Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുൻ മുഖ്യമന്ത്രിക്ക് ഇനി വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിയില്ല; രണ്ടുവർഷത്തേക്ക് വിചാരണയുമില്ല; ശ്രീനഗറിൽ ഫറൂഖ് അബ്ദുള്ളയെ വീട്ടുതടങ്കലിലാക്കി; നടപടി പൊതുസുരക്ഷാ നിയമപ്രകാരം

മുൻ മുഖ്യമന്ത്രിക്ക് ഇനി വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിയില്ല; രണ്ടുവർഷത്തേക്ക് വിചാരണയുമില്ല; ശ്രീനഗറിൽ ഫറൂഖ് അബ്ദുള്ളയെ വീട്ടുതടങ്കലിലാക്കി; നടപടി പൊതുസുരക്ഷാ നിയമപ്രകാരം

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ: ജമ്മു-കശ്മീർ മുന്മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയെ കർശനമായ പൊതുസുരക്ഷാ നിയമപ്രകാരം വീട്ടുതടങ്കലിലാക്കി. ഇതോടെ അദ്ദേഹം രണ്ടോ അതിലധികമോ വർഷം തടവിൽ കഴിയേണ്ടി വരും. ഞായറാഴ്ച വരെ മറ്റുകശ്മീരി നേതാക്കൾക്കൊപ്പം കരുതൽ തടങ്കലിലായിരുന്നു ഫറൂഖ് അബ്ദുള്ള. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് മുതൽ, ശ്രീനഗറിലെ ഗുപ്കർ റോഡിലുള്ള വസതിയിലാണ് അദ്ദേഹം കരുതൽ തടങ്കലിൽ കഴിഞ്ഞത്. എന്നാൽ, ഇപ്പോൾ, രണ്ടുവർഷം വരെ വിചാരണയില്ലാതെ തടവിൽ വയ്ക്കാനാകുന്ന വകുപ്പു പ്രകാരമാണ് ഫറൂക്ക് അബ്ദുള്ളയെ തടവിലാക്കിയിരിക്കുന്നത്.

ബന്ധുക്കളുമായും സുഹൃത്തുക്കളെ കാണുന്നതിനും സംസാരിക്കുന്നതിനും ഫറൂക്ക് അബ്ദുള്ളക്ക് വിലക്കില്ല. സുപ്രീംകോടതി ഇന്ന് കേസ് പരിഗണിക്കുന്നതിന് തൊട്ടു മുമ്പായിരുന്നു നടപടി. ഫറൂക്ക് അബ്ദുള്ള വിഷയത്തിൽ കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി വിശദീകരണം തേടിയിരുന്നു. എംഡിഎംകെ നേതാവ് വൈകോയാണ് ഈ വിഷയത്തിൽ ഹേബിയസ് കോർപസ് ഹർജി നൽകിയത്.

ഫറൂഖ് അബ്ദുള്ള കരുതൽ തടങ്കലിലല്ലെന്നാണ് ഓഗസ്റ്റ് 6 ന് അമിത് ഷാ പാർലമെന്റിൽ അറിയിച്ചത്. ഇക്കാര്യം ഞാൻ മൂന്നു വട്ടം പറഞ്ഞു. ഫറൂഖ് അബ്ദുള്ളജി വീട്ടിലുണ്ട്. അദ്ദേഹം വീട്ടതടങ്കിലല്ല, കരുതൽ തടങ്കലിലുമല്ല. ആരോഗ്യനിലയും നന്നായിരിക്കുന്നു, ശശി തരൂരിന്റെ ചോദ്യങ്ങൾക്ക് അമിത്ഷായുടെ മറുപടി ഇങ്ങനെയായിരുന്നു.

ഓഗസ്റ്റ് അഞ്ചിന് ശേഷം ജമ്മു-കശ്മീരിൽ പൊതുസുരക്ഷാ നിയമപ്രകാരം വീട്ടുതടങ്കലിലാകുന്ന രണ്ടാമത്തെ മുഖ്യ രാഷ്ട്രീയ നേതാവാണ് ഫറൂഖ് അബ്ദുള്ള. ഉദ്യോഗസ്ഥ ജീവിതത്തിന് ശേഷം രാഷ്ട്രീയത്തിൽ പ്രവേശിച്ച ഷാ ഫൈസലാണ് ആദ്യത്തെ വ്യക്തി. തുർക്കിക്ക് പോകാനായി ഡൽഹി വിമാനത്താവളത്തിലെത്തിയ ഷാ ഫൈസലിനെ കഴിഞ്ഞ മാസം കശ്മീരിലേക്ക് മടക്കി അയയ്ക്കുകയായിരുന്നു, ആർട്ടിക്കിൾ 370 റദ്ദാക്കിയ തീരുമാനത്തെ നിശിതമായി വിമർശിച്ച അഭിമുഖങ്ങൾ വന്നതിനെ തുടർന്നായിരുന്നു ഷാ ഫൈസലിന്റെ അറസ്റ്റ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP