Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഭാരത് ജോഡോ യാത്രയിലെ പരാമർശം: ലൈംഗിക ചൂഷണത്തിലെ ഇരകളുടെ വിവരങ്ങൾ കൈമാറണം; രാഹുൽ ഗാന്ധിയുടെ വസതിക്ക് മുന്നിൽ ഡൽഹി പൊലീസ്; അദാനിക്കെതിരെ ആരോപണം ഉന്നയിച്ചപ്പോൾ മോദിക്ക് വേദനിച്ചു; അതിന്റെ തെളിവാണ് പൊലീസ് നടപടിയെന്ന് കോൺഗ്രസ്

ഭാരത് ജോഡോ യാത്രയിലെ പരാമർശം: ലൈംഗിക ചൂഷണത്തിലെ ഇരകളുടെ വിവരങ്ങൾ കൈമാറണം; രാഹുൽ ഗാന്ധിയുടെ വസതിക്ക് മുന്നിൽ ഡൽഹി പൊലീസ്; അദാനിക്കെതിരെ ആരോപണം ഉന്നയിച്ചപ്പോൾ മോദിക്ക് വേദനിച്ചു; അതിന്റെ തെളിവാണ് പൊലീസ് നടപടിയെന്ന് കോൺഗ്രസ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിൽ വിവരങ്ങൾ തേടി ഡൽഹി പൊലീസ് അദ്ദേഹത്തിന്റെ വസതിയിലെത്തി. ഭാരത് ജോഡോ യാത്രയ്ക്കിടെ ശ്രീനഗറിൽ നടന്ന സമാപന സമ്മേളനത്തിൽ പ്രസംഗിക്കവേ, സ്ത്രീകൾ ഇപ്പോഴും ലൈംഗികാതിക്രമങ്ങൾക്ക് വിധേയമാവുന്നതായി താൻ കേട്ടെന്ന് രാഹുൽ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഡൽഹി പൊലീസ് രാഹുലിന്റെ വസതിയിലെത്തിയത്.

'രാഹുലിനോട് സംസാരിക്കാനാണ് ഞങ്ങൾ ഇവിടെ വന്നത്. ജനുവരി 30-ന് ശ്രീനഗറിൽ വെച്ച് രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവനയിൽ യാത്രയ്ക്കിടെ താൻ നിരവധി സ്ത്രീകളെ കണ്ടുവെന്നും അവർ ബലാത്സംഗത്തിനിരയായതായി തന്നോട് പറഞ്ഞിരുന്നുവെന്നുമുണ്ട്. ഇരകൾക്ക് നീതി ലഭിക്കുന്നതിനായി ഞങ്ങൾ അദ്ദേഹത്തിൽ നിന്ന് വിശദാംശങ്ങൾ തേടുകയാണ്' പൊലീസ് സംഘത്തിന് നേതൃത്വം നൽകുന്ന സ്പെഷ്യൽ പൊലീസ് കമ്മീഷണർ സാഗർ പ്രീത് ഹൂഡ പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് വിവരങ്ങൾ തരണമെന്നാവശ്യപ്പെട്ട് ഡൽഹി പൊലീസ് മാർച്ച് 16-ന് രാഹുലിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇതിനോട് രാഹുൽ പ്രതികരിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് പൊലീസ് അദ്ദേഹത്തിന്റെ വീട്ടിലെത്തിയിരിക്കുന്നത്. അതേസമയം പൊലീസ് നടപടിയെ എതിർത്ത് കോൺഗ്രസ് രംഗത്തുവന്നു. 45 ദിവസങ്ങൾക്ക് ശേഷമാണ് പൊലീസ് പൊലീസ് വിവരങ്ങൾ തേടി എത്തിയിരിക്കുന്നതെന്ന് കോൺഗ്രസ് പ്രതികരിച്ചു. രാഹുൽ ഗാന്ധിയെ ഭയപ്പെടുത്തി വിവരങ്ങൾ തേടാനാണ് പൊലീസ് ശ്രമിക്കുന്നത്. പൊലീസിന് പിന്നിൽ കേന്ദ്ര സർക്കാരെന്നും കോൺഗ്രസ് വക്താവ് പവൻ ഖേര കുറ്റപ്പെടുത്തി.

അദാനിക്കെതിരെ ആരോപണം ഉന്നയിച്ചപ്പോൾ മോദിക്ക് വേദനിച്ചു.അതിന്റെ തെളിവാണ് പൊലീസ് നടപടിയെന്നും പവൻ ഖേര ആരോപിച്ചു. അദാനി വിഷയത്തിൽ പാർലിമെൻരിൽ സംസാരിച്ചതാണ് പ്രകോപനം. മോദിക്കി അസ്വസ്ഥതയും, ദേഷ്യവുമാണ്.മോദി തീക്കൊള്ളി കൊണ്ട് തല ചൊറിയരുതെന്നും അദ്ദേഹം പറഞ്ഞു. അദാനിക്കെതിരെ ആരോപണം ഉന്നയിച്ചപ്പോൾ മോദിക്ക് വേദനിച്ചു. അതിന്റെ തെളിവാണ് രാഹുൽ ഗാന്ധിയുടെ വീട്ടിലെ പൊലീസ് എത്തിയ സംഭവമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും ആഴർത്തിച്ചു.

അദാനി വിഷയത്തിൽ പാർലിമെന്റിൽ സംസാരിച്ചതാണ് പ്രകോപനം. ഇതോടെ മോദിക്ക് അസ്വസ്ഥതയും ദേഷ്യവും ആയി. രാഹുലിന്റെ പ്രസംഗം ജമ്മു പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു. രാഹുലിനെതിരെയുള്ള നീക്കം കൃത്യമായ അജണ്ടയോടെയാണ്. ഇത് വെള്ളരിക്ക പട്ടണം അല്ല. ആരോപണങ്ങളിൽ പ്രധാന മന്ത്രി ഒരക്ഷരം മിണ്ടുന്നില്ല. ജെപിസി അന്വേഷണം നടക്കണം, എന്തിനാണ് ബിജെപി ഭയക്കുന്നത്. ബിജെപി ക്കു ഒളിക്കാൻ പലതുമുണ്ട്. പേടിപ്പിച്ച് പിന്മാറ്റാൻ നോക്കേണ്ടെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP