Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ലോക്‌സഭയിലെ അംഗസംഖ്യ മൂന്നിലേക്കു ചുരുങ്ങിയതോടെ സിപിഎമ്മിന് നഷ്ടമാകുക പാർലമെന്റ് ഹൗസിലെ പാർട്ടി ഓഫീസും; പാർലമെന്റിലെ മൂന്നാം നിലയിലുള്ള 135-ാം നമ്പർ മുറിയുടെ പടിയിറങ്ങേണ്ടി വരുന്നതോടെ പാർട്ടിക്കിനി പഴയ പ്രതാപത്തിന്റെ സ്മരണകൾ മാത്രം ബാക്കി

ലോക്‌സഭയിലെ അംഗസംഖ്യ മൂന്നിലേക്കു ചുരുങ്ങിയതോടെ സിപിഎമ്മിന് നഷ്ടമാകുക പാർലമെന്റ് ഹൗസിലെ പാർട്ടി ഓഫീസും; പാർലമെന്റിലെ മൂന്നാം നിലയിലുള്ള 135-ാം നമ്പർ മുറിയുടെ പടിയിറങ്ങേണ്ടി വരുന്നതോടെ പാർട്ടിക്കിനി പഴയ പ്രതാപത്തിന്റെ സ്മരണകൾ മാത്രം ബാക്കി

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോൽവിക്കു പിന്നാലെ പാർലമെന്ററി പാർട്ടി ഓഫീസും സിപിഎമ്മിന് നഷ്ടമാകും. ദേശീയ പാർട്ടി പദവി നഷ്ടമാകുന്നതോടെ പാർലമെന്റിലെ ഓഫീസും നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് സിപിഎം നേതൃത്വം. എംപിമാരുടെ എണ്ണം മൂന്നായി ചുരുങ്ങിയതോടെയാണ് പാർലമെന്റിലെ പാർട്ടി ഓഫീസ് നഷ്ടമായേക്കുമൊ എന്ന ആശങ്ക ശക്തമാകുന്നത്.

പാർലമെന്റ് മന്ദിരത്തിലെ മൂന്നാം നിലയിൽ 135-ാം നമ്പർ മുറിയാണ് സിപിഎം ഓഫീസായി ഉപയോഗിച്ചിരുന്നത്. പതിറ്റാണ്ടുകളായി പാർട്ടി കേന്ദ്രമായി പ്രവർത്തിക്കുന്നിടമാണ് ഇപ്പോൾ നഷ്ടപ്പെടലിന്റെ വക്കിലുള്ളത്.

മൂന്നുപേരെ മാത്രമാണ് ഈ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനു ലോക്സഭയിലേക്ക് എത്തിക്കാനായത്. രാജ്യസഭയിൽ നിലവിലുള്ളത് അഞ്ച് എംപിമാരാണ്. ഒമ്പത് എംപിമാരുണ്ടായിരുന്ന 2014ലെ തെരഞ്ഞെടുപ്പ് സാഹചര്യത്തിലും പാർട്ടി ഓഫീസ് നഷ്ടപ്പെടുമെന്ന ആശങ്ക നിലനിന്നിരുന്നു. എന്നാൽ സീതാറാം യെച്ചൂരി രാജ്യ സഭാ അംഗമായതിനാൽ പാർട്ടി രക്ഷപ്പെട്ടു. അതേസമയം സീതാറാം യെച്ചൂരി ഇനി മത്സരിക്കാനില്ലെന്ന നിലപാടെടുത്തതോടെ രാജ്യ സഭയിലും ശക്തനായ നേതാവില്ലാത്ത അവസ്ഥയിലാണ് പാർട്ടി.

2004ൽ സിപിഎം 43 സീറ്റുനേടിയിരുന്നു. ബിജെപിയും കോൺഗ്രസ്സും കഴിഞ്ഞാൽ മികച്ച പരിഗണനയാണ് സിപിഎമ്മിനു പാർലമെന്റ് മന്ദിരത്തിലടക്കം ലഭിച്ചുകൊണ്ടിരുന്നത്. എന്നാൽ ശക്തി കേന്ദ്രങ്ങളായ ബംഗാളിലും ത്രിപുരയിലും പാർട്ടി തകർന്നടിയുകയും മികച്ച പ്രകടനം പ്രതീക്ഷിച്ചിരുന്ന കേരളത്തിൽ വിജയം ഒരു സീറ്റിലൊതുങ്ങുകയും ചെയ്തു. വിജയം ഉറപ്പിച്ച സീറ്റുകളിൽ പോലും ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ സ്ഥാനാർത്ഥികൾ തോൽക്കുന്ന സാഹചര്യവുമുണ്ടായി.

എംപിമാർക്ക് വിശ്രമിക്കാനും ആവശ്യമെങ്കിൽ പാർട്ടിക്ക് വാർത്താ സമ്മേളങ്ങൾ നടത്തുന്നതിനും പാർലമെന്റ് ഓഫീസിൽ സൗകര്യമുണ്ടായിരുന്നു. തെരഞ്ഞടുപ്പിലെ മോശം പ്രകടനത്തെ തുടർന്ന് സിപിഐക്ക് ഓഫീസ് നഷ്ടപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP