Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

'ആൾക്കൂട്ടക്കൊല: പ്രധാനമന്ത്രിക്ക് അയച്ച കത്തിലെ ഒപ്പ് എന്റേതല്ല; അങ്ങനെയൊരുകത്ത് അയച്ചവരുടെ കൂട്ടത്തിൽ ഞാനില്ല; കത്ത് ഞാൻ കണ്ടിട്ടുമില്ല; പുതിയ സിനിമയുടെ പ്രീപ്രമോഷൻ ജോലികളുടെ തിരക്കിലാണ് ഞാൻ': ജയ്ശ്രീറാം വിളി രാജ്യത്തുകൊലവിളി പോലെയെന്ന് കാട്ടി ആൾക്കൂട്ടക്കൊലയ്‌ക്കെതിരെ കത്തയച്ച 49 പേരിൽ താനില്ലെന്ന് വ്യക്തമാക്കി മണിരത്‌നം; ഒപ്പ് വ്യാജമെന്ന ആരോപണവും കടുക്കുന്നു

'ആൾക്കൂട്ടക്കൊല: പ്രധാനമന്ത്രിക്ക് അയച്ച കത്തിലെ ഒപ്പ് എന്റേതല്ല; അങ്ങനെയൊരുകത്ത് അയച്ചവരുടെ കൂട്ടത്തിൽ ഞാനില്ല; കത്ത് ഞാൻ കണ്ടിട്ടുമില്ല; പുതിയ സിനിമയുടെ പ്രീപ്രമോഷൻ ജോലികളുടെ തിരക്കിലാണ് ഞാൻ': ജയ്ശ്രീറാം വിളി രാജ്യത്തുകൊലവിളി പോലെയെന്ന് കാട്ടി ആൾക്കൂട്ടക്കൊലയ്‌ക്കെതിരെ കത്തയച്ച 49 പേരിൽ താനില്ലെന്ന് വ്യക്തമാക്കി മണിരത്‌നം; ഒപ്പ് വ്യാജമെന്ന ആരോപണവും കടുക്കുന്നു

മറുനാടൻ ഡെസ്‌ക്‌

 ചെന്നൈ: രാജ്യത്ത് ആൾക്കൂട്ടക്കൊലകളും വിദ്വേഷ പ്രചാരണവും ഏറുന്നതിൽ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രിക്ക് കത്തയച്ച് 49 പ്രമുഖരുടെ കൂട്ടത്തിൽ താനുമുണ്ടെന്ന വാർത്ത തമിഴ് സിനിമാ സംവിധായകൻ മണിരത്‌നം നിഷേധിച്ചു. അത്തരമൊരു കത്തിൽ മണിരത്‌നം ഒപ്പുവയ്ക്കുകയോ, അദ്ദേഹത്തിന് കത്ത് കിട്ടുകയോ ചെയ്തിട്ടില്ല. തന്റെ പുതിയ ചിത്രത്തിന്റെ പ്രീപ്രമോഷൻ ജോലികളുടെ തിരക്കിലാണ് മണിരത്‌നമെന്ന് അദ്ദേഹത്തിന്റെ ടീം അറിയിച്ചു. ഇതോടെ മണിരത്‌നത്തിന്റെ ഒപ്പ് കത്തിൽ എങ്ങനെ വന്നുവെന്ന ചോദ്യം ഉയരുന്നു. ഒപ്പ് വ്യാജമെന്ന ആരോപണം ഏറ്റടുത്തിരിക്കുകയാണ് ബിജെപി അനുഭാവികൾ.

അടൂർ ഗോപാലകൃഷ്ണനും മണിരത്‌നവും രാമചന്ദ്രഗുഹയും ഉൾപ്പെടെയുള്ളവരാണ് ഈ മാസം 23ന് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. ''ജയ് ശ്രീറം' വിളി രാജ്യത്തുകൊലവിളിപോലെയായി മാറിയെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. മുസ്ലിം സമുദായാംഗങ്ങളെയും ദളിതരെയും മറ്റു ന്യൂനപക്ഷങ്ങളെയും ആൾക്കൂട്ടം തല്ലിക്കൊല്ലുന്ന സംഭവങ്ങൾ നിർത്താൻ അടിയന്തര ഇടപടൽ വേണം.

2016ൽ മാത്രം ദളിതർക്കെതിരെ 840 ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്‌തെന്ന ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്ക് ആശങ്ക ഉയർത്തുന്നു. ഇത്തരം ദുഃഖകരമായ സംഭവങ്ങളിലേക്ക് പ്രധാനമന്ത്രിയുടെ ശ്രദ്ധ പതിയണം. പാർലമെന്റിൽ തള്ളിപ്പറഞ്ഞതുകൊണ്ടു മാത്രമായില്ല, ഇത്തരം പ്രവൃത്തികളെ ജാമ്യമില്ലാ കുറ്റമാക്കി മാറ്റണം. എതിർപ്പ് പ്രകടിപ്പിക്കാൻ അവസരമില്ലാതെ ജനാധിപത്യം പൂർണമാകില്ല. സർക്കാരിനെതിരെ പ്രതിഷേധം ഉയർത്തുന്നവരെ നഗര നക്‌സലുകളെന്നോ ദേശദ്രോഹികളെന്നോ കുറ്റപ്പെടുത്തുകയല്ല വേണ്ടതെന്നും കത്തിൽ പറയുന്നു. അപർണ സെൻ, രേവതി, ശ്യാം ബെനഗൽ, ശുഭ മുദ്ഗൽ, അനുരാഗ് കശ്യപ്, സൗമിത്ര ചാറ്റർജി, ബിനായ് സെൻ, ആശിഷ് നന്തി എന്നിവരടക്കം 49 പ്രമുഖ വ്യക്തികളാണ് കത്തിൽ ഒപ്പിട്ടത്.

കൊലപാതകങ്ങളെ വിമർശിച്ച് 49 പ്രമുഖ വ്യക്തികൾ ഒപ്പിട്ട് കേന്ദ്രസർക്കാരിന് സമർപ്പിച്ച കത്തിനെ വിമർശിച്ച് 60 പേർ ഒപ്പിട്ട പുതിയ കത്തും പിന്നാലെ വന്നു. ആദ്യ കത്ത് പുറത്തു വന്ന് രണ്ട് ദിവസത്തിനുള്ളിലാണ് പുതിയ കത്ത് പുറത്തു വന്നിരിക്കുന്നത്. കേന്ദ്ര സെൻസർ ബോർഡ് അധ്യക്ഷൻ പ്രസൂൺ ജോഷി, ബോളിവുഡ് നടി കങ്കണ റണാവത്, സംവിധായകരായ മധുർ ഭണ്ഡാർകർ, വിവേക് അഗ്‌നിഹോത്രി, നർത്തകിയും രാജ്യസഭാ എംപിയുമായ സോണാൽ മാൻസിങ് എന്നിവരടക്കമുള്ള പ്രമുഖർ ഒപ്പിട്ട കത്താണ് മോദിക്ക് സമർപ്പിച്ചിരിക്കുന്നത്.

രാഷ്ട്രീയപ്രേരിതമായാണ് ഇത്തരമൊരു കത്തെഴുതപ്പെട്ടതെന്നും തെറ്റായ ധാരണകൾ പരത്തുകയാണ് ലക്ഷ്യമെന്നും പുതിയ കത്തിൽ ആരോപിക്കുന്നു. മുൻപെങ്ങുമില്ലാത്ത വിധത്തിലുള്ള സ്വാതന്ത്ര്യം മോദിയുടെ ഭരണകാലത്തുണ്ടെന്നും വിയോജിപ്പുകൾ പ്രകടിപ്പിക്കാനും സർക്കാരിനെ വിമർശിക്കാനും അധിക്ഷേപിക്കാനും സ്വാതന്ത്ര്യം രാജ്യത്തുണ്ടെന്നും കത്തിൽ പറയുന്നു.

ജൂലായ് 23ന് പുറത്തുവിട്ട ഒരു തുറന്ന കത്ത് ഞങ്ങളെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. രാജ്യത്തിന്റെ സ്വയംപ്രഖ്യാപിത സംരക്ഷകരും മനഃസാക്ഷി സൂക്ഷിപ്പുകാരുമായ 49 പേർ അവരുടെ പക്ഷപാതപരമായ താൽപര്യങ്ങളും രാഷ്ട്രീയമായ പക്ഷപാതിത്വങ്ങളും പ്രകടിപ്പിച്ചുകൊണ്ടാണ് എഴുതിയിരിക്കുന്നത്- കത്തിൽ പറയുന്നു.

പ്രധാനമന്ത്രി മോദിയുടെ പ്രവർത്തനങ്ങളെ മോശമായി ചിത്രീകരിക്കുന്ന തെറ്റായ ആഖ്യാനങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമമാണ് ഇത്തരക്കാർ നടത്തുന്നത്. നക്സലുകളുടെ ആക്രമണത്തിൽ ആദിവാസികളും പാർശ്വവൽകൃതരും ഇരകളാക്കപ്പെട്ടപ്പോഴും വിഘടനവാദികൾ കശ്മീരിലെ വിദ്യാലയങ്ങൾ ചുട്ടെരിക്കാൻ ആഹ്വാനം ചെയ്തപ്പോഴും ഇന്ത്യയെ വിഭജിക്കാനുള്ള ആവശ്യമുയർന്നപ്പോഴുമെല്ലാം ഇവർ നിശബ്ദത പാലിക്കുകയായിരുന്നെന്നും കത്തിൽ ആരോപിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP