Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഫെഡറൽ മുന്നണിയോട് താല്പര്യം പ്രകടിപ്പിക്കാതെ ഡിഎംകെ അധ്യക്ഷൻ; നിലവിൽ മൂന്നാം മുന്നണിയുടെ ഭാഗമാകാനില്ലെന്നും നിലപാട് ഫലപ്രഖ്യപനത്തിന് ശേഷമെന്നും എം കെ സ്റ്റാലിൻ കെ ചന്ദ്രശേഖർ റാവുവിനെ അറിയിച്ചുവെന്നും റിപ്പോർട്ട്; കൂടിക്കാഴ്‌ച്ചയ്ക്കു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാതെ ഇരു നേതാക്കളും

ഫെഡറൽ മുന്നണിയോട് താല്പര്യം പ്രകടിപ്പിക്കാതെ ഡിഎംകെ അധ്യക്ഷൻ; നിലവിൽ മൂന്നാം മുന്നണിയുടെ ഭാഗമാകാനില്ലെന്നും നിലപാട് ഫലപ്രഖ്യപനത്തിന് ശേഷമെന്നും എം കെ സ്റ്റാലിൻ കെ  ചന്ദ്രശേഖർ റാവുവിനെ അറിയിച്ചുവെന്നും റിപ്പോർട്ട്; കൂടിക്കാഴ്‌ച്ചയ്ക്കു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാതെ ഇരു നേതാക്കളും

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ഫെഡറൽ മുന്നണി രൂപീകരണത്തിനായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയ കൂടിക്കാഴ്‌ച്ച പരാജയമെന്ന് സൂചന. കൂടിക്കാഴ്‌ച്ചക്കു ശേഷം മാധ്യമങ്ങളോടു പ്രതികരിക്കാൻ ഇരു നേതാക്കളും തയ്യാറായില്ല. നിലവിൽ കോൺഗ്രസ് ഉൾപ്പെടുന്ന ഒരു സഖ്യത്തിന്റ ഭാഗമാണെന്നും മൂന്നാം മുന്നണിയുടെ ഭാഗമാകാൻ ഇപ്പോൾ തയാറല്ലെന്നും സ്റ്റാലിൻ കെസിആറിനെ അറിയിച്ചതായാണ് സൂചന. എന്നാൽ തെരഞ്ഞെടുപ്പിന് ശേഷമുള്ള സാഹചര്യം പിന്നീട് പരിഗണിക്കാമെന്ന് അറിയിച്ചതായും സൂചനയുണ്ട്.

ഒരാഴ്ചത്തെ കാത്തിരിപ്പിന് ശഷമാണ് സ്റ്റാലിനുമായി കെസിആറിന് കൂടിക്കാഴ്ചക്ക് അവസരം ലഭിച്ചത്. ബിജെപി കോൺഗ്രസ് ഇതര ഫെഡറൽ മുന്നണിക്ക് വേണ്ടി വാദിക്കുന്ന കെസിആർ കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചപ്പോൾ പ്രചാരണ തിരക്കുകൾ ചൂണ്ടിക്കാട്ടി സ്റ്റാലിൻ ചർച്ച നേരത്തെ റദ്ദാക്കുകയായിരുന്നു.

ഫെഡറൽ മുന്നണി രൂപീകരിക്കുകയെന്ന ലക്ഷ്യത്തോടെ കെസിആർ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേന്ദ്രത്തിൽ ഇത്തവണ തൂക്കുസഭ വരുമെന്നും അങ്ങനെ വന്നാൽ സർക്കാർ രൂപീകരണത്തിൽ ചെറു പാർട്ടികൾ നിർണായകമാകുമെന്നുമാണ് ചന്ദ്രശേഖർ റാവുവിന്റെ കണക്കുകൂട്ടൽ. കോൺഗ്രസിനും ബിജെപിക്കും ബദലായി പ്രാദേശിക പാർട്ടികൾ ചേർന്ന് സർക്കാർ രൂപീകരിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് കെസിആർ പ്രാദേശിക പാർട്ടികളുടെ അധ്യക്ഷന്മാരുമായി ചർച്ച നടത്തിയത്.

എസ്‌പി നേതാവ് അഖിലേഷ് യാദവുമായും ബിഎസ്‌പി അധ്യക്ഷ മായാവതിയുമായും ഫെഡറൽ മുന്നണി എന്ന ആശയം സംബന്ധിച്ച് ചർച്ച ചെയ്യാനായിരുന്നു റാവുവിന്റെ പദ്ധതി. വൈഎസ്ആർ കോൺഗ്രസ് നേതാവ് ജഗൻ മോഹൻ റെഡ്ഡി ഫെഡറൽ മുന്നണിയുമായി സഹകരിക്കുമെന്ന് നേരത്തേവ്യക്തമാക്കിയിരുന്നു. തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിയുമായും ബിജെഡി നേതാവ് നവീൻ പട്നായിക്കുമായും കെസിആർ ചർച്ച നടത്തിയിരുന്നെങ്കിലും ഇരുവരും നിലപാട് വ്യക്തമാക്കിയിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP