Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

ജ്യോതിരാദിത്യ സിന്ധ്യ ചെയ്ത തെറ്റ് സച്ചിൻ കാണിക്കുമെന്ന് കരുതുന്നില്ല; കോൺഗ്രസിൽ അദ്ദേഹത്തിന് മികച്ച ഭാവിയുണ്ട്; രാജസ്ഥാനിലെ പ്രതിസന്ധിക്ക് പിന്നിൽ ബിജെപി; സച്ചിനെ തള്ളാതെ മുതിർന്ന നേതാവ് ദിഗ്‌വിജയ് സിങ്; രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയുടെ വിശ്വാസ വോട്ടെടുപ്പ് അടുത്ത ആഴ്‌ച്ച നടന്നേക്കുമെന്ന് സൂചന

ജ്യോതിരാദിത്യ സിന്ധ്യ ചെയ്ത തെറ്റ് സച്ചിൻ കാണിക്കുമെന്ന് കരുതുന്നില്ല; കോൺഗ്രസിൽ അദ്ദേഹത്തിന് മികച്ച ഭാവിയുണ്ട്; രാജസ്ഥാനിലെ പ്രതിസന്ധിക്ക് പിന്നിൽ ബിജെപി; സച്ചിനെ തള്ളാതെ മുതിർന്ന നേതാവ് ദിഗ്‌വിജയ് സിങ്; രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയുടെ വിശ്വാസ വോട്ടെടുപ്പ് അടുത്ത ആഴ്‌ച്ച നടന്നേക്കുമെന്ന് സൂചന

മറുനാടൻ ഡെസ്‌ക്‌

ഭോപ്പാൽ: രാജസ്ഥാൻ കോൺഗ്രസിലെ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ സചിൻ പൈലറ്റിനെ തള്ളിപ്പറയാതെ മുതിർന്ന നേതാവ് ദിഗ് വിജയ് സിങ്. സചിൻ പൈലറ്റ് കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയ ജ്യോതിരാദിത്യ സിന്ധ്യയുടെ പാത പിന്തുടരരുത്, അദ്ദേഹത്തിന് കോൺഗ്രസിൽ മികച്ച ഭാവിയുണ്ട്. രാജസ്ഥാനിലെ പ്രതിസന്ധിക്ക് പിന്നിൽ ബിജെപിയാണെന്നും ദിഗ്‌വിജയ് അഭിപ്രായപ്പെട്ടു.

നിങ്ങൾക്കിനിയും പ്രായം ശേഷിക്കുന്നു. ഗെഹ്‌ലോട്ട് ചിലപ്പോൾ നിങ്ങളെ ദ്രോഹിച്ചിട്ടുണ്ടാകാം. പക്ഷേ എല്ലാ പ്രശ്‌നങ്ങളും സമവായത്തിലൂടെ പരിഹരിക്കാം. സിന്ധ്യ ചെയ്ത തെറ്റ് ആവർത്തിക്കരുത്. ബിജെപി വിശ്വാസയോഗ്യമല്ലാത്ത പാർട്ടിയാണ്. മറ്റുള്ള പാർട്ടികളിൽ നിന്നും വന്നുചേർന്ന ആരും അവിടെ രക്ഷപ്പെട്ടിട്ടില്ല. സചിൻ എനിക്ക് മകനെപ്പോലെയാണ്. അവൻ എന്നെ ബഹുമാനിക്കുകയും തിരിച്ച് ഞാൻ ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. അദ്ദേഹത്തിനെ മൂന്നുനാലുതവണ വിളിക്കുകയും സന്ദേശമയക്കുകയും ചെയ്തു. അദ്ദേഹം പഴയപോലെയല്ല. മുമ്പ് പെട്ടെന്ന് ഫോണെടുക്കാറുണ്ടായിരുന്നു.

പൈലറ്റ് പുതിയ പാർട്ടി രൂപീകരിക്കുന്നതായി കേട്ടു. എന്താണ് അതിന്റെ ആവശ്യം. കോൺഗ്രസ് അവന് ഒന്നും കൊടുത്തില്ലെന്നാണോ പറയുന്നത്. 26 വയസ്സിൽ എംപിയാക്കി. 32 വയസ്സിൽ കേന്ദ്രമന്ത്രിയായി. 34 വയസ്സിൽ കോൺഗ്രസ് സംസ്ഥാന അധ്യക്ഷനാക്കി. 38വയസ്സിൽ ഉപ മുഖ്യമന്ത്രിയാക്കി. ഇതിനപ്പുറം എന്താണ് വേണ്ടത് ഇനിയും സമയമുണ്ട്. കൂടെയുള്ളവരിൽ വിശ്വാസമുണ്ടെങ്കിൽ എന്തിനാണ് അവരെ ഹോട്ടലിൽ പാർപ്പിച്ചിരിക്കുന്നത്. പൈലറ്റ് കഴിഞ്ഞതെല്ലാം മറന്ന് കോൺഗ്രസിനെ ശക്തിപ്പെടുത്താനായി പ്രവർത്തിക്കണമെന്നും ദിഗ്‌വിജയ് അഭിപ്രായപ്പെട്ടു.

അതേസമയം രാജസ്ഥാനിൽ അടുത്ത ആഴ്ച വിശ്വാസ വോട്ടെടുപ്പ് നടന്നേക്കുമെന്ന് സൂചന. നിയമസഭ വിളിച്ചു കൂട്ടി വിശ്വാസം തെളിയിക്കാനാണ് ഗെഹ്‌ലോട്ട് ഒരുങ്ങുന്നതെന്നാണ് വിവരം. ശനിയാഴ്ച ഗവർണറുമായി നടത്തിയ കൂടിക്കാഴ്ചയിൽ അടുത്ത ആഴ്ച തന്നെ വിശ്വാസം തെളിയിക്കാനുള്ള സന്നദ്ധത ഗെഹ്‌ലോട്ട് അറിയിച്ചതായാണ് വിവരം. ഇതിനിടെ നേതരത്തേ കോൺഗ്രസ് സർക്കാറിന് പിന്തുണ പിൻവലിച്ച പ്രാദേശിക പാർട്ടിയുടെ രണ്ട് എംഎ‍ൽഎമാർ ഗെഹ്‌ലോട്ട് സർക്കാറിന് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്.

സചിൻ പൈലറ്റിനും അദ്ദേഹത്തെ പിന്തുണക്കുന്ന എംഎ‍ൽഎമാർക്കും നൽകിയ അയോഗ്യത നോട്ടീസിനെതിരെ പൈലറ്റ് സമർപ്പിച്ച ഹരജി രാജസ്ഥാൻ ഹൈക്കോടതി പരിഗണിച്ചതിനു ശേഷമേ കോൺഗ്രസ് വിശ്വാസ വോട്ടെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് കടക്കുകയുള്ളൂ. സചിൻ പൈലറ്റിന്റെയും കൂട്ടരുടേയും അയോഗ്യത നോട്ടീസിൽ കോടതി വിധി അദ്ദേഹത്തിന് അനുകൂലമായാലും പൈലറ്റിനെ സമ്മർദ്ദത്തിലാക്കാനുള്ള ബദൽ മാർഗം കോൺഗ്രസ് ഒരുക്കിയിട്ടുണ്ട്. വിശ്വാസവോട്ടെടുപ്പിന് മുന്നോടിയായി സർക്കാറിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തണമെന്ന് ചീഫ് വിപ്പ് മഹേഷ് സോദി എല്ലാ ഭരണപക്ഷ എംഎ‍ൽഎമാർക്കും വിപ്പ് നൽകും.

പൈലറ്റും അദ്ദേഹത്തെ പിന്തുണക്കുന്നവരും വിപ്പ് ലംഘിക്കുകയോ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയോ ചെയ്താൽ പത്താം ഷെഡ്യൂളിലെ 2(1)(ബി) വകുപ്പ് പ്രകാരം അവർ അയോഗ്യരാക്കപ്പെടും. എന്നാൽ ഇത് കോടതിയിൽ ചോദ്യം ചെയ്യപ്പെടാം. നിലവിൽ കൂറുമാറ്റ നിയമം ഉൾപ്പെടുന്ന 2(1)(എ) പ്രകാരമാണ് പൈലറ്റിനുംമറ്റ് എംഎ‍ൽഎമാർക്കുമെതിരെ നടപടിയെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP