Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കർഷക സമരം തുടരും; ഫെബ്രുവരി ഒന്നിലെ പാർലമെന്റ് മാർച്ച് മാറ്റിവയ്ക്കും; ശനിയാഴ്ച ജനസഭ സംഘടിപ്പിക്കാനും ഉപവസിക്കാനും കർഷക സംഘടനകളുടെ തീരുമാനം; ചെങ്കോട്ടയിലെ അക്രമത്തിൽ ഇന്റലിജൻസ് വീഴ്ചയുണ്ടായി; അമിത് ഷാ രാജിവയ്ക്കണമെന്ന് കോൺഗ്രസ്

കർഷക സമരം തുടരും; ഫെബ്രുവരി ഒന്നിലെ പാർലമെന്റ് മാർച്ച് മാറ്റിവയ്ക്കും; ശനിയാഴ്ച ജനസഭ സംഘടിപ്പിക്കാനും ഉപവസിക്കാനും കർഷക സംഘടനകളുടെ തീരുമാനം; ചെങ്കോട്ടയിലെ അക്രമത്തിൽ ഇന്റലിജൻസ് വീഴ്ചയുണ്ടായി; അമിത് ഷാ രാജിവയ്ക്കണമെന്ന് കോൺഗ്രസ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കർഷക സമരം തുടരുമെന്നും ഫെബ്രുവരി ഒന്നിന് നിശ്ചയിച്ച പാർലമെന്റ് മാർച്ച് മാറ്റിവയ്ക്കുമെന്നും കർഷക സംഘടനകൾ. ശനിയാഴ്ച ജനസഭ സംഘടിപ്പിക്കാനും ഉപവസിക്കാനും കർഷക സംഘടനകളുടെ യോഗം തീരുമാനിച്ചു.

റിപ്പബ്ലിക് ദിനത്തിലെ കർഷകരുടെ ട്രാക്ടർ റാലി സർക്കാരിന്റെ ഗൂഢാലോചനയ്ക്ക് ഇരയാകുകയായിരുന്നെന്ന് ഭാരതീയ കിസാൻ യൂണിയൻ (ആർ) നേതാവ് ബൽബീർ എസ്.രജേവാൾ ആരോപിച്ചു. സമരം തകർക്കാനുള്ള നിരന്തര ശ്രമങ്ങൾക്കിടയിലും 99.9 ശതമാനം കർഷകരും സമാധാനം പാലിച്ചു. എന്നാൽ ചില സംഭവങ്ങളുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ ട്രാക്ടർ റാലിക്കിടെ ചെങ്കോട്ടയിലുണ്ടായ അക്രമണത്തിൽ കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷായെ കുറ്റപ്പെടുത്തി കോൺഗ്രസ് രംഗത്തെത്തി. രഹസ്യാന്വേഷണ വിഭാഗത്തിന്റെ വീഴ്ചയാണിതെന്നും അക്രമികളെ ചെങ്കോട്ടയിൽ പ്രവേശിക്കാൻ അനുവദിച്ചതിന് ആമിത് ഷാ രാജിവയ്ക്കണമെന്നും കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല ആവശ്യപ്പെട്ടു.

ഒരുവർഷത്തിനുള്ളിൽ രാജ്യതലസ്ഥാനത്ത് ഉണ്ടാകുന്ന രണ്ടാമത്തെ അക്രമസംഭവമാണിതെന്നും കഴിഞ്ഞ ഫെബ്രുവരിയിലെ ഡൽഹി കലാപത്തെ പരാമർശിച്ചുകൊണ്ട് സുർജേവാല ചൂണ്ടിക്കാട്ടി. രണ്ടിന്റെയും ഉത്തരവാദിത്തം ആഭ്യന്തര മന്ത്രിക്കാണെന്നും അദ്ദേഹം ആരോപിച്ചു. അമിത് ഷായെ മന്ത്രി സ്ഥാനത്തുനിന്ന് മാറ്റിയില്ലെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ സംരക്ഷിക്കുകയാണെന്ന് കരുതാമെന്നും അദ്ദേഹം പറഞ്ഞു.

അക്രമികളെ കണ്ടെത്തുന്നതിൽ ആഭ്യന്തര മന്ത്രി പൂർണമായും പരാജയപ്പെട്ടു. അക്രമികൾക്കെതിരേ യാതൊരു നടപടിയും സ്വീകരിക്കാതെ കർഷക നേതാക്കൾക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്ത നടപടിയേയും സുർജേവാല വിമർശിച്ചു. കർഷക യൂണിയനേയും അവരുടെ പ്രക്ഷോഭത്തെയും അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടന്നുവെന്ന് തെളിയിക്കുന്നതാണ് ബിജെപിയുമായി അടുപ്പമുള്ള നടനും ആക്ടിവിസ്റ്റുമായി ദീപ് സിദ്ധുവിന് സംഭവത്തിലുള്ള പങ്കെന്നും അദ്ദേഹം ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP