Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202117Sunday

രാജിക്കത്ത് നൽകിയതിന് പിന്നാലെ പ്രശ്നങ്ങൾ പറഞ്ഞ് തീർത്തു; ബിജെപിയിൽ തുടരുമെന്ന് ഗുജറാത്തിലെ മുതിർന്ന നേതാവ് മൻസുഖ് വാസവ

രാജിക്കത്ത് നൽകിയതിന് പിന്നാലെ പ്രശ്നങ്ങൾ പറഞ്ഞ് തീർത്തു; ബിജെപിയിൽ തുടരുമെന്ന് ഗുജറാത്തിലെ മുതിർന്ന നേതാവ് മൻസുഖ് വാസവ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പാർട്ടി വിടാനുള്ള തീരുമാനം പിൻവലിച്ച് ​ഗുജറാത്തിലെ മുതിർന്ന ബിജെപി നേതാവ്. സിറ്റിം​ഗ് എംപിയും മുൻ കേന്ദ്രമന്ത്രിയുമായ മൻസുഖ് വാസവയാണ് പാർട്ടി വിടാനുള്ള തീരുമാനം മാറ്റിയത്. ഇന്നലെ രാജി പ്രഖ്യാപിച്ചതിന് പിന്നാലെ അദ്ദേഹം ബിജെപി സംസ്ഥാന പ്രസിഡന്റ് സിആർ പാട്ടീൽ, മുഖ്യമന്ത്രി വിജയ് രൂപാണി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് പിന്നാലെയാണ് രാജി പിൻവലിക്കാനുള്ള തീരുമാനം.

ഗുജറാത്തിലെ ബറൂച്ച് മണ്ഡലത്തിൽ നിന്ന് ആറ് തവണ തെരഞ്ഞെടുക്കപ്പെട്ട് എംപിയാണ് ബിജെപി നേതാവായ വാസവ. ഇന്നലെ അദ്ദേ​ഹം രാജിക്കത്ത് ബിജെപി സംസ്ഥാന പ്രസിഡന്റിന് കൈമാറിയിരുന്നു. സമ്മർദ്ദതന്ത്രത്തിന്റെ ഭാഗമായാണ് രാജിയെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി സ്പീക്കറെ കണ്ട് ലോക്‌സഭാ അംഗത്വം രാജിവെക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം കേന്ദ്രനേതൃത്വത്തെ അറിയിക്കുമെന്നും വാസവ പറഞ്ഞു.

56കാരനായ വാസവ സംസ്ഥാനത്തെ പാർട്ടി നേതൃത്വത്തിനെതിരെ വിമർശനനവുമായി രംഗത്തുവന്നിരുന്നു. തന്റെ മണ്ഡലത്തിലെ 121 ഗ്രാമങ്ങൾ പരിസ്ഥിതി ദുർബല പ്രദേശങ്ങളാക്കിയ വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നടപടിക്കെതിരെകഴിഞ്ഞയാഴ്ച എംപി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.

അതേസമയം, പ്രശ്നങ്ങൾ ചർച്ച ചെയ്ത് രമ്യമായി പരിഹരിക്കുമെന്ന് നേതൃത്വം വ്യക്തമാക്കിയിരുന്നു. 'വാസവയുടെ രാജി സമൂഹമാധ്യമങ്ങളിലൂടെയാണ്​ കണ്ടത്​. സംസ്​ഥാന അധ്യക്ഷൻ സി.ആർ. പാട്ടീൽ അദ്ദേഹവുമായി സംസാരിച്ച് പ്രശ്​നങ്ങൾ പരിഹരിക്കാമെന്ന്​ ഉറപ്പ്​ നൽകിയതായും അനുരഞ്​ജനത്തിൽ എത്തിച്ചേരും' -ബിജെപി വക്​താവ്​ ഭരത്​ പാണ്ഡ്യ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP