Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

40 ധീരജവാന്മാർ രക്തസാക്ഷികളായ പുൽവാമ ഭീകരാക്രമണത്തിന് മോദി സർക്കാർ ചുട്ടമറുപടി കൊടുത്തതോടെ ദേശീയ സുരക്ഷാപ്രശ്‌നങ്ങൾക്ക് തിരഞ്ഞെടുപ്പിൽ മേൽക്കൈ; കോൺഗ്രസ് ഉയർത്തുന്ന തൊഴിലില്ലായ്മ-കർഷകപ്രശ്‌നങ്ങളേക്കാൾ വോട്ടർമാരെ സ്വാധീനിക്കുന്നത് ബാലാക്കോട്ട് വ്യോമാക്രമണം; ഭരണകക്ഷി വീണ്ടും 273 സീറ്റോടെ അധികാരത്തിൽ വരുമെന്ന് നാല് അഭിപ്രായസർവേകളുടെ ശരാശരി പ്രവചനം; രാഹുലിനെ ഇരുത്തി ചിന്തിപ്പിക്കുന്ന ഫലങ്ങൾ ഇങ്ങനെ

40 ധീരജവാന്മാർ രക്തസാക്ഷികളായ പുൽവാമ ഭീകരാക്രമണത്തിന് മോദി സർക്കാർ ചുട്ടമറുപടി കൊടുത്തതോടെ ദേശീയ സുരക്ഷാപ്രശ്‌നങ്ങൾക്ക് തിരഞ്ഞെടുപ്പിൽ മേൽക്കൈ; കോൺഗ്രസ് ഉയർത്തുന്ന തൊഴിലില്ലായ്മ-കർഷകപ്രശ്‌നങ്ങളേക്കാൾ വോട്ടർമാരെ സ്വാധീനിക്കുന്നത് ബാലാക്കോട്ട് വ്യോമാക്രമണം; ഭരണകക്ഷി വീണ്ടും 273 സീറ്റോടെ അധികാരത്തിൽ വരുമെന്ന് നാല് അഭിപ്രായസർവേകളുടെ ശരാശരി പ്രവചനം; രാഹുലിനെ ഇരുത്തി ചിന്തിപ്പിക്കുന്ന ഫലങ്ങൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മോദി സർക്കാർ നേരിയ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിൽ വരുമെന്ന് പ്രവചനം. നാല് അഭിപ്രായ സർവേകളുടെ ശരാശരി എടുക്കുമ്പോഴാണ് ഭരണകക്ഷി നേട്ടം കൊയ്യുമെന്ന പ്രവചനം വരുന്നത്. ദേശീയ സുരക്ഷ തൊഴിലില്ലായ്മ, കർഷക പ്രശ്‌നം എന്നിവയേക്കാൾ പ്രാമുഖ്യം നേടിയെന്നും കഴിഞ്ഞ നാലുദിവസമായി പുറത്തുവന്ന നാല് ദേശീയതല സർവേകളിൽ സൂചിപ്പിക്കുന്നു.

543 അംഗ പാർലമെന്റിൽ എൻഡിഎ 273 സീറ്റ് നേടും. ഏതായാലും കഴിഞ്ഞ തവണത്തേക്കാൾ 57 സീറ്റ് കുറവായിരിക്കും എൻഡിഎയ്ക്ക്. മൂന്നുപതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ഭൂരിപക്ഷമായ 330 സീറ്റ് നേടിയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൻഡിഎ ജയിച്ചുകയറിയത്. പുൽവാമ ഭീകരാക്രമണവും അതിന് തിരിച്ചടിയായി വ്യോമ സേന നടത്തിയ ബാലാക്കോട്ട് പ്രത്യാക്രമണവും മോദി സർക്കാരിന്റെ റേറ്റിങ് ഉയർത്തി.

സി.വോട്ടറിന്റെ നിരീക്ഷണപ്രകാരം, ഇതാദ്യമായി തിരഞ്ഞെടുപ്പിൽ തൊഴില്ലായ്മ പോലെയുള്ള അടിസ്ഥാന പ്രശ്‌നങ്ങളെ സുരക്ഷാപ്രശ്‌നങ്ങൾ മറികടന്നിരിക്കുന്നു. ജീവിത നിലവാരത്തിലും സാമ്പത്തിക താൽപര്യങ്ങളിലും കോൺഗ്രസിൽ നിന്ന് വേറിട്ട് നിൽക്കുന്നത് എങ്ങനെയെന്ന് തെളിയിക്കാൻ ബിജെപിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാൽ, ദേശീയ സുരക്ഷാപ്രശ്‌നങ്ങളിൽ അതുപോലെയല്ല. പ്രത്യേകിച്ച് തീവ്രവാദത്തെ നേരിടുന്നതിലും പ്രതികരിക്കുന്നതിലും ബിജെപി സർക്കാർ കോൺഗ്രസ് സർക്കാരിനേക്കാൾ മുന്നിട്ട് നിൽക്കുന്നുവെന്ന് ആളുകൾ കരുതുന്നു.

സി.വോട്ടർ ഭരണകക്ഷിക്ക് പ്രവചിക്കുന്നത് 267 സീറ്റാണെങ്കിൽ, ടൈംസ് നൗ-വി എംആർ സർവേ 279 സീറ്റ എന്ന ഉദാരകണക്കിലേക്ക് ഉയരുന്നു. കോൺ്ഗ്രസും സഖ്യകക്ഷികളുമാകട്ടെ, തങ്ങളുടെ സീറ്റ് ഇരട്ടിയോളം ഉയർത്തും. യുപിഎയ്ക്ക് 149 സീറ്റാണ് ടൈംസ് നൗ പ്രവചിക്കുന്നത്.

പാക്കിസ്ഥാന് നേരേയുള്ള വ്യോമാക്രമണങ്ങളെ ബിജെപി രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയാണെന്നാണ് കോൺഗ്രസിന്റെ ആരോപണം. തൊഴിൽ ഉൽപാദനം, കർഷകരുടെ പ്രശ്‌നപരിഹാരം. വനിതാശാക്തീകരണം, എന്നിവയാണ് കോൺഗ്രസിന്റെ മുഖ്യപരിഗണനകൾ. എന്നാൽ ബിജെപിയാകട്ടെ ദേശീയ സുരക്ഷാ പ്രശ്‌നങ്ങൾക്ക് ഊന്നൽ നൽകുന്നു. കൂടുതൽ സീറ്റുകളോടെ തന്റെ സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന് നരേന്ദ്ര മോദി പറയുന്നു. തങ്ങൾ തിരിച്ചെത്തിയാൽ പാവപ്പെട്ട കുടുംബങ്ങൾക്ക് വാർഷിക ആനുകൂല്യമായി 72,000 രൂപ ബാങ്കുകൡ ഇടുമെന്ന് രാഹുൽ ഗാന്ധിയും കോൺഗ്രസും വ്ാഗ്ദാനം ചെയ്യുന്നു. ഏതായാലും അന്തിമഫലം മെയ് 23 ന് അറിയാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP