Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ത്രിപുരയിൽ സിപിഎമ്മിന് വീണ്ടും വീഴ്ച; തിരഞ്ഞെടുപ്പ് തിരച്ചടിക്ക് പിന്നാലെ സിപിഎം നേതാവ് ബിജെപിയിൽ ചേർന്നു; മുനിസിപ്പൽ കൗൺസിൽ ചെയർമാന്റെ കൂടുമാറ്റം എംപിയുടെ ക്ഷണം സ്വീകരിച്ച്; കളംമാറ്റി ചവിട്ടിയത് പ്രമുഖ നേതാവ് ചന്ദൻ ഭൗമിഖ്

ത്രിപുരയിൽ സിപിഎമ്മിന് വീണ്ടും വീഴ്ച; തിരഞ്ഞെടുപ്പ് തിരച്ചടിക്ക് പിന്നാലെ സിപിഎം നേതാവ് ബിജെപിയിൽ ചേർന്നു; മുനിസിപ്പൽ കൗൺസിൽ ചെയർമാന്റെ കൂടുമാറ്റം എംപിയുടെ ക്ഷണം സ്വീകരിച്ച്; കളംമാറ്റി ചവിട്ടിയത് പ്രമുഖ നേതാവ് ചന്ദൻ ഭൗമിഖ്

മറുനാടൻ ഡെസ്‌ക്‌

ത്രിപുരയിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ കനത്ത പരാജയത്തിന് ശേഷം സിപിഎമ്മിന് വീണ്ടും വീണ്ടും തിരിച്ചടി. സിപിഎം നേതാവും അംബാസ മുനിസിപ്പൽ കൗൺസിൽ ചെയർമാനുമായ ചന്ദൻ ഭൗമിക്ക് ബിജെപിയിൽ ചേർന്നു. ദലായി ജില്ലയിലെ സിപിഎമ്മിന്റെ പ്രമുഖ നേതാവായിരുന്നു ചന്ദൻ ഭൗമിക്. നേതാവിന്റെ കൂടു മാറ്റം പാർട്ടിയുടെ അടിത്തറ ഇളക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

അംബാസയിലെ പ്രവർത്തകരെ അഭിനന്ദിക്കുന്നതിന് വേണ്ടി സംഘടിപ്പിക്കുന്ന യോഗത്തിൽ വെച്ച് ചന്ദൻ ഭൗമികിന് അംഗത്വം നൽകാനാണ് ബിജെപി തീരുമാനം.യോഗത്തിൽ എംപിമാരായ രേബതി ത്രിപുരയും പ്രതിമ ഭൗമിക്കും പങ്കെടുക്കും. ബിജെപി ജില്ലാ അദ്ധ്യക്ഷൻ പരിമാൾ ദേബർമ്മയും പങ്കെടുക്കും.

ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഏറ്റവും ഭൂരിപക്ഷം ലഭിച്ച നിയോജകമണ്ഡലം അംബാസയായിരുന്നു.വർഷങ്ങളായി സിപിഐ.എം കൈവശം സൂക്ഷിച്ചിരുന്ന ത്രിപുരയിലെ രണ്ട് മണ്ഡലങ്ങളിലും ബിജെപി വിജയിച്ചിരുന്നു.മൂന്നാം സ്ഥാനത്താണ് ഇരു മണ്ഡലങ്ങളിലും സിപിഐ.എം. കോൺഗ്രസാണ് ഇരു മണ്ഡലങ്ങളിലും രണ്ടാം സ്ഥാനത്ത്.

ത്രിപുര വെസ്റ്റ് മണ്ഡലത്തിൽ ബിജെപിയുടെ പ്രതിമ ഭൗമിക് 258496 വോട്ട് നേടി വിജയിച്ചത്. രണ്ടാം സ്ഥാനത്ത് കോൺഗ്രസിന്റെ സുബൽ ഭൗമിക് ആണ്. 133614 വോട്ടുകളാണ് നേടിയത്. മൂന്നാം സ്ഥാനത്താണ് സിപിഐ.എം. സിപിഐ.എം സിറ്റിങ് എംപി ശങ്കർ പ്രസാദ് ദത്ത 83903 വോട്ടുകളാണ് നേടിയത്. ഇദ്ദേഹം മൂന്നാം സ്ഥാനത്താണ്.

ത്രിപുര ഈസ്റ്റ് മണ്ഡലത്തിൽ ബിജെപിയുടെ രേബതി ത്രിപുരയാണ് വിജയിച്ചത്. 283466 വോട്ടുകളാണ് രേബതി നേടിയത്. കോൺഗ്രസിന്റെ പ്രഗ്യ ദേബ് ബർമ്മനാണ് രണ്ടാം സ്ഥാനത്ത്. 173901 വോട്ടാണ് നേടിയത്. മൂന്നാം സ്ഥാനത്തുള്ള സിപിഐഎം സിറ്റിങ് എംപി ജിതേന്ദ്ര ചൗധരി 122633 വോട്ടാണ് നേടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP