Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

2011-ലും 13,-ലും, 14-ലും അതിർത്തി കടന്നു ഇന്ത്യൻ സേന ഭീകര ക്യാമ്പുകൾ തകർത്തിരുന്നു; അന്താരാഷ്ട്ര എതിർപ്പുകൾ പേടിച്ചു രഹസ്യമാക്കി വച്ചു; പത്താൻ കോട്ടും ഉറിയിലും ആക്രമിച്ചിട്ടും മിണ്ടാതിരുന്നാൽ ജനം പഴിപറയുമെന്നു കരുതി മോദി തന്ത്രം മാറ്റി; ആന്റണിയുടെ വെളിപ്പെടുത്തലുകൾ വ്യക്തമാക്കുന്നത്

2011-ലും 13,-ലും, 14-ലും അതിർത്തി കടന്നു ഇന്ത്യൻ സേന ഭീകര ക്യാമ്പുകൾ തകർത്തിരുന്നു; അന്താരാഷ്ട്ര എതിർപ്പുകൾ പേടിച്ചു രഹസ്യമാക്കി വച്ചു; പത്താൻ കോട്ടും ഉറിയിലും ആക്രമിച്ചിട്ടും മിണ്ടാതിരുന്നാൽ ജനം പഴിപറയുമെന്നു കരുതി മോദി തന്ത്രം മാറ്റി; ആന്റണിയുടെ വെളിപ്പെടുത്തലുകൾ വ്യക്തമാക്കുന്നത്

ന്യൂഡൽഹി: ഉറിയിൽ ഇന്ത്യ സർജിക്കൽ സ്ട്രൈക്ക് നടത്തിയതിൽ തുടർന്ന് കുറച്ചു ദിവസമായി വാദപ്രതിവാദങ്ങൾ രാജ്യത്ത് അരങ്ങു തകർക്കുകയാണ്. രാജ്യത്ത് ആദ്യമായാണ് സൈന്യം സർജിക്കൽ ഓപ്പറേഷൻ നടത്തിയതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെടുന്നു. ഇത്തരരത്തിലൊരു മിന്നലാക്രമണം ഇന്ത്യാ ചരിത്ത്തിൽ ആദ്യമെന്ന അവകാശവാദത്തെ പൊളിച്ചടുക്കുന്ന തരത്താൽ പുതിയ വെളിപ്പെടുത്തലുമായി വന്നിരിക്കുകയാണ് മുൻ പ്രതിരോധമന്ത്രി എ.കെ ആന്റണി. യു.പി.എ സർക്കാരിന്റെ കാലത്ത് ആൻണി പ്രതിരോധ മന്ത്രിയായിരുന്നു.

2014 ന് മുമ്പ് യുപിഎ സർക്കാരിന്റെ കാലത്ത് ഇന്ത്യൻ സൈന്യം മിന്നൽ ആക്രമണം നടത്തിയിട്ടുണ്ട്. അന്നും ഇന്ത്യൻ സൈന്യം പ്രശ്നബാധിത പ്രദേശത്ത് പ്രവേശിക്കുകയും ഭീകര ക്യാമ്പുകൾ തർത്തിട്ടുണ്ട്. പക്ഷേ, പക്ഷേ, അന്താരാഷ്ട്ര എതിർപ്പുകൾ പേടിച്ചു രഹസ്യമാക്കി വയ്ക്കുകയാണ് ചെയ്തത്.

ഉറി ഭീകരാക്രമണത്തെക്കുറിച്ചും സൈന്യത്തിന്റെ മിന്നലാക്രമണണത്തെ കുറിച്ച് മാദ്ധ്യമങ്ങളോട് ആദ്യമായി പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മിന്നലാക്രമണം ഒരു യുദ്ധമോ യുദ്ധമുറയോ അല്ല. ശത്രു രാജ്യങ്ങൾക്കെതിരെ പ്രതിരോധത്തിനു വേണ്ടി സ്വീകരിക്കുന്ന മിന്നൽ പ്രതിരോധമാണ് സർജിക്കൽ സ്ട്രൈക്ക്. അത് സൈന്യത്തിന്റെ സുരക്ഷാ സംവിധാനത്തിലെ ഒരു ഭാഗമാണ്. യുപിഎ സർക്കാരിന്റെ കാലത്തും മിന്നലാക്രമണത്തിന് എല്ലാവിധ പിന്തുണയും സർക്കാർ സൈന്യത്തിന് നൽകിയിട്ടുണ്ട്.

യാതൊരു വിധ പ്രകോപനവും ഇല്ലാതിരുന്ന സാഹചര്യത്തിൽ മറ്റു രാജ്യത്തിൽ നിന്നും ആക്രമണത്തിന്റെ സൂചനകൾ ലഭിച്ചപ്പോൾ ഇന്ത്യൻ സൈന്യം സർജിക്കൽ സ്ട്രൈക്കും മറ്റു പ്രതിരോധ നടപടികളും അതിർത്തിയിൽ സ്വീകരിച്ചിട്ടുണ്ട്. യുപിഎ സർക്കാരിന്റെ കാലത്തും അത്തരം നീക്കങ്ങൾ നടത്തിയിട്ടുണ്ട്.

എകെ ആന്റണി പറഞ്ഞതു പോലെ യുപിഎ സർക്കാരിന്റെ കാലത്ത് ഇന്ത്യൻ സൈന്യം സർജിക്കൽ സ്ട്രൈക്ക് നത്തിയിട്ടുണ്ടെങ്കിൽ 1971 നു ശേഷം ആദ്യമായാണ് ഇന്ത്യൻ സൈന്യം അതിർത്തി കടന്നു ആക്രമണം നടത്തിയത് എന്ന് രണ്ടാഴ്ചമുമ്പ് കേന്ദ്രമന്ത്രിമാർ പറഞ്ഞ വാദം ഇല്ലാതായിക്കുകയാണ്.

പക്ഷേ, ഇന്ത്യൻ സൈന്യം മുമ്പും സർജിക്കൽ ആക്രമണം നടത്തിയിട്ടുണ്ടെങ്കിൽ എന്തുകൊണ്ടാണ് ആൻണി അത് ഇത്രയും ദിവസമായി പറയാതിരുന്നത്? 'സർജിക്കൽ സ്‌ട്രൈക്ക്' ഒരു യുദ്ധമോ യുദ്ധപ്രഖ്യാപനമോ അല്ല. രണ്ടു രാജ്യങ്ങൾക്കിടയിൽ നുഴഞ്ഞുകയറ്റം രൂക്ഷമാകുമ്പോൾ നാശനഷ്ടങ്ങളുണ്ടാകുന്ന രാജ്യം അതു ചെറുക്കാൻ നടത്തുന്ന മിന്നലാക്രമണങ്ങളാണ് സർജിക്കൽ സ്‌ട്രൈക്ക് എന്നറിയപ്പെടുന്നത്.

സർജിക്കൽ സ്‌ട്രൈക്ക് ഒരു യുദ്ധ നടപടിയല്ല. സൈനിക നടപടിയായാണ് സർജിക്കൽ സ്‌ട്രൈക്ക് വിശേഷിപ്പിക്കപ്പെടുന്നത്. ശത്രുരാജ്യത്തിന്റെയോ ശത്രു പക്ഷത്തിന്റെയോ താവളങ്ങളെയും കേന്ദ്രങ്ങളെയും സാമഗ്രികളെയും തകർക്കുകയാണ് സർജിക്കൽ സ്‌ട്രൈക്ക് ലക്ഷ്യമിടുന്നത്. ദൗത്യത്തിനു ശേഷം മിന്നൽ വേഗത്തിൽ സ്വന്തം താവളത്തിലേക്കു മടങ്ങിവരികയാണ് സേന ഇത്തരം നടപടികളിൽ ചെയ്യുക.

സർജിക്കൽ സ്‌ട്രൈക്കുകളിൽ ശത്രുപക്ഷത്തെ മാത്രമായിരിക്കും ലക്ഷ്യം. സാധാരണക്കാർക്ക് ആൾനാശമോ പരുക്കോ ഏൽക്കാതിരിക്കാൻ സൈന്യം പ്രത്യേക കരുതലെടുക്കും. വലിയ ആസൂത്രണത്തിന്റെയോ മുന്നൊരുക്കത്തിന്റെയോ അടിസ്ഥാനത്തിലായിരിക്കില്ല സർജിക്കൽ സ്‌ട്രൈക്കുകൾ നടത്തുക.

ഇന്ത്യൻ ആർമി അക്രമാസക്തർ മാത്രമല്ല. അവരിലും ദയയും ക്ഷമയും ഒക്കെയുണ്ട്. യാതൊരു പ്രകോപനവും ഇല്ലാതെ അവർ ആക്രമണത്തിന് മുതിരാറില്ല. പക്ഷേ, രാജ്യത്തിന്റെ സുരക്ഷയ്ക്ക് വേണ്ടി ഇന്ത്യൻ സൈന്യം എന്നും ജാഗരൂകരാണ്. ആന്റണിയുടെ പ്രസ്താവന പ്രകാരം 2011 ഒക്ടോഹർ 1, 2013 ജൂലൈ 28, 2014 ജനുവരി 14 തീയ്യതികളിലാണ് ഇന്ത്യൻ സൈന്യം സർജിക്കൽ സ്ട്രൈക്ക് നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP