Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202024Thursday

പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് തന്നെ വലിച്ചിഴക്കരുതെന്ന് പ്രിയങ്കാ ഗാന്ധി; എഐസിസി ജനറൽ സെക്രട്ടറിമാരോട് പ്രിയങ്കയുടെ അഭ്യർത്ഥന രാജീവ് ഗാന്ധിയുടെ ജന്മവാർഷിക പരിപാടികൾ ആലോചിക്കുന്നതിനിടെ; നിലപാട് നെഹ്‌റു കുടുംബത്തിന് പുറത്ത് നിന്ന് പുതിയ കോൺഗ്രസ് അധ്യക്ഷൻ എന്ന രാഹുലിന്റെ നിർദ്ദേശത്തെ തുടർന്ന്

പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് തന്നെ വലിച്ചിഴക്കരുതെന്ന് പ്രിയങ്കാ ഗാന്ധി; എഐസിസി ജനറൽ സെക്രട്ടറിമാരോട് പ്രിയങ്കയുടെ അഭ്യർത്ഥന രാജീവ് ഗാന്ധിയുടെ ജന്മവാർഷിക പരിപാടികൾ ആലോചിക്കുന്നതിനിടെ; നിലപാട് നെഹ്‌റു കുടുംബത്തിന് പുറത്ത് നിന്ന് പുതിയ കോൺഗ്രസ് അധ്യക്ഷൻ എന്ന രാഹുലിന്റെ നിർദ്ദേശത്തെ തുടർന്ന്

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തന്റെ പേര് വലിച്ചിഴക്കരുതെന്ന് പാർട്ടി ജനറൽ സെക്രട്ടറിമാരോട് പ്രിയങ്കാ ഗാന്ധി. പ്രസിഡന്റ് സ്ഥാനത്തേക്ക് പ്രിയങ്കാ ഗാന്ധിയെ പരിഗണിക്കണമെന്ന് കഴിഞ്ഞ ദിവസം ചില നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്, ശശി തരൂർ എന്നിവരാണ് പ്രിയങ്കയെ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ആവശ്യപ്പെടുന്നവരിൽ പ്രമുഖർ. ഇന്ന് നടന്ന പാർട്ടി യോഗത്തിലായിരുന്നു പ്രിയങ്കയുടെ പരാമർശം.

Stories you may Like

രാജീവ് ഗാന്ധിയുടെ ജന്മവാർഷിക പരിപാടികൾ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ചേർന്ന പാർട്ടി ജനറൽ സെക്രട്ടറിമാരുടെ യോഗത്തിലാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഇല്ലെന്ന് പ്രിയങ്കാ ഗാന്ധി വ്യക്തമാക്കിയത്. ഝാർഖണ്ഡിലെ കോൺഗ്രസ് ഇൻ ചാർജ് ആർപിഎൻ സിങ്, പ്രിയങ്കാ ഗാന്ധി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാൻ മുന്നോട്ടുവരണമെന്ന ആവശ്യം ഉന്നയിച്ചപ്പോഴാണ് തന്റെ പേര് വലിച്ചിഴക്കരുതെന്ന് പ്രിയങ്ക ആവശ്യപ്പെട്ടത്.

നെഹ്‌റു കുടുംബത്തിൽനിന്ന് പ്രസിഡന്റ് സ്ഥാനത്തേക്ക് ആരെയും പരിഗണിക്കരുതെന്നായിരുന്നു രാഹുൽ ഗാന്ധിയുടെയും ആവശ്യം. സ്ഥാനത്തേക്ക് പുതിയ ആളെ കണ്ടെത്തണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP