Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202107Sunday

നമ്മളു കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയേ..! ഈ വിപ്ലവ മുദ്രാവാക്യവും സിപിഎം മറക്കാൻ ഒരുങ്ങുന്നോ? ഭൂപ്രഭുക്കളായ ധനിക കർഷർ ഇനി വർഗശത്രുവല്ല; നയം മാറ്റാൻ ഒരുങ്ങി സിപിഎം; യെച്ചൂരി മുന്നോട്ടു വെച്ച നയരേഖയ്ക്ക് പോളിറ്റ് ബ്യൂറോ അംഗീകാരം നൽകിയെന്ന് റിപ്പോർട്ട്; നിലപാട് മാറ്റം കർഷക പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ

നമ്മളു കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയേ..! ഈ വിപ്ലവ മുദ്രാവാക്യവും സിപിഎം മറക്കാൻ ഒരുങ്ങുന്നോ? ഭൂപ്രഭുക്കളായ ധനിക കർഷർ ഇനി വർഗശത്രുവല്ല; നയം മാറ്റാൻ ഒരുങ്ങി സിപിഎം; യെച്ചൂരി മുന്നോട്ടു വെച്ച നയരേഖയ്ക്ക് പോളിറ്റ് ബ്യൂറോ അംഗീകാരം നൽകിയെന്ന് റിപ്പോർട്ട്; നിലപാട് മാറ്റം കർഷക പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: നമ്മളു കൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയേ... ഒരുകാലത്ത് സിപിഎം പ്രവർത്തകർ ഭൂപ്രഭുക്കന്മാർക്കെതിരെ വിളിച്ച മുദ്രാവാക്യം നിറഞ്ഞ പാട്ടായരുന്നു ഇത്. എന്നാൽ, കാലം മാറിയപ്പോൾ സിപിഎം നേതാക്കളെല്ലാം സ്ഥലത്തെ പ്രമാണിമാരായി. നൂറ് കോടിയിലേറെ ആസ്തിയുള്ള പി വി അൻവർ എംഎൽഎ സിപിഎമ്മിന്റെ എംഎൽഎയായി. തോമസ് ചാണ്ടിയെ പോലുള്ള വൻ ബിസിനസുകാർ ഇടതു മുന്നണിലെത്തി. ഏറ്റവും ഒടുനിൽ ഭൂപ്രഭുക്കന്മാർ ഏറ്റവും കൂടുതലുള്ള കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗവും സിപിഎം നേതൃത്വം കൊടുക്കുന്ന മുന്നണിയിലെത്തി. ഇങ്ങനെ അതിസമ്പന്നരുടെ തോളിൽ കൈയിട്ടു നടക്കുന്ന സിപിഎം ഭൂപ്രഭുക്കന്മാരോടുള്ള നിലപാട് മാറ്റാൻ പോകുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. യെച്ചൂരി മുന്നോട്ടുവെച്ച നയരേഖയ്ക്ക് സിപിഎം പിബി അംഗീകാരം കൊടുത്തുവെന്നാണ് പുറത്തുവരുന്ന റിപ്പോർ്ട്ട്.

കർഷകപ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലാണ് ധനിക കർഷകരോടുള്ള സമീപനത്തിൽ നയംമാറ്റത്തിന് സിപിഎം ഒരുങ്ങുന്നത് എന്നാണ് മാതൃഭൂമി ദിനപത്രം റിപ്പോർട്ടു ചെയ്യുന്നത്. കർഷകപ്രക്ഷോഭത്തിന്റെ സാഹചര്യം ചൂണ്ടിക്കാട്ടിയും രാജ്യത്തെ വിവിധ വിഭാഗങ്ങളിൽ വന്നിട്ടുള്ള മാറ്റങ്ങൾ വിശകലനം ചെയ്തും ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മുന്നോട്ടുവെച്ച നയരേഖയ്ക്ക് പൊളിറ്റ്ബ്യൂറോ (പി.ബി.) അംഗീകാരം നൽകിയതായി അറിയുന്നതായും വാർത്തയിൽ പറയചുന്നു.

ഇതിന്റെ ഭാഗമായി നയരേഖ ഈ മാസം 30, 31 തീയതികളിൽ ചേരുന്ന കേന്ദ്രകമ്മിറ്റിയോഗം ചർച്ചയ്‌ക്കെടുക്കും. പാർട്ടിയുടെ പരിപാടിയിൽതന്നെ മാറ്റം ഉണ്ടാക്കിയേക്കാവുന്നതാണ് ഈ മാറ്റം. വിദേശ കുത്തകമൂലധനവുമായി പങ്കാളിത്തമുള്ള വൻകിട ബൂർഷ്വാസി ഒരു വശത്തും ധനികകർഷകരും ഭൂപ്രഭുക്കളുമടങ്ങുന്ന മുഴുവൻ കർഷകവിഭാഗങ്ങളും മറുവശത്തുമെന്ന നിലയിൽ തമ്മിൽ പുതിയൊരു വർഗവൈരുധ്യം രാജ്യത്തു മൂർച്ഛിച്ചുവന്നതിന്റെ ഉദാഹരണമാണ് കർഷകപ്രക്ഷോഭം എന്നാണ് യെച്ചൂരിയുടെ വിലയിരുത്തൽ. ഇതിനു പുറമേ, ഭരണവർഗത്തിലെ പങ്കാളികൾക്കിടയിലും വൻകിട-ഇടത്തരം വ്യവസായ സംരംഭകർക്കിടയിലും വൈരുധ്യം മൂർച്ഛിക്കുന്നു.

മുൻകാലങ്ങളിൽ ബിജെപിയെ പിന്തുണച്ച ചില പ്രദേശിക പാർട്ടികൾ ഇപ്പോൾ വ്യത്യസ്തമായ നിലപാടു സ്വീകരിക്കുന്നതുമൊക്കെ വിവിധ വിഭാഗങ്ങൾക്കിടയിൽ വർഗപരമായിതന്നെ വന്നിട്ടുള്ള മാറ്റത്തിന്റെ ഉദാഹരണമാണെന്നാണ് യെച്ചൂരിയുടെ വാദം. ഭരണകൂടത്തിനെതിരേ രാജ്യത്ത് സംഘടിതമായി ഉയർന്നിട്ടുള്ള ഈ രാഷ്ട്രീയവികാസത്തിനനുസരിച്ച് പാർട്ടിയുടെ സമീപനത്തിൽ മാറ്റം വേണമെന്ന് ആവശ്യപ്പെടുന്ന രേഖ കേന്ദ്രകമ്മിറ്റിക്കു മുമ്പാകെ ചർച്ചയ്ക്കു വെക്കാനാണ് ധാരണ. അവിടേയും അംഗീകരിക്കപ്പെട്ടാൽ സിപിഎം. പരിപാടിയിൽതന്നെ ഘടനാപരമായ മാറ്റം വന്നേക്കുമെന്നാണ് വാർത്തയിൽ പറയുന്നത്.

കൃഷിയിൽ മുതലാളിത്തബന്ധങ്ങളുടെ വളർച്ചയാണ് മുഖ്യമായ ദേശീയപ്രവണതയെന്നാണാണ് സിപിഎം നയപരിപാടിയിലുള്ള വിലയിരുത്തൽ. കാർഷികപ്രശ്‌നം ഇന്ത്യൻ ജനതയുടെ ഏറ്റവും മുഖ്യമായ ദേശീയപ്രശ്‌നമായി തുടരുന്നു. അതു പരിഹരിക്കാൻ ബൂർഷ്വ-ഭൂപ്രഭുവാഴ്ച പരാജയപ്പെട്ടു. ഭരണകൂടാഭിമുഖ്യത്തിൽ കൃഷിയിൽ മുതലാളിത്തം വികസിച്ചത് ഭൂപ്രഭുക്കൾ, മുതലാളിത്ത കർഷകർ, ധനികകൃഷിക്കാർ എന്നിവരും അവരുടെ സഖ്യകക്ഷികളും ഒരു വശത്തും കർഷകത്തൊഴിലാളികൾ, ദരിദ്രകൃഷിക്കാർ, കൈവേലക്കാർ എന്നിവരടങ്ങുന്ന ജനസാമാന്യം മറുവശത്തുമായി കടുത്ത ചേരിതിരിവിലേക്കു നയിച്ചതായും നിലവിൽ സിപിഎം. പരിപാടിയിൽ വിലയിരുത്തുന്നു. സാമൂഹികമാറ്റത്തിനായി തൊഴിലാളി-കർഷകസഖ്യത്തിനൊപ്പം ധനികകർഷകരെക്കൂടി ഉൾക്കൊള്ളുന്ന വിധത്തിൽ വിശാല സഖ്യം ആവിഷ്‌കരിക്കണമെന്നാണ് ഇപ്പോൾ പി.ബി. അംഗീകരിച്ചിട്ടുള്ള നയരേഖയിലെ ആവശ്യമെന്നും മാതൃഭൂമി റിപ്പോർട്ടിൽ പറയുന്നു.

അതേസമയം സാമൂഹികമാറ്റത്തിനായി തൊഴിലാളി-കർഷക സഖ്യത്തിനൊപ്പം ധനികകർഷകരെക്കൂടി ഉൾക്കൊള്ളുന്നവിധത്തിൽ വിശാലസഖ്യം ആവിഷ്‌കരിക്കണമെന്നാണ് സിപിഎം. പൊളിറ്റ്ബ്യൂറോ അംഗീകരിച്ചിട്ടുള്ള നയരേഖയിലെ ആവശ്യം. ഈ ആവശ്യം അംഗീകരിച്ചാൽ സിപിമ്മിൽ ഘടനാപരമായ മാറ്റം വന്നേക്കമെന്നും പത്രവാർത്തയിൽ പറയുന്നു. ഭരണകൂടത്തിനെതിരേ രാജ്യത്ത് സംഘടിതമായി ഉയർന്നിട്ടുള്ള ഈ രാഷ്ട്രീയവികാസത്തിനനുസരിച്ച് പാർട്ടിയുടെ സമീപനത്തിൽ മാറ്റംവേണമെന്ന് ആവശ്യപ്പെടുന്ന രേഖ കേന്ദ്രകമ്മിറ്റിക്കുമുമ്പാകെ ചർച്ചയ്ക്കുവെക്കാനാണ് ധാരണ. അവിടെയും അംഗീകരിക്കപ്പെട്ടാൽ സിപിഎം. പരിപാടിയിൽത്തന്നെ ഘടനാപരമായ മാറ്റംവന്നേക്കും.

കൃഷിയിൽ മുതലാളിത്തബന്ധങ്ങളുടെ വളർച്ചയാണ് മുഖ്യമായ ദേശീയപ്രവണതയെന്നാണ് സിപിഎം. പരിപാടിയിൽ ഇപ്പോഴുള്ള വിലയിരുത്തൽ. കാർഷികപ്രശ്നം ഇന്ത്യൻ ജനതയുടെ ഏറ്റവും മുഖ്യമായ ദേശീയപ്രശ്നമായി തുടരുന്നു. അതുപരിഹരിക്കാൻ ബൂർഷ്വ-ഭൂപ്രഭുവാഴ്ച പരാജയപ്പെട്ടു. ഭരണകൂടാഭിമുഖ്യത്തിൽ കൃഷിയിൽ മുതലാളിത്തം വികസിച്ചത് ഭൂപ്രഭുക്കൾ, മുതലാളിത്തകർഷകർ, ധനികകൃഷിക്കാർ എന്നിവരും അവരുടെ സഖ്യകക്ഷികളും ഒരു വശത്തും കർഷകത്തൊഴിലാളികൾ, ദരിദ്രകൃഷിക്കാർ, കൈവേലക്കാർ എന്നിവരടങ്ങുന്ന ജനസാമാന്യം മറുവശത്തുമായി കടുത്ത ചേരിതിരിവിലേക്കുനയിച്ചതായും നിലവിൽ സിപിഎം. പരിപാടിയിൽ വിലയിരുത്തലെന്നുമാണ് വാർത്ത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP