Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നടിയും എംപിയുമായ ശതാബ്ദി റോയിയെ തൃണമൂൽ കോൺഗ്രസ് വൈസ് പ്രസിഡന്റായി നിയമിച്ചു; പുതിയ തീരുമാനം താരം ബിജെപിയിൽ ചേരുമെന്ന പ്രചാരണത്തിനിടെ; ബിജെപിയുടെ പരാജയം ഉറപ്പാക്കാൻ പരമാവധി ശ്രമിക്കുമെന്ന് ശതാബ്ദി റോയി; ബം​ഗാൾ പിടിക്കാനുള്ള ബിജെപിയുടെ നീക്കങ്ങൾക്ക് കടിഞ്ഞാണിടാനുറച്ച് മമത ബാനർജി

നടിയും എംപിയുമായ ശതാബ്ദി റോയിയെ തൃണമൂൽ കോൺഗ്രസ് വൈസ് പ്രസിഡന്റായി നിയമിച്ചു; പുതിയ തീരുമാനം താരം ബിജെപിയിൽ ചേരുമെന്ന പ്രചാരണത്തിനിടെ; ബിജെപിയുടെ പരാജയം ഉറപ്പാക്കാൻ പരമാവധി ശ്രമിക്കുമെന്ന് ശതാബ്ദി റോയി; ബം​ഗാൾ പിടിക്കാനുള്ള ബിജെപിയുടെ നീക്കങ്ങൾക്ക് കടിഞ്ഞാണിടാനുറച്ച് മമത ബാനർജി

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത: നടിയും എംപിയുമായ ശതാബ്ദി റോയിയെ തൃണമൂൽ കോൺഗ്രസ് വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പാർട്ടിയുടെ ഉന്നതാധികാരസമിതിയാണ് ശതാബ്ദിയെ തെരഞ്ഞെടുത്തത്. ബിജെപിയിലേക്ക് പോകും എന്ന അഭ്യൂഹങ്ങൾക്കിടെയാണ് മൂന്ന് തവണ എംപിയായ ശതാബ്ദി റോയിയെ പാർട്ടിയുടെ പ്രധാനപ്പെട്ട ചുമതലയിലേക്ക് നാമനിർദ്ദേശം ചെയ്തത്.

പാർട്ടിയുടെ തീരുമാനം സ്വാഗതം ചെയ്യുന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പരാജയം ഉറപ്പാക്കാൻ പരമാവധി ശ്രമിക്കുമെന്നും വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്ത ശേഷം ശതാബ്ദി റോയ് പറഞ്ഞു. തന്റെ നിയോജകമണ്ഡലത്തിലെ പാർട്ടി പരിപാടികളിലേക്ക് ക്ഷണിക്കപ്പെടാത്തതിൽ മാനസികമായി ഏറെ ബുദ്ധിമുട്ടുണ്ടെന്ന് റോയ് സമൂഹമാധ്യമങ്ങളിൽ പങ്കിട്ടിരുന്നു. ശനിയാഴ്ച ഡൽഹിയിലെത്തി അമിത് ഷായെ കാണുമെന്നും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ പിന്നീട് അവർ നിലപാട് മാറ്റുകയായിരുന്നു.

‘ഞാൻ നാളെ ഡൽഹിക്ക് പോകുന്നില്ല. ഞാൻ തൃണമൂലിനൊപ്പമായിരുന്നു. ഇനിയും തൃണമൂലിനൊപ്പമായിരിക്കുകയും ചെയ്യും,’ ശതാബ്ദി റോയ് വെള്ളിയാഴ്‌ച്ച പറഞ്ഞിരുന്നു. അഭിഷേക് ബാനർജിയുമായി കൂടിക്കാഴ്ച നടത്തിയെന്നും തന്റെ പ്രശ്‌നങ്ങൾ എല്ലാം അഭിഷേകിനോട് ഉന്നയിച്ചെന്നും അവർ പറഞ്ഞു. ഡയമണ്ട് ഹാർബർ എംപി അഭിഷേക് ബാനർജിയുമായി നടത്തിയ ഒരു മണിക്കൂർ നീണ്ട ചർച്ചയ്ക്ക് ശേഷമാണ് അവർ പാർട്ടിയിൽ തുടരുമെന്ന് അറിയിക്കുകയായിരുന്നു. 'താൻ തൃണമൂലിന് ഒപ്പമാണ്. പാർട്ടിയുമായുള്ള പ്രശ്നങ്ങൾ അഭിഷേക് ബാനർജി പരിഹരിച്ചു കഴിഞ്ഞു. തന്റെ ആത്മാഭിമാനം വീണ്ടെടുക്കാനായി. മമത ബാനർജിക്കു വേണ്ടിയാണ് താൻ രാഷ്ട്രീയത്തിൽ എത്തിയത്. അവർക്കൊപ്പം തുടരുമെന്നായിരുന്നു ശതാബ്ദിയുടെ വാക്കുകൾ.

ബംഗാൾ മന്ത്രി ജ്യോതിക് മാലിക്കിനെ വെല്ലുവിളിച്ച് കൊണ്ട് 50ഓളം തൃണമൂൽ എംഎൽഎമാർ അടുത്ത മാസം ബിജെപിയിൽ ചേരുമെന്ന് ബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷിന്റെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെയാണ് അഭ്യൂഹങ്ങൾ ശക്തമാക്കി ശതാബ്ദി റോയുടെ ഫേസ്‌ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. പാർട്ടിയിൽ കൂടിയാലോചനകളില്ലെന്നും പല പൊതുപരിപാടികളിൽ നിന്നും തന്നെ ബോധപൂർവ്വം മാറ്റിനിർത്തുന്നുവെന്നും ഏറെ മാനസിക പ്രയാസം അനുഭവിക്കുന്നെന്നുമായിരുന്നു ശതാബ്ദി പറഞ്ഞത്.

തനിക്ക് ബീർഭൂം മണ്ഡലവുമായി വളരെ അടുത്ത ബന്ധമാണുള്ളത്. എന്നാൽ അടുത്തിടെ എല്ലാവരും ചോദിക്കുന്നു എന്തുകൊണ്ടാണ് പാർട്ടി പരിപാടികളിൽ പങ്കെടുക്കാത്തതെന്ന് ? പലപരിടികളിലും പങ്കെടുക്കണമെന്ന് ആഗ്രഹമുണ്ട്. തന്റെ മണ്ഡലത്തിൽ നടക്കുന്ന പാർട്ടി പരിപാടികൾ പോലും താൻ അറിയുന്നില്ല. പിന്നെ എങ്ങനെയാണ് പങ്കെടുക്കാൻ കഴിയുക എന്നായിരുന്നു ശതാബ്ദി സോഷ്യൽമീഡിയയിൽ എഴുതിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP