Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202109Tuesday

'സ്വന്തം നിലയ്ക്ക് സ്ഥാനാർത്ഥികളെ നിർത്തരുത്; പാർട്ടി പ്രഖ്യാപിക്കുന്നവർക്കായി നിലകൊള്ളണം'; ഉത്തർപ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി നേതാക്കൾക്ക് കർശന നിർദേശവുമായി ജെ പി നഡ്ഡ

'സ്വന്തം നിലയ്ക്ക് സ്ഥാനാർത്ഥികളെ നിർത്തരുത്; പാർട്ടി പ്രഖ്യാപിക്കുന്നവർക്കായി നിലകൊള്ളണം'; ഉത്തർപ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി നേതാക്കൾക്ക് കർശന നിർദേശവുമായി ജെ പി നഡ്ഡ

ന്യൂസ് ഡെസ്‌ക്‌

ലക്നൗ: ഉത്തർപ്രദേശിലെ തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി നേതാക്കൾക്ക് കർശന നിർദ്ദേശം നൽകി ബിജെപി ദേശീയാധ്യക്ഷൻ ജെപി നഡ്ഡ. ഒരു എംഎൽഎയോ എംപിയോ തങ്ങളുടെ ബന്ധുക്കൾക്കായി തിരഞ്ഞെടുപ്പിൽ ആവശ്യങ്ങൾ ഉയർത്തരുതെന്ന് നഡ്ഡ വ്യക്തമാക്കി. ലക്നൗവില ദ്വിദിന സന്ദർശനത്തിന് ഇടയ്ക്കാണ് നഡ്ഡ നേതാക്കൾക്ക് നിർദ്ദേശം നൽകിയത്.

സ്വന്തം നിലയിൽ സ്ഥാനാർത്ഥിയെ നിർത്തരുത് അതിന് പകരം പാർട്ടി പ്രഖ്യാപിക്കുന്ന സ്ഥാനാർത്ഥിക്കായി നിലകൊള്ളണമെന്നും നഡ്ഡ നിർദേശിച്ചു. പൂർണ്ണ സജ്ജമായായിരിക്കും തിരഞ്ഞെടുപ്പിനെ നേരിടുകയെന്നും എംപിമാരോടും എംഎൽഎമാരോടും ഓരോ ഗ്രാമങ്ങളിലും പ്രചരണത്തിനായി എത്തണമെന്നും നഡ്ഡ ആവശ്യപ്പെട്ടു. ഓരോ വീടുകളിലും എത്തി ബിജെപി സർക്കാർ ചെയ്ത അഭിമാനാർഹമായ നേട്ടങ്ങളെക്കുറിച്ച് വോട്ടർമാരോട് സംസാരിക്കണമെന്നും നഡ്ഡ നിർദേശിച്ചു.

രാജ്യത്തെ മികച്ച ജനാധിപത്യ പാർട്ടി ബിജെപിയാണെന്നും മറ്റ് പാർട്ടികളിൽ കുടുംബ രാഷ്ട്രീയമാണെന്നും നഡ്ഡ കുറ്റപ്പെടുത്തി. ബൂത്ത് കമ്മിറ്റി തലങ്ങളിൽ വരെ ചെന്ന് നേതാക്കൾ പ്രവർത്തിക്കണം, ഓരോ പതിനഞ്ച് ദിവസവും ബൂത്ത് അംഗങ്ങൾക്ക് നൽകിയിട്ടുള്ള വോട്ടർമാരെ കാണണമെന്നും നിർദേശങ്ങളും നഡ്ഡ നൽകി. 2022 ൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനായി സ്വന്തം അജഡൻഡകൾ നടപ്പിലാക്കാനായി നേതാക്കൾ ഒരുങ്ങരുതെന്നും നഡ്ഡ താക്കീത് നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP