Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മൂന്നാം തരംഗം വന്നാൽ ശക്തമായി ചെറുക്കാൻ വാക്‌സിൻ വിതരണം വേഗത്തിലാക്കാൻ കേന്ദ്രസർക്കാർ; മൂന്നുദിവസത്തിന് ഉള്ളിൽ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി അരക്കോടിയിൽ അധികം വാക്‌സിനുകൾ വിതരണം ചെയ്യും

മൂന്നാം തരംഗം വന്നാൽ ശക്തമായി ചെറുക്കാൻ വാക്‌സിൻ വിതരണം വേഗത്തിലാക്കാൻ കേന്ദ്രസർക്കാർ; മൂന്നുദിവസത്തിന് ഉള്ളിൽ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി അരക്കോടിയിൽ അധികം വാക്‌സിനുകൾ വിതരണം ചെയ്യും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മൂന്നാം തരംഗം വന്നാൽ ശക്തമായി ചെറുക്കാനുള്ള മുന്നൊരുക്കങ്ങളിലാണ് കേന്ദ്രസർക്കാർ. വരുന്ന മൂന്ന് ദിവസത്തിനുള്ളിൽ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കുമായി അരക്കോടിയിലധികം വാക്സിനുകൾ വിതരണം ചെയ്യുമെന്നാണ് പുതിയ അറിയിപ്പ്.. 56,70,350 വാക്സിനുകൾ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

നിലവിൽ രണ്ടു കോടിയിലധികം വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെ കൈയിലുണ്ട്. ഇതിന് പുറമേ അരക്കോടിയിലധികം വാക്സിനുകൾ കൂടി ലഭ്യമാക്കുമെന്നാണ് കേന്ദ്രം അറിയിച്ചത്. ഇതുവരെ 27.28 കോടി വാക്സിൻ ഡോസുകളാണ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും ഇടയിൽ വിതരണം ചെയ്തത്. ഇവയെല്ലാം സൗജന്യമായാണ് അനുവദിച്ചതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

പാഴാക്കിയത് അടക്കം 25,10,03,417 ഡോസുകൾ സംസ്ഥാനങ്ങൾ ഉപയോഗിച്ചു. രണ്ടു കോടിയിലധികം വാക്സിൻ ഡോസുകൾ സംസ്ഥാന, കേന്ദ്ര ഭരണപ്രദേശങ്ങളുടെ കൈയിലുണ്ട്. ഇതിന് പുറമേയാണ് വരും ദിവസങ്ങളിൽ കൂടുതൽ അനുവദിക്കുന്നതെന്നും കേന്ദ്രസർക്കാർ അറിയിച്ചു.

വരുംദിവസങ്ങളിൽ വാക്സിൻ വിതരണം വേഗത്തിലാക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി പ്രഖ്യാപിച്ച പുതുക്കിയ വാക്സിൻ മാർഗനിർദ്ദേശം തിങ്കളാഴ്ച മുതൽ രാജ്യത്ത് നിലവിൽവരും. ഡിസംബർ മാസത്തോടെ എല്ലാ പൗരന്മാർക്കും വാക്സിൻ എന്നതാണ് കേന്ദ്രസർക്കാർ ലക്ഷ്യം.

പതിനെട്ട് വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും സൗജന്യമായി വാക്‌സിൻ വിതരണം ചെയ്യുമെന്നും പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. വിദേശത്തുനിന്ന് കേന്ദ്രസർക്കാർ നേരിട്ട് വാക്‌സിൻ സ്വീകരിച്ച് സംസ്ഥാനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യും.

25 ശതമാനം വാക്സിൻ സ്വകാര്യ ആശുപത്രികളിലൂടെ വിതരണം ചെയ്യും. ഇതിന് സംസ്ഥാന സർക്കാരുകൾ മേൽനോട്ടം വഹിക്കണം. വാക്‌സിൻ തുകയ്ക്ക് പുറമേ സ്വകാര്യ ആശുപത്രികൾക്ക് പരമാവധി 150 രൂപ വരെ സർവീസ് ചാർജ് ആയി ഈടാക്കാം. 75 ശതമാനം വാക്സിൻ സൗജന്യമായി കേന്ദ്രസർക്കാരിന്റെ മേൽനോട്ടത്തിൽ വിതരണം ചെയ്യും.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ രാജ്യം രണ്ട് വാക്സിനുകൾ വികസിപ്പിച്ചു. 23 കോടി വാക്സിൻ ഇതുവരെ രാജ്യത്ത് വിതരണം ചെയ്തു. വരും ദിവസങ്ങളിൽ വാക്സിൻ വിതരണം വർധിപ്പിക്കും. രാജ്യത്ത് ഏഴ് കമ്പനികളാണ് വിവിധ വാക്സിനുകളാണ് ഉത്പാദിപ്പിക്കുന്നത്. മൂന്ന് വാക്സിനുകൾ ക്ലിനിക്കൽ ട്രയൽ ഘട്ടത്തിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP