Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വിശ്വസ്തനായ പരമേശ്വരയ്ക്ക് ആഭ്യന്തരം; പൊലീസ് ഇന്റലിജൻസ് ആർക്കും നൽകാതെ സ്വന്തം പക്ഷത്തും വച്ചു; ഡികെയ്ക്കുള്ളത് ജലസേചനവും ബംഗ്ലുരു നഗരവികസനവും മാത്രം; രണ്ടാമനായ ഉപമുഖ്യമന്ത്രിയെ വകുപ്പ് വിഭജനത്തിലും വെട്ടി 'സിദ്ധ'; കർണ്ണാടകയിൽ ശിവകുമാറിന് വീണ്ടും തിരിച്ചടി; മുഖ്യമന്ത്രി സിദ്ധരാമ്മയ്യ കരുത്തനാകുമ്പോൾ

വിശ്വസ്തനായ പരമേശ്വരയ്ക്ക് ആഭ്യന്തരം; പൊലീസ് ഇന്റലിജൻസ് ആർക്കും നൽകാതെ സ്വന്തം പക്ഷത്തും വച്ചു; ഡികെയ്ക്കുള്ളത് ജലസേചനവും ബംഗ്ലുരു നഗരവികസനവും മാത്രം; രണ്ടാമനായ ഉപമുഖ്യമന്ത്രിയെ വകുപ്പ് വിഭജനത്തിലും വെട്ടി 'സിദ്ധ'; കർണ്ണാടകയിൽ ശിവകുമാറിന് വീണ്ടും തിരിച്ചടി; മുഖ്യമന്ത്രി സിദ്ധരാമ്മയ്യ കരുത്തനാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ബംഗളുരു : കർണാടക മന്ത്രിസഭയിലെ വകുപ്പ് വിഭജനത്തിലും ഡികെയ്ക്ക് നഷ്ടം. ധനകാര്യം, ഇന്റലിജൻസ് വകുപ്പുകൾ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കാണ്. ജലസേചനം, ബംഗളുരു നഗര വികസനം എന്നീ വകുപ്പുകൾ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന് നൽകി. ഇന്റലിജൻസ് ഒഴികെ ആഭ്യന്തരവകുപ്പ് ജി പരമേശ്വരയ്ക്കാണ്. ആഭ്യന്തരം ഡികെയ്ക്ക് കൊടുക്കുമെന്നായിരുന്നു ഏവരുടേയും പ്രതീക്ഷ. ഇതോടെ മന്ത്രിസഭയിലെ കരുത്തനായി മുഖ്യമന്ത്രി മാറുകയാണ്.

വ്യവസായ വകുപ്പ് എം ബി പാട്ടീലിനും റവന്യൂ വകുപ്പ് കൃഷ്ണ ബൈര ഗൗഡയ്ക്കും മൈനിങ് & ജിയോളജി വകുപ്പ് എസ് എസ് മല്ലികാർജുനും നൽകി. മന്ത്രിസഭയിലെ ഏക വനിതാ അംഗം ലക്ഷ്മി ഹെബ്ബാൾക്കർക്ക് വനിതാ ശിശുക്ഷേമ വകുപ്പാണ് നൽകിയിരിക്കുന്നത്. മധു ബംഗാരപ്പയ്ക്ക് വിദ്യാഭ്യാസ വകുപ്പും സമീർ അഹമ്മദ് ഖാന് ന്യൂനപക്ഷ വകുപ്പ് ദിനേശ് ഗുണ്ടുറാവുവിന് ആരോഗ്യം- കുടുംബക്ഷേമ വകുപ്പും നൽകി. മലയാളിയായ കെജെ ജോർജിന് ഊർജ്ജ വകുപ്പമാണ്. ജോർജും സിദ്ധരാമയ്യയുടെ വിശ്വസ്തനാണ്.

കെപിസിസി അധ്യക്ഷനാണ് ഡികെ. ഡികെയുടെ നേതൃത്വത്തിലെ പ്രചരണമാണ് കോൺഗ്രസിന് വിജയമൊരുക്കിയതെന്ന വിലയിരുത്തലുണ്ടായിരുന്നു. മുഖ്യമന്ത്രി സ്ഥാനം ഡികെ പ്രതീക്ഷിക്കുകയും ചെയ്തു. എന്നാൽ എംഎൽഎമാരിലെ ഭൂരിപക്ഷം സിദ്ധരാമയ്യയ്ക്കായി. നീണ്ട ചർച്ചകളിലൂടെയാണ് ഉപമുഖ്യമന്ത്രി സ്ഥാനം ഡികെയ്ക്ക് നൽകിയത്. ആഭ്യന്തരം ഡികെയ്ക്ക് കൊടുക്കുമെന്നും വിലയിരുത്തലെത്തി. എന്നാൽ മന്ത്രിസഭാ വകുപ്പ് പ്രഖ്യാപനത്തിലൂടെ അത് മാറി. അത്ര പ്രധാന വകുപ്പുകൾ ഉപ മുഖ്യമന്ത്രിക്കില്ല.

ആഭ്യന്തരം വിശ്വസ്തനായ പരമേശ്വരയ്ക്ക് നൽകി. ഇതിനൊപ്പം പൊലീസ് രഹസ്യാന്വേഷണ വിഭാഗം മുഖ്യമന്ത്രിയുടെ കീഴിലാക്കുകയും ചെയ്തു. ഇതോടെ ആഭ്യന്തരത്തിലും നിയന്ത്രണം സിദ്ധരാമയ്യയ്ക്കായി. കർണ്ണാടകയിൽ ഭരണ അട്ടിമറിക്ക് ബിജെപി ശ്രമിക്കുമെന്ന് സിദ്ധരാമയ്യയ്ക്ക് അറിയാം. ഈ സാഹചര്യത്തിലാണ് പൊലീസിനെ തന്റെ പക്ഷത്ത് സിദ്ധരാമയ്യ ചേർത്ത് നിർത്തുന്നത്. ഡികെയ്ക്ക് പൊലീസിനെ കിട്ടിയാൽ കാര്യങ്ങൾ തിരിച്ചടിക്കുമെന്നാണ് സിദ്ധരാമയ്യയുടെ വിലയിരുത്തൽ.

രണ്ടരവർഷത്തേക്ക് സിദ്ധരാമയ്യയും അതു കഴിഞ്ഞാൽ ഡികെയും മുഖ്യമന്ത്രിയാകുമെന്ന അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ കോൺഗ്രസ് ഹൈക്കമാണ്ട് ഈ വാദം തള്ളി കളഞ്ഞു. ഇതിന് പിന്നാലെയാണ് വകുപ്പ് വിഭജനത്തിലും ഡികെയ്ക്ക് തിരിച്ചടിയുണ്ടാകുന്നത്. കോൺഗ്രസ് ഹൈക്കമാണ്ട് പിന്തുണ ഡികെയ്ക്കുണ്ടോ എന്ന സംശയമാണ് ഇതെല്ലാം ഉയർത്തുന്നത്. രാഹുൽ ഗാന്ധിയുടെ മനസ്സ് ഡികെയ്ക്ക് എതിരാണെന്ന ചർച്ച കർണ്ണാടകയിൽ സജീവമാണ്.

മന്ത്രിസഭാ വികസനത്തിന്റെ ഭാഗമായി ശനിയാഴ്ച 24 മന്ത്രിമാർ കൂടി കർണാടക രാജ്ഭവനിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു. ഇതോടെ കർണാടകയിലെ ആകെ മന്ത്രിമാരുടെ എണ്ണം 34 ആയി ഉയർന്നു. മന്ത്രിമാരിൽ 12 പേർ പുതുമുഖങ്ങളാണ്. മുൻ എഐസിസി അംഗവും കർണാടക പിസിസി അംഗവുമായ എൻഎസ് ബോസെരാജു അപ്രതീക്ഷിതമായി മന്ത്രിസഭയിലെത്തി. ബോസെരാജു നിലവിൽ എംഎൽഎയോ നിയമസഭാ കൗൺസിൽ അംഗമോ അല്ല.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെയുടെ മകൻ പ്രിയങ്ക് ഖാർഗെയ്ക്ക് ഗ്രാമവികസന വകുപ്പാണ് ലഭിച്ചത്. എച്ച്കെ പാട്ടീലാണ് നിയമമന്ത്രി. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് കെഎച്ച് മുനിയപ്പയ്ക്കാണ്. കെജെ ജോർജ്, ഡോ. എച്ച്.സി മഹാദേവപ്പ, ശരണബസാപ്പ, ശിവനാനന്ദ് പാട്ടീൽ എന്നിവരും മന്ത്രിസഭയിലെത്തി. അതേസമയം, മുതിർന്ന നേതാക്കളായ ആർവി ദേശ്പാണ്ഡെ, ടിബി ജയചന്ദ്ര തുടങ്ങിയവർക്ക് മന്ത്രിസ്ഥാനം ലഭിച്ചില്ല.

മന്ത്രിമാരെ തീരുമാനിക്കുന്ന കാര്യത്തിലും വകുപ്പ് വിഭജനത്തിലും സിദ്ധരാമയ്യയും ഡികെ ശിവകുമാറും തമ്മിൽ കടുത്ത അഭിപ്രായഭിന്നത നിലനിന്നിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, മന്ത്രിസഭാ രൂപീകരണത്തിലും സിദ്ധരാമയ്യയുടെ അഭിപ്രായങ്ങൾക്കാണ് മേൽക്കൈ ലഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP