Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ശശികലയുടെ മന്നാർഗുഡി മാഫിയയിൽനിന്നു ഭീഷണി നേരിടുന്നതായി ദീപ ജയകുമാർ; ആർ.കെ. നഗറിലെ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് ആവശ്യം; പേടിച്ചു പിന്മാറില്ലെന്നു ജയലളിതയുടെ അനന്തിരവൾ

ശശികലയുടെ മന്നാർഗുഡി മാഫിയയിൽനിന്നു ഭീഷണി നേരിടുന്നതായി ദീപ ജയകുമാർ; ആർ.കെ. നഗറിലെ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് ആവശ്യം; പേടിച്ചു പിന്മാറില്ലെന്നു ജയലളിതയുടെ അനന്തിരവൾ

ചെന്നൈ: ജയലളിതയുടെ മണ്ഡലമായ ആർ.കെ. നഗറിൽ മത്സരിക്കുന്നതിൽനിന്നു തന്നെ പിന്തിരിപ്പിക്കാൻ ശശികലയുടെ മന്നാർഗുഡി മാഫിയ ഭീഷണിപ്പെടുത്തുന്നതായി ദീപ ജയകുമാറിന്റെ ആരോപണം. ജയലളിതയുടെ സഹോദരപുത്രിയാണ് ദീപ. ജയയുടെ മരണം മുതൽ ശശികലയെ എതിർത്തുപോന്ന ദീപ സ്വന്തം പാർട്ടി രൂപീകരിച്ചാണ് ആർ.കെ. നഗറിൽ മത്സരിക്കാൻ ഒരുങ്ങുന്നത്.

ഏപ്രിൽ 12നാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ്. ജയയയുടെ മരണത്തിനുപിന്നാലെ ശശികല അണ്ണാഡിഎംകെയിൽ പിടുമുറിക്കിത്തുടങ്ങിയപ്പോൾതന്നെ ദീപ എതിർപ്പുന്നയിച്ചു രംഗത്തെത്തിയിരുന്നു. ആർ.കെ. നഗറിൽ മത്സരിക്കുമെന്നും അവർ പ്രഖ്യാപിക്കുകയുണ്ടായി. എന്നാൽ ശശികല നേതൃത്വം നല്കുന്ന മന്നാർഗുഡി മാഫിയ തന്നെ പന്തിരിപ്പിക്കാൻ തുടക്കം മുതൽ ശ്രമിക്കുന്നതായി ദീപ ആരോപിക്കുന്നു.

മുഖ്യമന്ത്രിപദത്തിലേറിയാൽ ആർ.കെ. നഗറിൽ മത്സരിച്ചു ജയിക്കാമെന്നാണ് ശശികല കണക്കുകൂട്ടിയിരുന്നത്. എന്നാൽ മുഖ്യമന്ത്രിയാകാൻ കച്ചകെട്ടിയിറങ്ങിയ ശശികലയ്ക്ക് സുപ്രീംകോടതി വിധി തിരിച്ചടിയായി. അനധികൃത സ്വത്തു സമ്പാദനക്കേസിൽ അപ്രതീക്ഷിതമായുണ്ടായ വിധി ശശികലയ്ക്കു നാലുവർഷം ജയിൽവാസത്തിനു ശിക്ഷിക്കുന്നതായിരുന്നു. ഇതോടെ ചിന്നമ്മ ശശികല ബെംഗലൂരുവിലെ പരപ്പ അഗ്രഹാര ജയിലിലായി.

ജയലളിതയുടെ ജന്മവാർഷിക ദിനത്തിൽ ഫെബ്രുവരിയിലാണ് ആർകെ നഗറിൽ മൽസരിക്കുമെന്ന് ദീപ വ്യക്തമാക്കിയത്. ഇതിന് പിന്നാലെ എംജിആർ അമ്മ ദീപ ഫൗണ്ടേഷൻ എന്ന രാഷ്ട്രീയവേദിയും ദീപ രൂപീകരിച്ചിരുന്നു. ശശികലയ്‌ക്കെതിരെ മുൻ മുഖ്യമന്ത്രി പനീർശെൽവം രംഗത്തുവന്നപ്പോൾ ദീപ പനീർശെൽവത്തിനാണു പിന്തുണ പ്രഖ്യാപിച്ചത്. ആർ.കെ. നഗറിലെ ജയയുടെ അനുയായികൾ തന്നെ പിന്തുണയ്ക്കുമെന്നാണ് ദീപ പ്രതീക്ഷിക്കുന്നത്. പനീർശെൽവത്തിനൊപ്പം നിൽക്കുന്ന വിമതരും ദീപയെ പിന്തുണയ്‌ച്ചേക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP