ട്രീയ നേട്ടത്തിനായി തരംതാഴ്ന്ന പ്രസ്താവനകൾ നടത്തുന്നത് നിർത്തണമെന്നും പരീക്കർ കത്തിലൂടെ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെടുന്നു. ഗുരുതരമായ രോഗത്തോട് പോരാടുന്ന ഒരാളോട് ഇത്തരം തന്ത്രങ്ങൾ പയറ്റരുതെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. വീണ്ടുവിചാരമില്ലാത്ത താങ്കളുടെ ഈ സ്വഭാവം ഇന്ത്യയിലെ ജനങ്ങളിൽ വെറുപ്പുണ്ടാക്കുമെന്നും പരീക്കർ പറയുന്നു

''തീർത്തും വ്യക്തിപരമായ ഒരു സന്ദർശനത്തെ ഇത്തരം ചെറിയ രാഷ്ട്രീയലാഭത്തിന് വേണ്ടി താങ്കൾ ഉപയോഗിച്ച സ്ഥിതിക്ക് താങ്കൾ എന്നെ കാണാനെത്തിയതിന്റെ ഉദ്ദേശശുദ്ധിയെ ഞാൻ സംശയിക്കുന്നു'', രൂക്ഷഭാഷയിൽ പരീക്കറുടെ കത്ത് തുടരുന്നു.അതേസമയം
റഫാൽ ഇടപാടിൽ ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർക്കു പിന്നാലെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കുനേരെ വിമർശനവുമായി ബിജെപി അധ്യക്ഷൻ അമിത് ഷായും രംഗത്ത്.

പ്രധാനമന്ത്രി റഫാൽ ഇടപാടിൽ ഒപ്പുവച്ചത് അന്ന് പ്രതിരോധ മന്ത്രിയായിരുന്ന പരീക്കറുടെ അറിവില്ലാതെയാണെന്ന് പരീക്കർ പറഞ്ഞെന്ന രാഹുലിന്റെ പരാമർശം ഏറ്റുപിടിച്ചാണ് ഷായുടെ ആക്രമണം.പ്രിയപ്പെട്ട രാഹുൽ ഗാന്ധി, കടുത്ത രോഗവുമായി മല്ലിട്ടു കൊണ്ടിരിക്കുന്ന ഒരാളുടെ പേര് എത്ര വികാര രഹിതമായാണ് നിങ്ങൾ ഉപയോഗിച്ചത്. നിങ്ങളുടെ ഇത്തരം പ്രവർത്തികളിൽ രാജ്യത്തെ ജനങ്ങൾക്ക് കടുത്ത അമർഷമുണ്ടെന്നും അമിത് ഷാ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP