Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഒപ്പം നിന്ന് വഞ്ചിക്കരുതെന്ന് ബിജെപിയോട് ശിവസേന; കോൺഗ്രസ് മുക്ത ഭാരതത്തിനായി പ്രവർത്തിക്കില്ലെന്നും രാമക്ഷേത്ര നിർമ്മാണത്തിൽ പുരോഗതി ഇല്ലെങ്കിൽ അയോദ്ധ്യ സന്ദർശിക്കുമെന്നും ഉദ്ധവ് താക്കറെ; പരസ്പര വിശ്വാസത്തോടെ പ്രവർത്തിക്കാൻ സാധിച്ചാൽ മുന്നണി നിലനിൽക്കുമെന്നും ശിവസേന മുഖപത്രം

ഒപ്പം നിന്ന് വഞ്ചിക്കരുതെന്ന് ബിജെപിയോട് ശിവസേന; കോൺഗ്രസ് മുക്ത ഭാരതത്തിനായി പ്രവർത്തിക്കില്ലെന്നും രാമക്ഷേത്ര നിർമ്മാണത്തിൽ പുരോഗതി ഇല്ലെങ്കിൽ അയോദ്ധ്യ സന്ദർശിക്കുമെന്നും ഉദ്ധവ് താക്കറെ; പരസ്പര വിശ്വാസത്തോടെ പ്രവർത്തിക്കാൻ സാധിച്ചാൽ മുന്നണി നിലനിൽക്കുമെന്നും ശിവസേന മുഖപത്രം

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: മുന്നണിയുടെ നിലനിൽപ്പിന് പരസ്പര വിശ്വാസം ആവശ്യമാണെന്ന് ബിജെപിയെ ഓർമ്മപ്പെടുത്തി ശിവസേന. ശിവസേന ഒരിക്കലും ബിജെപിയെ ചതിക്കില്ല, അതുപോലെ തിരിച്ചും വഞ്ചനയോ ചതിയോ കാണിക്കരുതെന്നും ശിവസേന നേതാവ് ഉദ്ധവ് താക്കറേ. പരസ്പര വിശ്വാസത്തോടെ പ്രവർത്തിക്കാൻ സാധിച്ചാൽ ബിജെപി- ശിവസേന ബന്ധം നിലനിൽക്കുമെന്നും താക്കറേ കൂട്ടിച്ചേർത്തു. ശിവസേന മുഖപത്രമായ 'സാമ്ന'യ്ക്ക് നൽകിയ അഭിമുഖത്തിലാണ് താക്കറെ ബിജെപിയോട് ചതിയും വഞ്ചനയും കാണിക്കരുതെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

കോൺഗ്രസ് മുക്ത ഭാരതത്തിനായി ഞാൻ ഒരിക്കലും പ്രവർത്തിക്കില്ല. എന്നാൽ മോദിക്ക് ഭരിക്കാൻ അഞ്ച് വർഷം കൂടി നൽകണമെന്നും ഉദ്ധവ് താക്കറെ പറയുന്നു. രാമക്ഷേത്ര നിർമ്മാണത്തിന് പുരോഗതിയില്ലെങ്കിൽ അയോദ്ധ്യയിൽ സന്ദർശനം നടത്തുമെന്നും താക്കറെ കൂട്ടിച്ചേർത്തു. സഖ്യത്തിലെ തീരുമാനമനുസരിച്ച് മഹാരാഷ്ട്രയിലെ 48 സീറ്റുകളിൽ ശിവസേന 23 സീറ്റുകളിലും ബിജെപി 25 സീറ്റുകളിലും മത്സരിക്കും. കഴിഞ്ഞ അഞ്ചു വർഷങ്ങളിലായി ശിവസേന ബിജെപിയുമായി ഭിന്നതയിലായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് അടുത്ത് വന്നതോടെയാണ് ഇരുപാർട്ടികളും ഐക്യം പ്രഖ്യാപിച്ചത്.

അധികാരത്തിലിരിക്കേ ബിജെപിയെ വിമർശിച്ചതിൽ ഖേദമില്ലെന്നും താക്കറേ കൂട്ടിച്ചേർത്തു. ബിജെപിയുമായി ചേർന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ ശിവസേന തീരുമാനിച്ചതിനു ശേഷമുള്ള താക്കറേയുടെ ആദ്യത്തെ അഭിമുഖമാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP