Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202024Thursday

'എങ്ങനെയുണ്ട് കാര്യങ്ങൾ? എന്താണ് നിങ്ങൾ കരുതുന്നത്?എല്ലാം നന്നായി പോകുന്നുവെന്ന് മറുപടി; അടുത്ത തലമുറയുടെ വളർച്ചയ്ക്കും സുരക്ഷയ്ക്കും വേണ്ടിയാണ് ഈ തീരുമാനം; ജനക്ഷേമമാണ് സർക്കാരിന്റെ മുഖ്യതാൽപര്യം: നാട്ടുകാർക്കൊപ്പം ഭക്ഷണം കഴിച്ചും സംസാരിച്ചും ഇടപഴകി ഹൃദയം കീഴടക്കി അജിത് ഡോവൽ; സൈനികരുടെയും കശ്മീരി പൊലീസ് സേനയുടെയും ആത്മവീര്യം കൂട്ടാൻ ചില പൊടിക്കൈകൾ; നിരോധനാജ്ഞ തുടരുമെങ്കിലും കശ്മീരിൽ സർക്കാർ ഓഫീസുകൾ വ്യാഴാഴ്ച തുറക്കും

'എങ്ങനെയുണ്ട് കാര്യങ്ങൾ? എന്താണ് നിങ്ങൾ കരുതുന്നത്?എല്ലാം നന്നായി പോകുന്നുവെന്ന് മറുപടി; അടുത്ത തലമുറയുടെ വളർച്ചയ്ക്കും സുരക്ഷയ്ക്കും വേണ്ടിയാണ് ഈ തീരുമാനം; ജനക്ഷേമമാണ് സർക്കാരിന്റെ മുഖ്യതാൽപര്യം: നാട്ടുകാർക്കൊപ്പം ഭക്ഷണം കഴിച്ചും സംസാരിച്ചും ഇടപഴകി ഹൃദയം കീഴടക്കി അജിത് ഡോവൽ; സൈനികരുടെയും കശ്മീരി പൊലീസ് സേനയുടെയും ആത്മവീര്യം കൂട്ടാൻ ചില പൊടിക്കൈകൾ; നിരോധനാജ്ഞ തുടരുമെങ്കിലും കശ്മീരിൽ സർക്കാർ ഓഫീസുകൾ വ്യാഴാഴ്ച തുറക്കും

മറുനാടൻ ഡെസ്‌ക്‌

ഷോപ്പിയാൻ: കശ്മീരിൽ ഭരണം മാറുന്നതിന് മുന്നോടിയായുള്ള മുന്നൊരുക്കങ്ങൾക്കായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഇപ്പോൾ താഴ് വരയിലാണ്. ഷോപ്പിയാനിൽ എത്തിയ അദ്ദേഹം നാട്ടുകാരുമായി സംസാരിച്ചു, ഇടപഴകി. കടകൾ അടച്ചിട്ട തെരുവിൽ ആളുകൾക്കൊപ്പം ഇരുന്നുഭക്ഷണം കഴിക്കുകയും സംസാരിക്കുകയും ചെയ്യുന്ന ഡോവലിനെ കാണാം. ചെറിയ തോതിൽ സുഖാന്വേഷണം. പിന്നീട് കശ്മീരിനെ രണ്ടായി വിഭജിച്ചതും പ്രത്യേക പദവി റദ്ദാക്കിയതും അടക്കമുള്ള വിഷയങ്ങൾ ഡോവൽ അവരോട് വിശദീകരിച്ചു. അവരുടെ ക്ഷേമമാണ് സർക്കാരിന്റെ പ്രധാന താൽപര്യമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

എങ്ങനെയുണ്ട് കാര്യങ്ങൾ? എന്താണ് നിങ്ങൾ കരുതുന്നത്? ഒരുകൂട്ടരോട് ചോദിച്ചപ്പോൾ എല്ലാം നന്നായി പോകുന്നുവെന്ന് മറുപടി. എല്ലാം നന്നായി വരും. എല്ലാവരും സമാധാനപരമായി ജീവിക്കണം. ജഗദീശ്വരൻ എന്തൊക്കെ ചെയ്യുന്നോ അതൊക്കെ നല്ലതിനാണ്. നിങ്ങളുടെ സുരക്ഷയും ക്ഷേമവുമാണ് ഞങ്ങളുടെ താൽപര്യം. അടുത്ത തലമുറയുടെ വളർച്ചയ്ക്കും ക്ഷേമത്തിനും വേണ്ടിയാണ് പ്രയത്‌നം, ഡോവൽ അവരെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു.

പിന്നീട് അദ്ദേഹം ഷോപ്പിയാനിൽ ഡിജിപി ദിൽബാഗ് സിങ്ങിന്റെ സാന്നിധ്യത്തിൽ, സുരക്ഷാ ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി. രാജ്യം മുഴുവൻ സിആർപിഎഫിനെ ഓർത്ത് അഭിമാനിക്കുന്നു. എവിടെയൊക്കെ ചുമതല നൽകിയിട്ടുണ്ടോ, അവിടെയൊക്കെ സൈനികർ സാഹചര്യം നന്നായി കൈകാര്യം ചെയ്തിട്ടുണ്ട്. കശ്മീരിലും ആ അച്ചടക്കവും ജോലിയിലെ ധാർമികതയും, മനോവീര്യവുമൊക്കെ കണ്ട് അഭിമാനിക്കുന്നു., ഡോവൽ പറഞ്ഞു. ജമ്മു-കശ്മീർ പൊലീസുമായും ഡോവൽ കൂടിക്കാഴ്ച നടത്തി.

അതേസമയം, എല്ലാ സ്‌കൂളുകളും കോളേജുകളും വ്യാഴാഴ്ചയും അടഞ്ഞുകിടക്കുമെന്ന് രെസായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, സർക്കാർ ഓഫീസുകളിം ബാങ്കുകളും വ്യാഴാഴ്ച തുറന്നുപ്രവർത്തിക്കും. നിരോധനാജ്ഞ തൽക്കാലം നീക്കം ചെയ്യില്ല. പ്രത്യേക ഭരണഘടന പദവി റദ്ദാക്കിയതിന് പിന്നാലെ സ്ഥിതിഗതികൾ വിലയിരുത്താൻ ശ്രീനഗറിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. സർക്കാരിന്റെ അപ്രതീക്ഷിത തീരുമാനം ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാനാണ് ഡോവലിനെ പ്രധാനമന്ത്രി നിയോഗിച്ചത്്. നിലവിലെ സ്ഥിതിഗതികൾ വിലയിരുത്താനും, സുഗമമായ ഭരണത്തിന് കളമൊരുക്കാനും ഡോവൽ ശ്രീനഗറിൽ തുടരുകയാണ്. മുതിർന്ന ഉദ്യോഗസ്ഥരും ഡോവലിനൊപ്പമുണ്ട്.

പ്രത്യേക പദവി റദ്ദാക്കിയ രാഷ്ട്രപതിയുടെ ഉത്തരവ് കേന്ദ്ര നിയമമന്ത്രാലയം ഗസറ്റ് വിജ്ഞാപനമാക്കി പുറത്തിറക്കി. പ്രത്യേക പദവി എടുത്തുകളയുന്ന പ്രമേയം ഇന്നലെ ലോക്‌സഭയും തിങ്കളാഴ്‌ച്ച രാജ്യസഭയും പാസാക്കിയിരുന്നു. ഗസറ്റ് വിജ്ഞാപനം പുറത്തിറക്കിയതോടെ ഭരണഘടനയുടെ 370ാം അനുച്ഛേദത്തിൽ മാറ്റം വരുത്തിയുള്ള നടപടി പൂർത്തിയായി. താഴ് വരയിൽ വർഗീയമോ അല്ലാതെയോ ഉള്ള ഏത് അക്രമവും തടയാൻ സദാസജ്ജരായി സൈന്യത്തെ നിയോഗിച്ചിട്ടുണ്ട്. അതിനിടെ, ഉദ്യോഗസ്ഥരുടെയും സുരക്ഷാ സൈനികരുടെയും തലപ്പത്തുള്ളവരുമായി ഡോവൽ വിശദമായ ചർച്ച തുടരുകയാണ്. ലഡാക്കിലും ജമ്മു-കശ്മീരിലും പുതിയ ഭരണസംവിധാനം ഒരുക്കുന്നതുമായിബന്ധപ്പെട്ടാണ് കൂടിക്കാഴ്ചകൾ.

ഡൽഹി മോഡലിൽ കശ്മീരിൽ ഭരണസംവിധാനം ഒരുക്കുമെന്നാണ് സൂചന. സംസ്ഥാന പൊലീസ് സേനയെ നിയന്ത്രിക്കുക കേന്ദ്രസർക്കാരായിരിക്കും. ഭൂമി, പൊലീസ്, സിവിൽ സർവീസ് എന്നിവയുടെ നിയന്ത്രണം കേന്ദ്രസർക്കാരിനായിരിക്കും. ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള തീരുമാനം പ്രഖ്യാപിക്കും മുമ്പ് തന്നെ സൈന്യത്തെ വിശ്വാസത്തിലെടുത്തിരുന്നു. കശ്മീരികൾക്ക് പുതിയ തീരുമാനത്തിന്റെ പേരിൽ പ്രശ്നങ്ങളുണ്ടാവരുതെന്ന് മോദി സർക്കാരിന് നിർബന്ധമുണ്ട്. തീവ്രവാദികളിൽ നിന്ന് ഏതെങ്കിലും തരത്തിൽ ആക്രമണമുണ്ടായാൽ ശക്തമായി നേരിടും. പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നുള്ള കള്ളപ്രചാരണങ്ങളും, ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളും തടയാനും ഒരുപഴുതും അനുവദിക്കില്ല. ഇക്കാര്യങ്ങളെല്ലാം വിലയിരുത്തുകയാണ് ഡോവലിന്റെ ചുമതല.

ജമ്മു കശ്മീരിന് പ്രത്യേക ഭരണഘടനാ പദവി നൽകുന്നതിനെതിരെ നേരത്തെ തന്നെ അഭിപ്രായം തുറന്നടിച്ചിട്ടുള്ള വ്യക്തിയാണ് അജിത് ഡോവൽ. ഈ പരാമർശം വിവാദമാവുകയും ചെയ്തു. 'രാജ്യത്തിന്റെ പരമാധികാരത്തിൽ നിന്നുള്ള വ്യതിചലനം' ആണ് ജമ്മു കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി എന്നാണ് ഡോവൽ അഭിപ്രായപ്പെട്ടത്. 'പരമാധികാര രാജ്യം സൃഷ്ടിക്കുകയെന്നാൽ പരമാധികാരമുള്ള ജനതയെ സൃഷ്ടിക്കുകയെന്നതാണ്. അതിനടിസ്ഥാനമായ ഭരണഘടന എല്ലായിടത്തേക്കുമുള്ളതാണ്. പക്ഷേ, ജമ്മു കശ്മീരിനെ സംബന്ധിച്ചിടത്തോളം എവിടെയാണ് ഭരണഘടന? മുറിഞ്ഞ അവസ്ഥയിലാണ്. മറ്റൊരു ഭരണഘടനയാണ് ജമ്മു കശ്മീരിൽ. ഇത് പരമാധികാരത്തിൽനിന്നുള്ള വ്യതിചലനമാണ്' ഡോവൽ അന്ന് പറഞ്ഞത് വലിയ ചർച്ചാവിഷയമായി.

370 എടുത്തുകളയാനും, കശ്മീർ പുനഃ സംഘടിപ്പിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവർ മാസങ്ങൾക്ക് മുമ്പു തന്നെ തീരുമാനങ്ങൾ കൈക്കൊണ്ടിരുന്നു. യാതൊരു വിധ സൂചനയും പുറത്തുപോകാതെ ഇവർ സൂക്ഷിച്ചു. ബിജെപിയിലെ പ്രമുഖ മന്ത്രിമാർ പോലും എന്താണ് സംഭവിക്കാൻ പോകുന്നതെന്നത് സംബന്ധിച്ച് അറിവൊന്നും ഉണ്ടായിരുന്നില്ല.

കശ്മീരിൽ സൈനികർക്ക് എതിരായ കല്ലേറു തടയുക എന്നതായിരുന്നു ആദ്യമായി അമിത്ഷാ ലക്ഷ്യമിട്ട തന്ത്രം. അതിനായി വിഘടനവാദി നേതാക്കൾക്ക് നേരെ കൃത്യമായ ആസൂത്രണം നടത്തുകയാണ് ഷാ-ഡോവൽ കൂട്ടുകെട്ട് ചെയ്തത്. വിഘടനാവാദി നേതാക്കൾക്കെതിരായ ശക്തമായ നിലപാടോടെ കശ്മീർ ശാന്തമായി. ഇതിന് പിന്നാലെയാണ് ഇവിടേക്ക് വൻതോതിൽ സൈന്യത്തെ ഇറക്കി തെരഞ്ഞെടുപ്പ് വാഗ്ദാനം ഇന്ത്യ നടപ്പിലാക്കിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP