Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബിജെപിയുടെ പാതയിൽ നേതാക്കൾക്ക് റിട്ടയർമെന്റ് പ്രായം നിശ്ചയിക്കാൻ ഒരുങ്ങി സിപിഎമ്മും; 80 വയസായാൽ പാർലമെന്ററി പദവികളിൽ നിന്നും ഔട്ട്; ജനസമ്മതിയുള്ള വിഎസിന് മാത്രം പ്രത്യേക പരിഗണന

ബിജെപിയുടെ പാതയിൽ നേതാക്കൾക്ക് റിട്ടയർമെന്റ് പ്രായം നിശ്ചയിക്കാൻ ഒരുങ്ങി സിപിഎമ്മും; 80 വയസായാൽ പാർലമെന്ററി പദവികളിൽ നിന്നും ഔട്ട്; ജനസമ്മതിയുള്ള വിഎസിന് മാത്രം പ്രത്യേക പരിഗണന

ന്യൂഡൽഹി: എൽ കെ അദ്വാനിയെയും മുരളി മനോഹർ ജോഷിയെയും ഒതുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കേന്ദ്രമന്ത്രിസഭാ പ്രവേശനത്തിന് പ്രായപരിധി നിശ്ചയിച്ചത്. ഇതോടെ അദ്വാനിയുടെ പാർട്ടിയിലുള്ള പിടി ഏതാണ്ട് പൂർണ്ണമായും അയയുകയും ചെയ്തു. ബിജെപി നടപ്പിലാക്കിയ 'റിട്ടയർമെന്റ്' പദ്ധതി കേഡർ പാർട്ടിയായ സിപിഎമ്മും നടപ്പിലാക്കാൻ ഒരുങ്ങുന്നു. അതേസമയം അദ്വാനിയുടെ സ്ഥാനത്ത് സിപിഎമ്മിലുള്ള വി എസ് അച്യുതാനന്ദന്റെ ജനസമ്മതിയെ ഭയന്ന് വിഎസിന് മാത്രം പ്രത്യേക പരിഗണന നൽകാനാണ് പാർട്ടിയുടെ നീക്കം.

പ്രായം തൊണ്ണൂറ് കഴിഞ്ഞെങ്കിലും ചെറുപ്പക്കാരേക്കാൾ ഭംഗിയായി രാഷ്ട്രീയ പ്രവർത്തനവും സമരങ്ങളും നയിക്കുന്ന വിഎസിനെ ഒഴിവാക്കാൻ കഴിയില്ലെന്ന തിരിച്ചറിവിലാണ് പാർട്ടി അദ്ദേഹത്തിന് മാത്രമായി പ്രത്യേകം പരിഗണന നൽകുന്നത്. കേരളത്തിലെ സവിശേഷമായ രാഷ്ട്രീയ സാഹചര്യവും പരിഗണിച്ചു. വി.എസിനെ പ്രതിപക്ഷ സ്ഥാനത്തുനിന്നു പുറത്താക്കാൻ ഇതു കൊണ്ടുവന്നു എന്ന ആരോപണം ഴെിവാക്കാനുമാണ് അദ്ദേഹത്തിന് മാത്രമായി ഇളവ് നൽകുന്നത്.

ഇന്നലെ ചേർന്ന പോളിറ്റ്ബ്യൂറോ യോഗമാണ് പാർട്ടി നേതൃത്വത്തിനും പാർലമെന്ററി പദവികൾക്കും വിരമിക്കൽ പ്രായം 80 ആയി നിജപ്പെടുത്താനുള്ള വ്യവസ്ഥ കർക്കശമാക്കി കൊണ്ടുള്ള തീരുമാനം കൈക്കൊണ്ടത്. പുതിയ തീരുമാനപ്രകാരം ഇനി മുതൽ 80 വയസുകഴിഞ്ഞവർക്ക് പോളിറ്റ്ബ്യൂറോ, സെൻട്രൽ കമ്മിറ്റി, സംസ്ഥാന കമ്മിറ്റി, ജില്ലാ കമ്മിറ്റി എന്നിവിടങ്ങളിൽ സ്ഥാനമുണ്ടാകില്ല. ബിജെപിയിൽ 75 ആണ് രാഷ്ട്രീയ വിരമിക്കലിന്റെ പ്രായമെങ്കിലും ഈ തീരുമാനം എടുത്താൽ പോളിറ്റ്ബ്യൂറോയിലെ അംഗങ്ങൾ അടക്കം പുറത്തു പോകേണ്ടി വരുമെന്നതിനാലാണ് 80 ആക്കാൻ തീരുമാനിച്ചത്.

കണ്ണൂരിൽ ആർഎസ്എസ് നേതാവ് കതിരൂർ മനോജ് കൊല ചെയ്യപ്പെട്ട സംഭവം ദേശീയ തലത്തിൽ ചർച്ചയായ സാഹചര്യത്തിൽ ഇതേക്കുറിച്ചുള്ള ചർച്ചകളും പോളിറ്റ്ബ്യൂറോ യോഗത്തിൽ നടന്നിരുന്നു എന്ന വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇത് അസംബന്ധമാണെന്ന് പാർട്ടി നേതാക്കൾ വിശദീകരിച്ചു. ജലന്തർ പാർട്ടി കോൺഗ്രസ് അംഗീകരിച്ച അടവ് നയം പ്രാവർത്തികമാക്കിയപ്പോഴുള്ള നേട്ടവും കോട്ടവും വിലയിരുത്താനാണ് പോളിറ്റ്ബ്യൂറോ യോഗം ചേർന്നതെന്നാണ് പോളിറ്റ്ബ്യൂറോ അംഗങ്ങൾ വിശദീകരിക്കുന്നത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾക്ക് ഒരുങ്ങാനും പോളിറ്റ്ബ്യൂറോ തീരുമാനിച്ചിട്ടുണ്ട്. കേരളത്തിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ഒരുങ്ങാനാണ് പാർട്ടി സംസ്ഥാന ഘടകത്തോട് പോളിറ്റ്ബ്യൂറോ നിർദേശിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP