Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആദിവാസികൾക്കെതിരെ നിറയൊഴിക്കുന്ന പുതിയ നിയമമാണ് മോദിയുടേതെന്ന പ്രസ്താവനയിൽ വിശദീകരണത്തിന് രാഹുലിന് നാളെ വൈകിട്ട് വരെ സമയം; ബിജെപിയുടെ പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ആദ്യം അനുവദിച്ചിരുന്നത് 48 മണിക്കൂർ; രാഹുലിന്റെ അപേക്ഷയിന്മേൽ കമ്മീഷൻ സമയം നീട്ടിനൽകുന്നത് ഇത് രണ്ടാം തവണ

ആദിവാസികൾക്കെതിരെ നിറയൊഴിക്കുന്ന പുതിയ നിയമമാണ് മോദിയുടേതെന്ന പ്രസ്താവനയിൽ വിശദീകരണത്തിന് രാഹുലിന് നാളെ വൈകിട്ട് വരെ സമയം; ബിജെപിയുടെ പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ആദ്യം അനുവദിച്ചിരുന്നത് 48 മണിക്കൂർ; രാഹുലിന്റെ അപേക്ഷയിന്മേൽ കമ്മീഷൻ സമയം നീട്ടിനൽകുന്നത് ഇത് രണ്ടാം തവണ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: തെരെഞ്ഞെടുപ്പ് ചട്ടലംഘന പരാതിയിൽ മറുപടി നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ രാഹുൽ ഗാന്ധിക്ക് സമയം നീട്ടി നൽകി. ബിജെപി നൽകിയ പരാതിയിൽ മറുപടി നൽകാൻ നാളെ വൈകുന്നേരം വരെയാണ് രാഹുൽ ഗാന്ധിക്ക് സമയം നീട്ടി നൽകിയത്.

ആദിവാസികൾക്കെതിരെ നിറയൊഴിക്കുന്ന പുതിയ നിയമമാണ് മോദി നടപ്പാക്കുന്നതെന്ന പരാമർശത്തിനെതിരെയാണ് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. ഏപ്രിൽ 23 ന് മധ്യപ്രദേശിലെ റാലിയിലാണ് രാഹുൽ ഗാന്ധിയുടെ പരാമർശം.

രാഹുലിന്റെ പ്രസംഗം തെറ്റിദ്ധാരണ ജനിപ്പിക്കുന്നതും തെരഞ്ഞെടുപ്പ് ചട്ടലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. പരാതി പരിശോധിച്ച കമ്മീഷൻ സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് മെയ് 1 ന് രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ചു.48 മണിക്കൂറിനകം വിശദീകരണം നൽകണം എന്നായിരുന്നു ആദ്യ ഉത്തരവ്.

വിശദീകരണം നൽകാൻ മെയ് 7 വരെ സമയം ആവശ്യപ്പെട്ട രാഹുൽ പിന്നീട് ഈ ആഴ്ച അവസാനം വരെ സമയം നീട്ടിനൽകണമെന്ന് കമ്മീഷനെ അറിയിച്ചു. രാഹുലിന്റെ ആവശ്യം പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നാളെ വൈകീട്ട് വരെ സമയം നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP