Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പർ ഉപയോഗിക്കേണ്ടെന്ന് സിപിഎം; തിരഞ്ഞെടുപ്പും ഫല പ്രഖ്യാപനവും വൈകാൻ കാരണമാകുമെന്ന് വിശദീകരണം; ഇലക്ഷൻ കമ്മീഷൻ സുതാര്യമാകണമെന്നും പിബി; സിപിഎം മലക്കം മറിച്ചിൽ പ്രതിപക്ഷ പാർട്ടികൾ ബാലറ്റ് പേപ്പറിനായി ഒരുമിച്ചപ്പോൾ

ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പർ ഉപയോഗിക്കേണ്ടെന്ന് സിപിഎം; തിരഞ്ഞെടുപ്പും ഫല പ്രഖ്യാപനവും വൈകാൻ കാരണമാകുമെന്ന് വിശദീകരണം; ഇലക്ഷൻ കമ്മീഷൻ സുതാര്യമാകണമെന്നും പിബി; സിപിഎം മലക്കം മറിച്ചിൽ പ്രതിപക്ഷ പാർട്ടികൾ ബാലറ്റ് പേപ്പറിനായി ഒരുമിച്ചപ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ഇലക്ട്രോണിക് വോട്ടിങ് മിഷീൻ ഉപയോഗിക്കരുചെന്ന നിലപാടിൽ മലക്കം മറിഞ്ഞ് സിപിഎം. രാജ്യത്ത് ബിജെപി നേടുന്ന വിജയങ്ങളിൽ പലതും വോട്ടിങ് മിഷീനിലെ ക്രമക്കേടിലൂടെയാണെന്ന് ആരോപിച്ചിരുന്ന സിപിഎം ആണ് ഇപ്പോൾ നിലപാട് മാറ്റിയിരിക്കുന്നതെന്നാണ് ശ്രദ്ധേയം.ബാലറ്റിലേക്ക് മടങ്ങുന്നതു തിരഞ്ഞെടുപ്പ് വൈകാൻ കാരണമാകും. ഇക്കാര്യത്തിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾക്കൊപ്പം നിൽക്കേണ്ടതില്ലെന്നും സിപിഎം പൊളിറ്റ് ബ്യൂറോ തീരുമാനമെടുത്തു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീനു പകരം ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷപാർട്ടികൾ നേരത്തേ രംഗത്തെത്തിയിരുന്നു.

തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയുടെ നേതൃത്വത്തിൽ 17 പ്രതിപക്ഷ പാർട്ടികൾ ഈ ആവശ്യമുന്നയിച്ച് തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കാനിരിക്കുകയാണ്. സിപിഎമ്മും ഇതിനെ പിന്തുണയ്ക്കും എന്നായിരുന്നു പ്രതീക്ഷ. എന്നാൽ ബാലറ്റ് പേപ്പർ വേണ്ടെന്ന് സിപിഎം പിബി തീരുമാനമെടുക്കുകയായിരുന്നു. ഇത്തരം ഒരു തീരുമാനം മണ്ടത്തരമെന്നാണ് ഇപ്പോൾ സിപിഎം വിലയിരുത്തുന്നത്. ഇത് കാരണം തിരഞ്ഞെടുപ്പ് നടപടികളും ഫല പ്രഖ്യാപനവും ഉൾപ്പടെ വൈകും എന്നാണ് സിപിഎം വിലയിരുത്തൽ

രാജ്യത്ത് ഇലക്ടരോണിക് വോട്ടിങ് മിഷീനിൽ ബിജെപി ക്രമക്കേട് കാണിക്കുന്നുവെങ്കിൽ ബാലറ്റിലേക്ക് തിരിച്ച് പോവുകയല്ല വേണ്ടതെന്നും മറ്റ് മാർഗങ്ങളാണ് കണ്ടെത്തേണ്ടതൈന്നും പിബി വിലിയിരുത്തി. രാജ്യത്തെ ഇലക്ഷൻ കമ്മീഷൻ കുറച്ച് കൂടി സുതാര്യത പ്രകടിപ്പിക്കേണ്ടതുണ്ടെന്നും സിപിഎം പിബിയിൽ അഭിപ്രായമുയർന്നു

കോൺഗ്രസ്, സമാജ്വാദി പാർട്ടി, ബിഎസ്‌പി, എൻസിപി, ആർജെഡി, എഎപി, വൈഎസ്ആർ, ഡിഎംകെ, ജെഡിഎസ്, ടിഡിപി, കേരള കോൺഗ്രസ് (എം), സിപിഐ, തൃണമൂൽ കോൺഗ്രസ് തുടങ്ങിയ പാർട്ടികളാണ് ബാലറ്റ് പേപ്പർ തിരികെയെത്തിക്കണമെന്ന ആവശ്യവുമായി ഒന്നിക്കാനിരിക്കുന്നത്. അടുത്ത ആഴ്ചയോടെ കമ്മിഷനെ സമീപിക്കാനാണു നിലവിലെ തീരുമാനം. വോട്ടിങ് യന്ത്രങ്ങളുടെ നിഷ്പക്ഷത ചോദ്യം ചെയ്ത തൃണമൂൽ കോൺഗ്രസ് നേരത്തേ തന്നെ ബാലറ്റ് പേപ്പറിനായി ആവശ്യം ഉന്നയിച്ചിരുന്നു.

വോട്ടിങ് യന്ത്രങ്ങളുടെ നിഷ്പക്ഷത ചോദ്യംചെയ്ത് പാർലെമന്റിന് പുറത്ത് പ്രതിഷേധം സംഘടിപ്പിച്ച തൃണമൂൽ കോൺഗ്രസ് 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പേപ്പർ ബാലറ്റ് തിരികെ കൊണ്ടുവരണമെന്ന ആവശ്യം നേരത്തെതന്നെ ഉന്നയിച്ചിരുന്നു. ബിജെപി സഖ്യകക്ഷിയായ ശിവസേനയുടെ പിന്തുണയും മമത അഭ്യർത്ഥിച്ചിട്ടുണ്ട്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പേപ്പർ ബാലറ്റ് ഉപയോഗിച്ച് നടത്തണമെന്ന ആവശ്യം ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയും നേരത്തെ ഉന്നയിച്ചിരുന്നു.

നിർണ്ണായകമായ ഒരു വിഷയത്തിൽ സിപിഎം ഇത്തരത്തിൽ ഒരു തീരുമാനം കൈക്കൊള്ളുമെന്ന് ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. ബിജെപി രാജ്യത്ത് ഇലക്ട്രോണിക് വോട്ടിങ് മിഷീനിലൂടെ വൻ ക്രമക്കേട് കാണിക്കുന്നുവെന്ന് ആരോപിച്ചിരുന്ന സിപിഎം തന്നെ ഇപ്പോൾ നിലപാട് മാറ്റിയത് ഇടത് പാർട്ടികൾക്കുള്ളിൽ തന്നെ ആശയക്കുഴപ്പത്തിനും വഴിവെച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP