Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പച്ചക്കറികൾ നടുറോഡിൽ വാരിവലിച്ചിട്ടും പാലൊഴിച്ചു കളഞ്ഞും സമരം തുടരുന്നു; ന്യായ വിലയും കടങ്ങൾ എഴുതി തള്ളലും ആവശ്യപ്പെട്ടുള്ള കർഷക പ്രക്ഷോഭം അനുനിമിഷം കരുത്ത് പ്രാപിക്കുന്നു; പച്ചക്കറിയുടെ വില ഇരട്ടിയാക്കി വ്യാപാരികൾ; രാജ്യം നേരിടുന്നത് കടുത്ത കാർഷിക പ്രതിസന്ധി

പച്ചക്കറികൾ നടുറോഡിൽ വാരിവലിച്ചിട്ടും പാലൊഴിച്ചു കളഞ്ഞും സമരം തുടരുന്നു; ന്യായ വിലയും കടങ്ങൾ എഴുതി തള്ളലും ആവശ്യപ്പെട്ടുള്ള കർഷക പ്രക്ഷോഭം അനുനിമിഷം കരുത്ത് പ്രാപിക്കുന്നു; പച്ചക്കറിയുടെ വില ഇരട്ടിയാക്കി വ്യാപാരികൾ; രാജ്യം നേരിടുന്നത് കടുത്ത കാർഷിക പ്രതിസന്ധി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഏഴു സംസ്ഥാനങ്ങളിൽ പ്രഖ്യാപിച്ച കർഷകസമരം മൂന്നാംദിവസം പിന്നിടുമ്പോൾ രാജ്യം വലിയ കാർഷിക പ്രതിസന്ധിയിലേക്ക്. സമരം മൂന്നുദിവസം പിന്നിട്ടതോടെ വിപണിയിൽ പഴം, പച്ചക്കറി ഉൽപന്നങ്ങളുടെ വിലയിൽ വൻ വർധന. ആദ്യ രണ്ടു ദിവസങ്ങളിലും ലഭ്യതക്കുറവ് വിപണികളിലുണ്ടായിരുന്നില്ലെങ്കിലും ഇന്നലെ അതു പ്രകടമായി. ഉൽപന്നവരവു കുറഞ്ഞതു ചൂണ്ടിക്കാട്ടി ചില്ലറ കച്ചവടക്കാർ വില ഇരട്ടിയാക്കി. സമരത്തോട് മുഖം തിരിച്ച സമീപനമാണ് കേന്ദ്ര സർക്കാർ കൈക്കൊള്ളുന്നത്. ഇതും പ്രതിസന്ധി രൂക്ഷമാക്കി.

സമരത്തിന്റെ ഭാഗമായി പലയിടങ്ങളിലും കർഷകർ പ്രതിഷേധത്തിന്റെ ഭാഗമായി പച്ചക്കറികൾ നിരത്തിലെറിഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽ പച്ചക്കറിവില കൂടി. വരുംദിവസങ്ങളിൽ പച്ചക്കറിക്കും മറ്റും കടുത്ത ക്ഷാമമുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. രാഷ്ട്രീയ കിസാൻ മഹാസംഘിന്റെ നേതൃത്വത്തിൽ 104 കർഷകസംഘടനകളാണ് ജൂൺ ഒന്നുമുതൽ പത്തുദിവസത്തെ സമരം നടത്തുന്നത്. മധ്യപ്രദേശ്, രാജസ്ഥാൻ, ഹരിയാണ, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ജമ്മുകശ്മീർ സംസ്ഥാനങ്ങളിലെ കർഷകരാണു സമരത്തിലുള്ളത്. ദക്ഷിണേന്ത്യയിലും സമരം വ്യാപിക്കുകയാണ്. കാർഷികകടങ്ങൾ എഴുതിത്ത്ത്തള്ളുക, വിളകൾക്കു സർക്കാർ വാഗ്ദാനംചെയ്ത താങ്ങുവില നൽകുക, സ്വാമിനാഥൻ കമ്മിഷൻ ശുപാർശകൾ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു സമരം. അതിനിടെ അനാവശ്യമായ കാര്യത്തിനാണു സമരമെന്നു ഹരിയാണ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ അഭിപ്രായപ്പെട്ടു.

സമരത്തെ തുടർന്ന് പാവയ്ക്ക, വെണ്ടയ്ക്ക, കോളിഫ്‌ളവർ എന്നിവയുടെ വിലയിൽ വലിയ വർധനയാണുണ്ടായിരിക്കുന്നത്. കൂടുതൽ പഴം, പച്ചക്കറി കർഷകരും വലിയ തോതിലുള്ള കാർഷികോൽപന്ന വിപണികളുമുള്ള നാസിക്കിൽ ഇന്നലെയും ശക്തമായ പ്രതിഷേധം തുടർന്നു. സഹകരണ സംഘങ്ങൾ ക്ഷീരകർഷകരിൽ നിന്നു പാൽ എടുക്കാതെ പ്രതിഷേധത്തിന്റെ ഭാഗമായി. പലയിടങ്ങളിലും കർഷകർ റോഡിൽ പാലൊഴുക്കിയും കാർഷികോൽപന്നങ്ങൾ വിതറിയും പ്രതിഷേധിച്ചു. ഇത് ഉത്തരേന്ത്യയെ പിടിച്ചുലയ്ക്കുന്ന സമരമായി വളരുകയാണ്. നിലവിൽ പത്ത് ദിവസമാണ് സമരമെങ്കിലും അത് അനിശ്ചിതകാലത്തേക്ക് നീളാൻ സാധ്യതയുണ്ട്.

കേന്ദ്ര സർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചും സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ടും കാർഷിക വായ്പകൾ എഴുതിത്ത്ത്തള്ളണമെന്നാവശ്യപ്പെട്ടുമാണ് കർഷകർ തെരുവിലിറങ്ങുന്തന്. നിലനിൽപിനായി പൊരുതുന്ന കർഷകർക്കെതിരെ കേന്ദ്ര കൃഷിമന്ത്രി രാധാമോഹൻ സിങ് നടത്തിയ പ്രസ്താവന പ്രതിഷേധത്തിനു ശക്തി കൂട്ടിയിട്ടുണ്ട്. ദേശീയപാതകൾ ഉപരോധിച്ചുള്ള സമരം പലയിടത്തും പൊലീസുമായി സംഘർഷത്തിനിടയാക്കി. ഉത്തർപ്രദേശിൽ രാഷ്ട്രീയ കിസാൻ മഞ്ച് എന്ന സംഘടന സമരത്തിൽ നിന്നു പിന്മാറി. സമരം തുടരുന്നത് സ്ഥിതി വഷളാക്കിയേക്കുമെന്ന് കേന്ദ്ര സർക്കാരിനും അറിയാം. എന്നാൽ മോദി സർക്കാരിനെ പ്രതിസന്ധിയിലാക്കാനുള്ള പ്രതിപക്ഷ തന്ത്രം മാത്രമാണ് സമരമെന്നാണ് ബിജെപി വിലയിരുത്തുന്നത്.

മധ്യപ്രദേശിലെ മൻസോറിൽ കർഷകർ പൊലീസിന്റെ വെടിയേറ്റുമരിച്ചതിന്റെ വാർഷികദിനമായ ബുധനാഴ്ച മഹാസംഘ് കർഷകരക്തസാക്ഷിദിനം ആചരിക്കും. ഇതിന്റെ ഭാഗമായി കേരളത്തിലടക്കം പ്രതിഷേധപരിപാടികളുണ്ടാവും. കർണാടകയിലെ ഏഴു ജില്ലയിൽ ആറിനു സമരം തുടങ്ങും. 10-ന് 22 സംസ്ഥാനങ്ങളിൽ ഭാരതബന്ദും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ കരിദിനമാചരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP