Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുതിർന്ന ബിജെപി നേതാവ് ഏക്‌നാഥ് ഖഡ്‌സേ എൻസിപിയിൽ ചേർന്നു; മഹാരാഷ്ട്രയുടെ കൃഷിമന്ത്രിയാകുമെന്ന് സൂചനകൾ

മുതിർന്ന ബിജെപി നേതാവ് ഏക്‌നാഥ് ഖഡ്‌സേ എൻസിപിയിൽ ചേർന്നു; മഹാരാഷ്ട്രയുടെ കൃഷിമന്ത്രിയാകുമെന്ന് സൂചനകൾ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: മഹാരാഷ്ട്രയിലെ മുതിർന്ന ബിജെപി നേതാവും മുൻ മന്ത്രിയുമായ ഏക്‌നാഥ് ഖഡ്‌സേ എൻസിപിയിൽ ചേർന്നു. മുംബൈയിൽ നടന്ന പരിപാടിയിൽ പാർട്ടി നേതാവ് ശരത് പവാറിന്റെ സാന്നിധ്യത്തിലാണ് ഖട്‌സേ എൻസിപിയിൽ ചേർന്നത്. വടക്കൻ മഹാരാഷ്ട്രയിൽനിന്നുള്ള പ്രമുഖ നേതാവും ലേവപാട്ടീൽ സമുദായത്തിന്റെ പിന്തുണയുമുള്ള ഖഡ്സേ ബിജെപി.യിൽനിന്ന് കഴിഞ്ഞ ദിവസമാണ് രാജിവെച്ചത്. വെള്ളിയാഴ്ച എൻസിപിയിൽ ചേരുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു.

എൻസിപിയിലേക്കെത്തുന്ന ഖഡ്‌സേയ്ക്ക് മന്ത്രിസ്ഥാനം നൽകുമെന്നാണ് റിപ്പോർട്ട്. കൃഷിമന്ത്രി സ്ഥാനമാണ് ഖഡ്സേയ്ക്ക് എൻ.സി.പി. വാഗ്ദാനം ചെയ്തിട്ടുള്ളത്. പകരം ഭവനമന്ത്രി ജിതേന്ദ്ര അവാഡ്, തൊഴിൽമന്ത്രി ദിലീപ് വത്സെപാട്ടീൽ എന്നിവരിൽ ഒരാൾ രാജിവെക്കുമെന്നാണ് എൻ.സി.പി. നേതാക്കൾ നൽകുന്ന സൂചന. ഖഡ്സേ പാർട്ടിയിൽ എത്തുന്നതോടെ വടക്കൻ മഹാരാഷ്ട്രയിൽ അടിത്തറ ശക്തമാക്കാമെന്ന് എൻ.സി.പി. നേതൃത്വം ചിന്തിക്കുന്നു. മറാഠാ സമുദായ പ്രതിച്ഛായയുള്ള പാർട്ടി പിന്നാക്ക വിഭാഗത്തിന്റെ പിന്തുണയും ഖഡ്സേ വഴി ഉറപ്പാക്കാനുള്ള നീക്കത്തിലാണ് എൻ.സി.പി.

പാർട്ടിയുമായുള്ള 40 വർഷത്തെ ബന്ധം അവസാനിപ്പിച്ചാണ് ഖട്‌സേ എൻസിപിയിൽ ചേർന്നിരിക്കുന്നത്. മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ നടത്തിയ ശ്രമങ്ങളിൽ മനംനൊന്താണു പാർട്ടി വിടുന്നതെന്നും കേന്ദ്രനേതാക്കളോടു വിയോജിപ്പില്ലെന്നും ഖഡ്‌സെ പറഞ്ഞിരുന്നു.

2014ൽ മഹാരാഷ്ട്രയിൽ ബിജെപി നേതൃത്വത്തിലുള്ള ആദ്യ സർക്കാർ അധികാരത്തിലെത്തിയപ്പോൾ ഖഡ്‌സെ മുഖ്യമന്ത്രിയാകുമെന്നായിരുന്നു അഭ്യൂഹം. ഇതു തള്ളിയാണ് പാർട്ടി കേന്ദ്ര നേതൃത്വം ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയാക്കിയത്. അന്തരിച്ച ഗോപിനാഥ് മുണ്ടെയ്‌ക്കൊപ്പം മഹാരാഷ്ട്രയിൽ പാർട്ടിയെ പടുത്തുയർത്തുന്നതിൽ നിർണായക പങ്കുവഹിച്ചയാളാണ്, ജൽഗാവിൽ നിന്നുള്ള പിന്നാക്ക വിഭാഗ നേതാവായ ഖഡ്‌സെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP