Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരുകാരണവശാലും ഗാന്ധി കുടുംബം മത്സരിക്കില്ലെന്ന് രാഹുൽ വ്യക്തമാക്കിയതിന് പിന്നാലെ ദിഗ്‌വിജയ് സിങ്ങും പിന്മാറി; പാർട്ടി നിർദ്ദേശങ്ങൾ പാലിക്കുമെന്നും സിങ്; ഇനി പോരാട്ടം ഗെഹ്ലോട്ടും തരൂരും തമ്മിൽ; തരൂരിനെ വിമർശിച്ച് പാർട്ടി വക്താവ് ഗൗരവ് വല്ലഭ് രംഗത്തെത്തിയതും വിവാദത്തിൽ

ഒരുകാരണവശാലും ഗാന്ധി കുടുംബം മത്സരിക്കില്ലെന്ന് രാഹുൽ വ്യക്തമാക്കിയതിന് പിന്നാലെ ദിഗ്‌വിജയ് സിങ്ങും പിന്മാറി; പാർട്ടി നിർദ്ദേശങ്ങൾ പാലിക്കുമെന്നും സിങ്; ഇനി പോരാട്ടം ഗെഹ്ലോട്ടും തരൂരും തമ്മിൽ; തരൂരിനെ വിമർശിച്ച് പാർട്ടി വക്താവ് ഗൗരവ് വല്ലഭ് രംഗത്തെത്തിയതും വിവാദത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

ജബൽപൂർ: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബം മത്സരിക്കുന്നില്ലെന്ന് വന്നതോടെ സ്ഥാനാർത്ഥികളുടെ എണ്ണം ഏറുന്ന സ്ഥിതിയാണ്. ഗലോട്ടും, തരൂരും, മനീഷ് തിവാരിയും ഒക്കെ മത്സര സന്നദ്ധരായി നിൽക്കുന്നു. എന്നാൽ, താൻ മത്സരിക്കുന്നില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ് വ്യക്തമാക്കി. ജബൽപൂരിൽ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പാർട്ടി നേതൃത്വത്തിന്റെ നിർദ്ദേശങ്ങൾ പാലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് മത്സരിക്കുന്ന കാര്യം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കൂടിയായ ദിഗ് വിജയ് സിങ്ങിന്റെ പിന്മാറ്റം.

ഇതോടെ പാർട്ടി അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരം ശശി തരൂരും അജയ് ഗെഹ്ലോട്ടും തമ്മിലാകുമെന്ന് ഉറപ്പായി. ഗാന്ധി കുടുംബത്തിൽ നിന്ന് ആരുംതന്നെ പാർട്ടി അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന കാര്യം സംബന്ധിച്ച് ശശി തരൂർ നേരത്തെ സോണിയ ഗാന്ധിയുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ തരൂരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് വക്താവ് ഗൗരവ് വല്ലഭ് രംഗത്തെത്തി. സോണിയ ഗാന്ധി ആശുപത്രിയിലായ സമയത്ത് പാർട്ടിയിലെ അഴിച്ചുപണി ആവശ്യപ്പെട്ട് കത്തയച്ചതാണ് കോൺഗ്രസിൽ തരൂർ നൽകിയ പ്രധാന സംഭാവനയെന്ന് അദ്ദേഹം പരിഹസിച്ചു.

നേരത്തെ, പാർട്ടി അധ്യക്ഷ സ്ഥാനവും രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനവും തനിക്കൊരുമിച്ച് കൊണ്ടുപോകാനാവുമെന്ന് ഗെഹ്ലോട്ട് പറഞ്ഞിരുന്നു. എന്നാൽ, കോൺഗ്രസിൽ ഒരാൾക്ക് ഒരു പദവി എന്നത് ഉദയ്പുർ ചിന്തൻ ശിബിരത്തിലെ തീരുമാനമാണെന്നും അതിനോട് പാർട്ടി പ്രതിബദ്ധത കാണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രാഹുൽ നിലപാടെടുത്തു.

തിങ്കളാഴ്ച ഗെഹ്ലോട്ട് നാമനിർദ്ദേശ പത്രിക സമർപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. മുൻ കേന്ദ്രമന്ത്രി മനീഷ് തിവാരിയും അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ സാധ്യതയുണ്ട്. സെപ്റ്റംബർ 30 വരെയാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം. ഒക്ടോബർ 17നാണ് തെരഞ്ഞടുപ്പ്. രണ്ട് ദിവസത്തിന് ശേഷം ഫലം അറിയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP