Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മാഡം... ഗോവ കേന്ദ്രഭരണപ്രദേശമല്ല...പൂർണ സംസ്ഥാനമാണ്; മോശം ആശുപത്രികളുടെ പേരിൽ ഗോവയിൽ നിന്നാരും ചികിത്സയ്ക്ക് കേരളത്തിലേക്ക് വന്നിട്ടില്ല; ഏഷ്യയിലെ ഏറ്റവും മികച്ച മെഡിക്കൽ കോളേജ് അടക്കം നല്ല ആരോഗ്യസംരക്ഷണ സംവിധാനങ്ങളാണ് ഇവിടെ ഉള്ളത്; കെ.കെ.ശൈലജ ടീച്ചർക്ക് ബിബിസി അഭിമുഖത്തിൽ വന്ന നാക്കുപിഴയിൽ തിരുത്തും പ്രതിഷേധവുമായി ഗോവൻ മുഖ്യമന്ത്രിയുടെ ട്വീറ്റ്; ടീച്ചർക്ക് വേണ്ടി മാപ്പുപറഞ്ഞ് മലയാളികളുടെ ട്വീറ്റും

മാഡം... ഗോവ കേന്ദ്രഭരണപ്രദേശമല്ല...പൂർണ സംസ്ഥാനമാണ്; മോശം ആശുപത്രികളുടെ പേരിൽ ഗോവയിൽ നിന്നാരും ചികിത്സയ്ക്ക് കേരളത്തിലേക്ക് വന്നിട്ടില്ല; ഏഷ്യയിലെ ഏറ്റവും മികച്ച മെഡിക്കൽ കോളേജ് അടക്കം നല്ല ആരോഗ്യസംരക്ഷണ സംവിധാനങ്ങളാണ് ഇവിടെ ഉള്ളത്; കെ.കെ.ശൈലജ ടീച്ചർക്ക് ബിബിസി അഭിമുഖത്തിൽ വന്ന നാക്കുപിഴയിൽ തിരുത്തും പ്രതിഷേധവുമായി ഗോവൻ മുഖ്യമന്ത്രിയുടെ ട്വീറ്റ്; ടീച്ചർക്ക് വേണ്ടി മാപ്പുപറഞ്ഞ് മലയാളികളുടെ ട്വീറ്റും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ ബിബിസി ന്യൂസിലെ തെറ്റായ പരാമർശത്തിന്നെതിരെ കടുത്ത പ്രതിഷേധവുമായി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് രംഗത്ത്. കേരള ആരോഗ്യമന്ത്രിക്ക് എതിരെ കടുത്ത പ്രതിഷേധമാണ് ഗോവൻ മുഖ്യമന്ത്രി രേഖപ്പെടുത്തിയത്. മാഹിയിൽ നിന്നും ഒരാൾ കൊറോണ ബാധിച്ച് കേരളത്തിൽ ചികിത്സയ്ക്ക് എത്തിയപ്പോൾ അത് ഗോവയിൽ നിന്നും വന്നതാണ് എന്ന് കെ.കെ.ശൈലജ തെറ്റിച്ച് പറഞ്ഞതിന്നെതിരെയാണ് ഗോവൻ മുഖ്യമന്ത്രി രംഗത്ത് വന്നത്. തെറ്റായ പരാമർശമാണ് കേരളത്തിന്റെ ആരോഗ്യമന്ത്രി നടത്തിയത് എന്നാണ് ഗോവൻ മുഖ്യമന്ത്രി പറഞ്ഞത്. ട്വിറ്ററിലാണ് പ്രമോദ് സാവന്ത് പ്രതിഷേധം രേഖപ്പെടുത്തിയത്. ശൈലജ ബിബിസി അവതാരകയുടെ ചോദ്യത്തിനു ഉത്തരം പറയുന്ന വീഡിയോയും ഗോവൻ മുഖ്യമന്ത്രി ട്വിറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാഹി എന്ന് പറയുന്നതിന് പകരം ഗോവ എന്ന് തെറ്റിച്ചു പറയുകയായിരുന്നു കേരളത്തിന്റെ ആരോഗ്യമന്ത്രി.

കേരളത്തിലെ കൊറോണ മരണം മൂന്നാണ് എന്നും നാല് ആയത് കേന്ദ്രഭരണ പ്രദേശമായ ഗോവയിൽ നിന്നും ഒരാൾ കൊറോണ ബാധിച്ച് വന്നതാണെന്നും ഗോവയിൽ ആശുപത്രികൾ വേണ്ടത്ര ഇല്ലാത്തതുകൊണ്ടാണ് കൊറോണ രോഗി കേരളത്തിൽ എത്തിയത് എന്നുമാണ് ബിബിസി ന്യൂസ് അവതാരകയുടെ ചോദ്യത്തിനു ശൈലജ ടീച്ചർ മറുപടി പറഞ്ഞത്. ബിബിസി പോലുള്ള അന്തർദേശീയ മാധ്യമത്തിൽ ഇന്ത്യയിലെ പ്രധാന ടൂറിസം മേഖലയായ ഗോവയെ അപകീർത്തികരമായി ചിത്രീകരിച്ചതിനെതിരെയാണ് ഗോവ മുഖ്യമന്ത്രി രംഗത്ത് വന്നത്. ശൈലജ ടീച്ചറിന് നാക്ക് പിഴ വന്നതാണ്. മാഹിയിൽ നിന്നുള്ള മെഹ്‌റൂഫാണ് പരിയാരം മെഡിക്കൽ കോളേജിൽ കൊറോണ ബാധിച്ച് മരിച്ചത്. പക്ഷെ ബിബിസി അവതാരികയുടെ ചോദ്യത്തിനു ഗോവയിൽ നിന്നും വന്നയാളാണ് മരിച്ചത് എന്നാണ് ശൈലജ ടീച്ചർ പറഞ്ഞത്. ഇതിനെതിരെയാണ് പ്രതിഷേധവുമായി ഗോവൻ മുഖ്യമന്ത്രി രംഗത്ത് വന്നത്.

തങ്ങളുടെ അറിവിൽ അങ്ങനെയൊരു രോഗി ഗോവയിൽ നിന്നു വന്നിട്ടില്ലെന്നും ഗോവയിൽ നിന്ന് ആരോഗ്യപരിപാലന സംവിധാനമില്‌ളാത്തതുകാരണം ആരും പുറത്തുപോയിട്ടില്ലെന്നും സാവന്ത് പറഞ്ഞു. ഗോവയിൽ കൊവിഡിനായി പ്രത്യേകം ആശുപത്രിയുണ്ട്. ഏഴ് പേർ ഇവിടെ നിന്ന് രോഗം പൂർണമായി ഭേദമായിട്ടാണ് ആശുപത്രി വിട്ടത്. ഇപ്പോഴും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കൊവിഡ് ചികിത്സയ്ക്കായി ഗോവയിലേക്ക് രോഗികൾ വരുന്നുണ്ട്. ഗോവയിൽ മികച്ച ആരോഗ്യപരിപാലന സംവിധാനമാണ് ഉള്ളതെന്നും ഏഷ്യയിലെ മികച്ചതും പഴക്കം ചെന്നതുമായ മെഡിക്കൽ കോളേജ് ഗോവയിലാണെന്നും ഡോ.പ്രമോദ് സാവന്ത് പിന്നീട് പറഞ്ഞു.

കൊവിഡിനെ പ്രതിരോധിക്കാൻ ആദ്യഘട്ടത്തിൽ തന്നെ കൃത്യമായ മാർഗ നിർദ്ദേശങ്ങൾ നൽകി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിരുന്നു. രോഗികൾക്കുമേൽ ആരോഗ്യപ്രവർത്തകരുടെ കൃത്യമായ നിരീക്ഷണവും ഏർപ്പെടുത്തിയിരുന്നു. ഇത് രോഗ വ്യാപനം തടയുവാൻ സഹായിച്ചുവെന്നും ടീച്ചർ ബിബിസിയിൽ പറഞ്ഞു. മൂന്നരക്കോടി ജനങ്ങളുള്ള കേരളത്തിൽ കൊവിഡ് ബാധിച്ച് വെറും നാലുപേർ മാത്രമാണ് മരിച്ചത്. പ്രതിരോധ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടത്തുന്നതിനെ തുടർന്ന് ആരോഗ്യമന്ത്രി അഭിനന്ദിക്കപ്പെടുന്നത് ചൂണ്ടിക്കാട്ടിയാണ് ബിബിസി ചോദ്യം ആരംഭിച്ചത്.

ബിബിസി വിഡിയോ സമൂഹമാധ്യമങ്ങളിലും വൈറലായി. ബിബിസി വിളിച്ച് അഭിനന്ദിക്കുകയും കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ബിബിസി വഴി വിശദീകരിക്കുകയും ചെയ്ത കെ.കെ. ശൈലജ അഭിമാനമാണെന്നാണ് സംവിധായകൻ ജൂഡ് ആന്റണി പ്രതികരിച്ചത്. ബിബിസി ഇന്റർവ്യൂ കണ്ടു. ഭാഷയുടെ ഉച്ചാരണത്തിലല്ല കാര്യം , പ്രവർത്തിയിലാണ്. ഷൈലജ ടീച്ചർഅഭിമാനം.'ജൂഡ് കുറിച്ചു. കേരള മോഡലിന് കയ്യടിയുമായി നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയത്.

കൊവിഡ്-19 വൈറസ് ബാധ നിയന്ത്രണവിധേയമാക്കിയ ലോകത്തെ ചുരുക്കം ചില പ്രദേശങ്ങളിൽ ഒന്നാണ് കേരളമെന്ന സാഹചര്യത്തിലാണ് ആരോഗ്യമന്ത്രിയെ വീഡിയോ കോൾ വഴി ബിബിസി അതിഥിയായി ക്ഷണിച്ചത്.

ബ്രിട്ടീഷ് ദിനപത്രമായ ഗാർഡിയനിൽ ഉൾപ്പെടെ കേരളത്തിലെ കൊവിഡ് പ്രതിരോധത്തെ പുകഴ്‌ത്തി വാർത്ത വന്നതിനു പിന്നാലെയാണ് ആരോഗ്യമന്ത്രി ബിബിസി വേൾഡിൽ അതിഥിയായി എത്തിയത്. സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ മാർഗങ്ങളും മുന്നൊരുക്കങ്ങളും മന്ത്രി അവതാരകനോട് വിശദീകരിച്ചു. ചൈനയിൽ വൈറസ് പടരുന്ന സാഹചര്യത്തിൽ തന്നെ കേരളത്തിൽ മുൻകരുതലുകൾ ആരംഭിച്ചിരുന്നുവെന്നും കൃത്യമായ മാർഗനിർദ്ദേശങ്ങളിലൂടെ പ്രതിരോധ പ്രവർത്തനങ്ങളും മുൻകരുതൽ നടപടികളും സ്വീകരിച്ചതു വഴിയാണ് രോഗവ്യാപനം നിയന്ത്രിക്കാനായതെന്നും മന്ത്രി ചാനൽ ചർച്ചയിൽ വ്യക്തമാക്കി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP