Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജില്ലാ കളക്ടർമാർക്ക് പോലും മൊബൈൽ ഫോണുമായി വോട്ടെണ്ണൽ കേന്ദ്രത്തിൽ പോകാനാകില്ല; ഇളവുള്ളത് കേന്ദ്ര നിരീക്ഷകർക്ക് മാത്രം; വോട്ടെണ്ണൽ ദിനത്തിൽ വ്യാപക അക്രമങ്ങൾക്ക് സാധ്യതയെന്ന് കേന്ദ്ര മുന്നറിയിപ്പ് ഗൗരവത്തോടെ എടുത്ത് സംസ്ഥാനങ്ങൾ; കേരളത്തിൽ ക്രമസമാധാന പാലനത്തിന് വിന്യസിപ്പിച്ചത് 22,640 ലേറെ പൊലീസുകാരെ; കല്യോട്ടും പെരിയയിലും നിരോധനാജ്ഞ; രാജ്യം അതീവ ജാഗ്രതയിൽ

ജില്ലാ കളക്ടർമാർക്ക് പോലും മൊബൈൽ ഫോണുമായി വോട്ടെണ്ണൽ കേന്ദ്രത്തിൽ പോകാനാകില്ല; ഇളവുള്ളത് കേന്ദ്ര നിരീക്ഷകർക്ക് മാത്രം; വോട്ടെണ്ണൽ ദിനത്തിൽ വ്യാപക അക്രമങ്ങൾക്ക് സാധ്യതയെന്ന് കേന്ദ്ര മുന്നറിയിപ്പ് ഗൗരവത്തോടെ എടുത്ത് സംസ്ഥാനങ്ങൾ; കേരളത്തിൽ ക്രമസമാധാന പാലനത്തിന് വിന്യസിപ്പിച്ചത് 22,640 ലേറെ പൊലീസുകാരെ; കല്യോട്ടും പെരിയയിലും നിരോധനാജ്ഞ; രാജ്യം അതീവ ജാഗ്രതയിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: വോട്ടെണ്ണൽ ദിനത്തിൽ വ്യാപക അക്രമങ്ങൾക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. കേരളത്തിൽ മാത്രം 22,640 ലേറെ പൊലീസുകാരെയാണ് ക്രമസമാധാന പാലനത്തിനായി നിയോഗിച്ചിരിക്കുന്നത്. ഇതിന് പുറമേ സായുധ സേനയിൽ നിന്ന് 1344 ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. കേന്ദ്ര നിർദ്ദേശം അനുസരിച്ച് കാസർകോട് കല്യോട്ടും, പെരിയയിലും ജില്ലാ കലക്ടർ 144 പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ എട്ടുമുതൽ വൈകിട്ട് വെള്ളിയാഴ്ച വൈകിട്ട് എട്ടുവരെയാണ് നിരോധനാജ്ഞ. കല്യോട്ട്, പെരിയ ടൗണുകളുടെ 500 മീറ്റർ ചുറ്റളവിലാണ് നിരോധനാജ്ഞ ബാധകമാകുക.

സുരക്ഷാ പ്രശ്‌നങ്ങൾ വ്യക്തമാക്കി എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്കും പൊലീസ് മേധാവികൾക്കും മന്ത്രാലയം പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകി. പ്രശ്ന ബാധിത പ്രദേശങ്ങളിൽ കൂടുതൽ സേനയെ വിന്യസിക്കണമെന്നും പരമാവധി അനിഷ്ട സംഭവങ്ങൾ ഒഴിവാക്കണമെന്നും കേന്ദ്രഭരണപ്രദേശങ്ങളോടും സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടു. വോട്ടെടുപ്പ് സമാധാനപരമായി പൂർത്തിയാക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും സേനകൾ ഒരുക്കണമെന്നും ക്രമസമാധാന പാലനത്തിൽ വീഴ്ചവരാതെ ശ്രദ്ധിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു. വോട്ടെണ്ണൽ പൂർത്തിയായി ഔദ്യോഗിക ഫലപ്രഖ്യാപനം വരുന്നത് വരെ കരുതൽ വേണമെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

സുരക്ഷയുടെ ഭാഗമായി വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ മൊബൈൽ ഫോണുകൾക്ക് കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്. വരണാധികാരിയായ ജില്ലാ കളക്ടർമാരുടെ മൊബൈൽ ഫോണിനുപോലും വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ വിലക്കുണ്ട്. വരണാധികാരികൾക്ക് ലാൻഡ് ഫോൺ സൗകര്യം അതത് കേന്ദ്രങ്ങളിൽ ഏർപ്പെടുത്തി. കേന്ദ്ര നിരീക്ഷകർക്ക് ഇക്കാര്യത്തിൽ ഇളവ് നൽകി. മീഡിയാ സെന്ററുകളിൽ മാധ്യമപ്രവർത്തകർക്ക് മൊബൈൽ ഫോൺ ഉപയോഗിക്കാം. ഇത്രയും പഴുതടച്ച സുരക്ഷയാണ് ഒരുക്കുന്നത്.

വോട്ടെടുപ്പുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ സംഘർഷങ്ങളുണ്ടായിരുന്നു. ബംഗാളിൽ നിരവധി തവണ അക്രമസംഭവങ്ങളും വെടിവെപ്പും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലായം ജാഗ്രത പാലിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയത്. വോട്ടെണ്ണൽ ദിനത്തിൽ പ്രധാന നഗരങ്ങളിലെ സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്.

യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് സംഘർഷ സാധ്യത പരിഗണിച്ച് കല്യോട്ടും, പെരിയയിലും ജില്ലാ കലക്ടർ 144 പ്രഖ്യാപിച്ചത്. രണ്ട് നഗരങ്ങളുടെയും അരക്കിലോമീറ്റർ ചുറ്റളവിലാണ് വോട്ടെടുപ്പ് ദിവസം നിരോധനാജ്ഞയും പൊലീസ് സുരക്ഷയും. വോട്ടെണ്ണലിന് ശേഷം സ്ഥിതിഗതികൾ പരിശോധിച്ചശേഷമായിരിക്കും നിരോധനാജ്ഞ പിൻവലിക്കൂവെന്ന് കളക്ടർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP