Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202113Thursday

'ഞാൻ ബലാത്സംഗം ചെയ്യുകയോ പണമെടുക്കുകയോ ചെയ്തില്ലെന്ന്' ഡികെ ശിവകുമാർ; ചിദംബരത്തിന് പിന്നാലെ കോൺഗ്രസ് ബുദ്ധികേന്ദ്രത്തെയും അഴിക്കുള്ളിലാക്കാൻ തിരക്കിട്ട നീക്കം; കർണാടകയിലെ അതികായനെ വെള്ളം കുടിപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; അറസ്റ്റിൽനിന്ന് സംരക്ഷണം നൽകാനാവില്ലെന്ന് കോടതിയുടെ വിലയിരുത്തലും ഡികെയ്ക്ക് തിരച്ചടിയാവും; സംസ്ഥാന അദ്ധ്യക്ഷ പദവിയും നീളും

'ഞാൻ ബലാത്സംഗം ചെയ്യുകയോ പണമെടുക്കുകയോ ചെയ്തില്ലെന്ന്' ഡികെ ശിവകുമാർ; ചിദംബരത്തിന് പിന്നാലെ കോൺഗ്രസ് ബുദ്ധികേന്ദ്രത്തെയും അഴിക്കുള്ളിലാക്കാൻ തിരക്കിട്ട നീക്കം; കർണാടകയിലെ അതികായനെ വെള്ളം കുടിപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; അറസ്റ്റിൽനിന്ന് സംരക്ഷണം നൽകാനാവില്ലെന്ന് കോടതിയുടെ വിലയിരുത്തലും ഡികെയ്ക്ക് തിരച്ചടിയാവും; സംസ്ഥാന അദ്ധ്യക്ഷ പദവിയും നീളും

മറുനാടൻ ഡെസ്‌ക്‌

ഡൽഹി; പി ചിദംബരത്തിന് പിന്നാലെ കോൺഗ്രസിന്റെ ക്രൈസിസ് മാനേജർ ഡികെ ശിവകുമാറും കുരുക്കിലേക്ക്. കള്ളപ്പണം വെളുപ്പിച്ച കേസിൽ ഡികെ ശിവകുമാറിനോട് വെള്ളിയാഴ്ച ഡൽഹിയിൽ ഹാജരാകാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിർദ്ദേശിച്ചിരുന്നു. ഡികെ ശിവകുമാറിനെ സംസ്ഥാന കോൺഗ്രസ് അധ്യക്ഷനായി നിയമിച്ചേക്കുമെന്ന റിപ്പോർട്ടുകൾ സജീവമായതിന് പിന്നാലെയായിരുന്നു നടപടി. പുറത്തുവരുന്ന വിവരം അനുസരിച്ച് ശിവകുമാറിനെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നുവെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, പ്രവർത്തകർ ആശങ്കപ്പെടരുതെന്നും താൻ ബലാത്സംഗം ചെയ്യുകയോ പണമെടുക്കുകയോ ചെയ്തിട്ടില്ലെന്ന് ഡി.കെ ശിവകുമാർ നേരത്തെ പറഞ്ഞു.

'ആരും സമ്മർദ്ദത്തിന് അടിപ്പെടരുത്. എനിക്ക് യാതൊരുവിധ ടെൻഷനുമില്ല, സമ്മർദ്ദത്തിന് അടിപ്പെടേണ്ട യാതൊരുവിധ സാഹചര്യവുമില്ല. ഞാനൊരു തെറ്റും ചെയ്തിട്ടില്ല. ഞാൻ ബലാത്സംഗം ചെയ്യുകയോ പണമെടുക്കുകയോ ചെയ്തിട്ടില്ല. എനിക്കെതിരായി ഒന്നുമില്ല' - വെള്ളിയാഴ്ച മാധ്യമങ്ങളോട് സംസാരിക്കവെ ഡി.കെ ശിവകുമാർ പറഞ്ഞത്.

എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്യുന്നതിൽനിന്ന് നാലാഴ്ചത്തെ സംരക്ഷണം തേടി ശിവകുമാർ സമർപ്പിച്ച ഹർജി കർണാടക ഹൈക്കോടതി വ്യാഴാഴ്ച തള്ളിയിരുന്നു. അറസ്റ്റിൽനിന്ന് സംരക്ഷണം നൽകാനാവില്ലെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തു. ഇതോടെ ചോദ്യം ചെയ്യലിനു ശേഷം ശിവകുമാറിനെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട്. ഹർജി ഹൈക്കോടതി തള്ളിയതിനു പിന്നാലെ വ്യാഴാഴ്ച രാത്രി ഇ ഡി പുതിയ സമൻസ് അയക്കുകയായിരുന്നു. ഇഡിക്കു മുന്നിൽ ഹാജരാകാൻ ശിവകുമാർ ഡൽഹിയിലേക്ക് പുറപ്പെട്ടിരുന്നു.അതേസമയം, ഡി കെ ശിവകുമാറിനെ ഹവാല കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. അദ്ദേഹത്തെ ചോദ്യം ചെയ്യലിനായി ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ഒരു മണിക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകാനാണ് ശിവകുമാറിന് നൽകിയിരിക്കുന്ന നിർദ്ദേശം.

2017 ഓഗസ്റ്റിൽ ശിവകുമാറിന്റെയും ബന്ധുക്കളുടെയും കർണാടകത്തിലെ വീടുകളിൽ പരിശോധന നടത്തിയ ആദായനികുതി വകുപ്പ് എട്ടുകോടിയിലധികം രൂപ പിടിച്ചെടുത്തിരുന്നു. ഇതു സംബന്ധിച്ച് ആദായനികുതി വകുപ്പ് ബംഗളൂരു പ്രത്യേക കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് എൻഫോഴ്‌സ്‌മെന്റ് കേസ് രജിസ്റ്റർ ചെയ്തത്.ശിവകുമാറിന്റെ വ്യാപാര പങ്കാളിയെന്നു കരുതുന്ന സച്ചിൻ നാരായണൻ, ശർമ്മ ട്രാവൽസ് ഉടമ സുനിൽകുമാർ ശർമ്മ, ഡൽഹി കർണാടക ഭവനിലെ രണ്ട് ഉദ്യോഗസ്ഥർ എന്നിവരും അന്വേഷണ പരിധിയിലുണ്ട്.

കർണാടകത്തിലെ സമ്പന്നനും ശക്തനുമായ രാഷ്ട്രീയ നേതാക്കളിൽ ഒരാളാണ് ഡികെ ശിവകുമാർ. 2002ൽ മഹാരാഷ്ട്രയിലെ വിലാസ് റാവു ദേശ്മുഖ് സർക്കാരിനെ പ്രതിസന്ധിയിൽ നിന്നും കര കയറ്റുന്നതിൽ വലിയ പങ്ക് വഹിച്ചതോടെയാണ് കർണ്ണാടകയിലെ കോൺഗ്രസ് നേതാവ് ശിവകുമാർ ദേശീയ ശ്രദ്ധ നേടുന്നത്. ഒപ്പം ഗാന്ധി കുടുംബവുമായും കൂടുതൽ അടുത്തു.സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയായിരുന്ന അഹമ്മദ് പട്ടേലിന്റെ രാജ്യസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ കോൺഗ്രസ് എംഎൽഎമാരെ 2017 ഓഗസ്റ്റിൽ ഡികെ ശിവകുമാർ ബംഗളൂരു റിസോർട്ടിൽ എത്തിച്ചിരുന്നു. ഇതോടെ ഡികെ ബിജെപി നേതൃത്വത്തിന്റെ കണ്ണിലെ കരടായി. ഇതോടെ ശിവകുമാറിന്റെയും അടുപ്പക്കാരുടെയും സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പ് തുടർച്ചയായി റെയ്ഡ് നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP