Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ന്യൂഡൽഹി സീറ്റിൽ കെജ്രിവാളിനെതിരെ ആര് മത്സരിക്കും? കാത്തിരുന്നുകാണാൻ സസ്പൻസിട്ട് 57 സ്ഥാനാർത്ഥികളുടെ ആദ്യപട്ടിക പുറത്തുവിട്ട് ബിജെപി; പാർട്ടിയുടെ പ്രഖ്യാപനം 70 അംഗ സ്ഥാനാർത്ഥി പട്ടിക ആം ആദ്മി പുറത്തിറക്കിയതിന് പിന്നാലെ; ഇരുപാർട്ടികളുടെയും പട്ടികയ്ക്കായി കാത്തിരുന്ന കോൺഗ്രസിന്റേത് അടുത്ത ഊഴം

ന്യൂഡൽഹി സീറ്റിൽ കെജ്രിവാളിനെതിരെ ആര് മത്സരിക്കും? കാത്തിരുന്നുകാണാൻ സസ്പൻസിട്ട് 57 സ്ഥാനാർത്ഥികളുടെ ആദ്യപട്ടിക പുറത്തുവിട്ട് ബിജെപി; പാർട്ടിയുടെ പ്രഖ്യാപനം 70 അംഗ സ്ഥാനാർത്ഥി പട്ടിക ആം ആദ്മി പുറത്തിറക്കിയതിന് പിന്നാലെ; ഇരുപാർട്ടികളുടെയും പട്ടികയ്ക്കായി കാത്തിരുന്ന കോൺഗ്രസിന്റേത് അടുത്ത ഊഴം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ 57 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ബിജെപി പുറത്തുവിട്ടു. 70 അംഗ നിയമസഭയിലേക്ക് ഫെബ്രുവരി 8 നാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ മനോജ് തിവാരിയാണ് പട്ടിക പ്രസിദ്ധീകരിച്ചത്. സിററിങ് എംഎൽഎ വിജേന്ദർ ഗുപ്ത, മുൻ മേയർമാരായ രവീന്ദർ ഗുപ്ത, യോഗേന്ദർ ചന്തോളിയ, മുൻ എഎപി എംഎൽഎ കപിൽ മിശ്ര എന്നിവർ പട്ടികയിൽ ഇടം പിടിച്ചു. 11 പട്ടികജാതി വിഭാഗത്തിൽ പെട്ടവരും നാല് വനിതകളും സ്ഥാനാർത്ഥികളയായുണ്ട്. ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്രിവാളിനെതിരായ സ്ഥാനാർത്ഥി ആരെന്ന് ബിജെപി പ്രഖ്യാപിച്ചില്ല. വൈകാതെ ഈ സീറ്റിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്ന് തിവാരി അറിയിച്ചു.

ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കെതിരെ പത്പർഗഞ്ചിൽ രവി നേഗി മത്സരിക്കും. വിജേന്ദർ ഗുപ്ത രോഹിണിയിൽ ജനവിധി തേടും. എഎപി മുൻ എംഎൽഎ കപിൽ മിശ്ര മോഡൽ ടൗണിൽ മത്സരിക്കും. 70 സ്ഥാനാർത്ഥികളുടെയും പട്ടിക ആം ആദ്മി പാർട്ടി ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു. എഎപിയും ബിജെപിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചശേഷം പട്ടിക പുറത്തിറക്കുമെന്ന നിലപാടിലാണ് കോൺഗ്രസ്.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിലെ 67 സീറ്റുകളും ആം ആദ്മി പാർട്ടി തൂത്തുവാരിയിരുന്നു. മൂന്ന് സീറ്റുകൾ മാത്രമാണ് ബിജെപിക്ക് ലഭിച്ചത്.വ്യാഴാഴ്ച രാത്രി ചേർന്ന ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗമാണ് സ്ഥാനാർത്ഥികളെ നിശ്ചയിച്ചതെന്ന് നേതാക്കൾ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP