Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എട്ടിന്റെ പണി ചോദിച്ചു വാങ്ങി പ്രഗ്യാസിഗ് ഠാക്കൂർ; ബാബറി മസ്ജിദ് തകർക്കാൻ പങ്കാളിയായിരുന്നെന്ന പരാമർശത്തിന്റെ പേരിൽ കേസെടുക്കാൻ നിർദ്ദേശിച്ച് തെരഞ്ഞെടുപ്പ് ഓഫീസർ; പ്രഗ്യാ സിങ് നിഷ്‌കളങ്കയും ദേശസ്‌നേഹിയുമെന്ന് ബിജെപി നേതാവ് ശിവരാജ് സിങ് ചൗഹാൻ

എട്ടിന്റെ പണി ചോദിച്ചു വാങ്ങി പ്രഗ്യാസിഗ് ഠാക്കൂർ; ബാബറി മസ്ജിദ് തകർക്കാൻ പങ്കാളിയായിരുന്നെന്ന പരാമർശത്തിന്റെ പേരിൽ കേസെടുക്കാൻ നിർദ്ദേശിച്ച് തെരഞ്ഞെടുപ്പ് ഓഫീസർ; പ്രഗ്യാ സിങ് നിഷ്‌കളങ്കയും ദേശസ്‌നേഹിയുമെന്ന് ബിജെപി നേതാവ് ശിവരാജ് സിങ് ചൗഹാൻ

മറുനാടൻ ഡെസ്‌ക്‌

ഭോപ്പാൽ: ബാബറി മസ്ജിദ് തകർത്തത് സംബന്ധിച്ചുള്ള പരാമർശത്തിൽ പ്രഗ്യാസിങ് ഠാക്കൂറിന് പണികിട്ടി. പ്രഗ്യാസിങ് ഠാക്കൂറിനെതിരെ കേസെടുക്കാൻ മധ്യപ്രദേശ് തെരഞ്ഞെടുപ്പ് ഓഫീസർ നിർദ്ദേശം നൽകി. ബാബറി മസ്ജിദ് തകർക്കാൻ താൻ പങ്കാളിയായിരുന്നുവെന്നാണ് പ്രഗ്യാ സിങ് ഠാക്കൂർ നടത്തിയ പരാമർശം. രാമക്ഷേത്ര നിർമ്മാണത്തിൽ നിന്ന് തങ്ങളെ ആർക്കും തടയാനാവില്ലെന്നും പ്രഗ്യാ സിങ് പറഞ്ഞിരുന്നു.ഭോപ്പാലിലെ ബിജെപി സ്ഥാനാർത്ഥിയാണ് പ്രഗ്യാ സിങ് ഠാക്കൂർ. ബാബറി മസ്ജിദ് പൊളിക്കാൻ താനുണ്ടായിരുന്നെന്ന പ്രസ്താവന വിവാദമായതോടെ തെരഞ്ഞെടുപ്പ് കമ്മീഷൻ രണ്ടാമത്തെ നോട്ടീസും നൽകിയിരുന്നു.

മത്സരിക്കാനിറങ്ങി ഒരാഴ്ചയാകും മുമ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ രണ്ടാമത്തെ നോട്ടീസാണ് പ്രഗ്യാ സിംഗിന് ലഭിക്കുന്നത്. നേരത്തെ മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എടിഎസ് തലവൻ ഹേമന്ദ് കർക്കരെയ്‌ക്കെതിരെ നടത്തിയ പരാമർശം വൻ വിവാദമായിരുന്നു. കർക്കറെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത് തന്റെ ശാപം കൊണ്ടെന്നായിരുന്നു പ്രസ്താവന.

അതേസമയം, പ്രഗ്യാ സിങ് ഠാക്കൂറിനെ പിന്തുണച്ച് പാർട്ടിയിലെ മുതിർന്ന നേതാവ് ശിവരാജ് സിങ് ചൗഹാൻ രംഗത്തെത്തി. പ്രഗ്യാ സിങ് ദേശസ്‌നേഹിയും നിഷ്‌കളങ്കയുമാണെന്നാണ് ചൗഹാൻ അഭിപ്രായപ്പെട്ടത്.'പ്രഗ്യാ ദേശസ്‌നേഹിയാണ്. ഇന്ത്യയുടെ നിഷ്‌കളങ്കയായ മകളാണ്. ഭോപ്പാലിൽ വൻ ഭൂരിപക്ഷത്തോടെ പ്രഗ്യാ സിങ് വിജയിക്കും.'എൻഡിടിവിക്ക് നല്കിയ അഭിമുഖത്തിൽ ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു.

മലേഗാവ് സ്‌ഫോടനക്കേസിൽ പ്രഗ്യക്കെതിരെയുണ്ടായത് തെറ്റായ ആരോപണങ്ങളാണെന്ന് ചൗഹാൻ പറഞ്ഞു. അവരെ കുറ്റക്കാരിയാക്കാൻ നിയമം വളച്ചൊടിക്കുകയായിരുന്നു. മനുഷ്യത്വത്തിന് നിരക്കാത്ത പീഡനങ്ങളാണ് അതിന്റെ പേരിൽ പ്രഗ്യാ സിങ് ഏറ്റുവാങ്ങിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബിജെപിയുടെ സുരക്ഷിതമണ്ഡലമായ ഭോപ്പാലിൽ ബിജെപിയുടെ ഏതൊരു സാധാരണ സ്ഥാനാർത്ഥിക്കും അനായാസം ജയിക്കാവുന്നതാണെന്നും എന്തുകൊണ്ടാണ് പ്രഗ്യാ സിങ്ങിന്റെ സ്ഥാനാർത്ഥിത്വത്തെ എല്ലാവരും എതിർക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു. ഭോപ്പാലിൽ കോൺഗ്രസിന്റെ മുതിർന്ന നേതാവ് ദിഗ്‌വിജയ് സിങ്ങാണ് പ്രഗ്യയുടെ മുഖ്യ എതിരാളി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP