Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അന്നു ഗുജറാത്ത് കലാപം ഓർമിപ്പിച്ച് വോട്ടു തേടിയെങ്കിൽ; ഇന്ന് ഉപമുഖ്യമന്ത്രി പദത്തിലെത്തിയത് കലാപം മറന്ന് ബിജെപിക്ക് കൈ കൊടുത്ത്; ദുഷ്യന്ത് സിങ് ചൗട്ടാല പാരമ്പര്യത്തിൽ നിന്ന് ഒപ്പം കൂട്ടിയത് രാഷ്ട്രീയ കൗശലത്തെ മാത്രം; ഖട്ടാറിന് കൈകൊടുത്തത് പാർട്ടി പിളർത്തി സ്വയം അപ്രസക്തനായി മാറുന്നതിനേക്കാൾ നല്ലത് ഒരുമുഴം മുൻപേ എറിയുന്നതെന്ന തിരിച്ചറിവിൽ; പിന്നാലെ എത്തിയത് പിതാവിന് പരോൾ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ്

അന്നു ഗുജറാത്ത് കലാപം ഓർമിപ്പിച്ച് വോട്ടു തേടിയെങ്കിൽ; ഇന്ന് ഉപമുഖ്യമന്ത്രി പദത്തിലെത്തിയത് കലാപം മറന്ന് ബിജെപിക്ക് കൈ കൊടുത്ത്; ദുഷ്യന്ത് സിങ് ചൗട്ടാല പാരമ്പര്യത്തിൽ നിന്ന് ഒപ്പം കൂട്ടിയത് രാഷ്ട്രീയ കൗശലത്തെ മാത്രം; ഖട്ടാറിന് കൈകൊടുത്തത് പാർട്ടി പിളർത്തി സ്വയം അപ്രസക്തനായി മാറുന്നതിനേക്കാൾ നല്ലത് ഒരുമുഴം മുൻപേ എറിയുന്നതെന്ന തിരിച്ചറിവിൽ; പിന്നാലെ എത്തിയത് പിതാവിന് പരോൾ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ്

മറുനാടൻ ഡെസ്‌ക്‌

ഹരിയാന; ദുഷ്യന്ത് സിങ് ചൗട്ടാല എന്ന ആറടി നാലിഞ്ച് ഉയരക്കാരൻ ഒപ്പം കുട്ടിയത് രാഷ്ട്രീയ കൗശലത്തെ മാത്രമായിരുന്നു അതിന്റെ നേർ കാഴ്ചയാണ് കഴിഞ്ഞ മണിക്കൂറുകളിൽ ഹരിയാനയിൽ ദുഷ്യന്ത് പ്രാവർത്തികമാക്കിയത്. ഹരിയാനയുടെ പുതിയ ഉപമുഖ്യമന്ത്രി പദം കയ്യെത്തിപ്പിടിച്ചതിൽ ദുഷ്യന്തിന് കരുത്ത് പകർന്നത് രാഷ്ട്രീയത്തിൽ സ്ഥിരം ശത്രുക്കളോ മിത്രങ്ങളോ ഇല്ലെന്ന തത്വം തന്നെയാണ്. മുപ്പത്തിയൊന്നം വയസിലാണ് ഹരിയാനയുടെ കടിഞ്ഞാളിൽ ഒരു ഭാഗം ദുഷ്യന്ത് പിടിച്ചെടുക്കുന്നത്. പ്രായത്തിൽ ചെറുപ്പമാണെങ്കിലും കൗശലത്തിൽ താൻ മുൻനിരയിലാണെന്ന് തെളിയിക്കുന്നതാണ് ഇക്കഴിഞ്ഞു പോയ തിരഞ്ഞെടുപ്പ് വിജയം.

കലിഫോർണിയ യൂണിവേഴ്‌സിറ്റിയിൽ നിന്നു മാനേജ്‌മെന്റ് അഡ്‌മിനിസ്‌ട്രേഷനിൽ ബിരുദം നേടിയ ദുഷ്യന്തിന് രാഷ്ട്രീയത്തിൽ വ്യക്തമായ പദ്ധതികൾ ഉണ്ടായിരുന്നു. മുതുമുത്തച്ഛനും ഇന്ത്യയുടെ ഉപപ്രധാനമന്ത്രിയും രണ്ടുതവണ ഹരിയാന മുഖ്യമന്ത്രിയുമായിരുന്ന ചൗധരി ദേവി ലാലിൽ നിന്ന് ഉയരത്തിനൊപ്പം മറ്റൊന്നുകൂടി പാരമ്പര്യമായി കിട്ടിയതു രാഷ്ട്രീയ കൗശലമാണ്. പിതാക്കന്മാരുടെ അഭാവത്തിൽ മക്കൾ നയിക്കുന്ന പാർട്ടികൾ തകർന്നടിയുന്ന കാഴ്ചകൾക്കിടയിൽ ദുഷ്യന്തിനെ വിഭിന്നനാക്കുന്നത് ആ വിദ്യയാണ് .

അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഏതാനും മാസങ്ങൾക്കു മുൻപ് ദുഷ്യന്തിന്റെ ഒരു ട്വീറ്റ്, 'പറയൂ മോദീജീ, താങ്കൾ മുഖ്യമന്ത്രിയായിരിക്കുമ്പോൾ, ഗുജറാത്തിൽ നടന്ന വർഗീയ കലാപങ്ങളെക്കുറിച്ചു താങ്കൾ മറന്നോ?. താങ്കൾ പ്രധാനമന്ത്രിയായിരിക്കുമ്പോഴാണു ഹരിയാനയും അതേ അവസ്ഥയിലൂടെ കടന്നുപോയത്.' ഇത് ഉയർത്തിയാണ് അന്ന് ദുഷ്യന്ത് വോട്ടു പിടിച്ചതെങ്കിൽ. ഇതെല്ലാം അപ്പാടെ മറന്നാണ് മാസങ്ങൾക്കിപ്പുറം ദുഷ്യന്തും അമിത് ഷായും കൈകോർത്തു പിടിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പല്ലും നഖവുമുപയോഗിച്ച് എതിർത്ത ബിജെപി നേതാവ് മനോഹർ ലാൽ ഖട്ടറിനൊപ്പം പുതിയ മന്ത്രിസഭ രൂപീകരിക്കാൻ ചേർന്നു നിന്നു.

കേവലം ഒരു വർഷം മാത്രം പ്രായമുള്ള ദുഷ്യന്തിന്റെ ജനനായക് ജനതാപാർട്ടി 10 എംഎൽഎമാരുമായി ഹരിയാനയുടെ ഭരണത്തിൽ നിർണായക ശക്തിയായി. കടുത്ത വിമർശനങ്ങൾക്കിടയിലാണ് ദുഷ്യന്ത് ഈ സഖ്യത്തിനു സമ്മതം മൂളിയത്. രണ്ടു വഴികളാണ് മുന്നിലുണ്ടായിരുന്നത്. ഒന്നുകിൽ കോൺഗ്രസുമായി ചേരുക. ദേശീയതലത്തിൽ പോലും ദുർബലരായ കോൺഗ്രസുമായി കൈകോർക്കുന്നതു രാഷ്ട്രീയമായി പ്രത്യേകിച്ച് ഗുണമുണ്ടാക്കില്ല. ഇനി അങ്ങനെ തീരുമാനിച്ചാൽ തന്നെ പാർട്ടിയിലുള്ള പത്ത് എംഎൽഎമാരിൽ എത്രപേർ ബിജെപി സ്വാധീനത്തിനു വഴങ്ങി മറുകണ്ടം ചാടുമെന്ന് ഉറപ്പില്ല.

അപ്പോൾ പിന്നെ പാർട്ടി പിളർത്തി സ്വയം അപ്രസക്തനാകുന്നതിനേക്കാൾ നല്ലത് ഒരുമുഴം മുൻപേ എറിയുന്നതാണെന്നു തിരിച്ചറിഞ്ഞു. ബിജെപിയുമായി ചേർന്നാൽ രാജ്യം ഭരിക്കുന്ന പാർട്ടിക്കൊപ്പം സംസ്ഥാന ഭരണത്തിൽ പങ്കാളിയാകാം. തീരുമാനം ശരിയെന്നു തൽക്കാലം തെളിയിച്ചു ദുഷ്യന്തിന് ബിജെപി നൽകിയ ഉപമുഖ്യമന്ത്രി പദം.

2014 ലോക്‌സഭാ തിരഞ്ഞെടുപ്പ് 26ാം വയസിൽ വിജയിച്ച് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ എംപിയായ ദുഷ്യന്തിന് അതല്ലാതെ വലിയ രാഷ്്ട്രീയ പരിചയമില്ല. ദേവീ ലാലിന്റെ ജനപ്രിയ പ്രതിച്ഛായ ചേർത്തുവച്ച് ജനനായക് ജനതാ പാർട്ടി 2018ൽ രൂപീകരിച്ചു. ഐഎൻഎൽഡി പിളർത്തി ഒരു വിഭാഗം ദുഷ്യന്തിനൊപ്പം നിന്നു. ഉപമുഖ്യമന്ത്രി പദവും തിരഞ്ഞെടുപ്പിലെ മിന്നും പ്രകടനവും ദുഷ്യന്തിന് പിതൃസഹോദരനോടുള്ള മധുര പ്രതികാരം കൂടിയാണ്.

ദുഷ്യന്തിന്റെ അമ്മ നൈനയും തിരഞ്ഞെടുപ്പ് ജയിച്ചുകയറി. ഹരിയാനയിലെ സിർസ ജില്ലയിലെ ചൗട്ടാല ഗ്രാമത്തിൽ നിന്ന് കുടുംബത്തിലെ അഞ്ചുപേർ പല പാർട്ടികളിലായി 90 അംഗ നിയമസഭയിലുണ്ട്. മകൻ ഉപമുഖ്യമന്ത്രിയാകുന്നതു കാണാൻ തിഹാർ ജയിലിൽ നിന്ന് പിതാവെത്തി. ബിജെപിയുമായി കൈകോർത്തയുടൻ അജയ് സിങ് ചൗട്ടാലയ്ക്ക് പരോൾ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് തിഹാർ ജയിലിൽ എത്തിക്കഴിഞ്ഞിരുന്നു. ബിജെപിക്കെതിരെ പറഞ്ഞതൊക്കെ വിഴുങ്ങുന്നതിനു പകരം ഇതിൽപരമെന്തുവേണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP