Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202119Tuesday

ഏപ്രിൽ 14 ന് ലോക് ഡൗൺ ഒറ്റയടിക്ക് പിൻവലിക്കില്ലെന്ന് പ്രധാനമന്ത്രി; വ്യക്തമാക്കിയത് പാർലമെന്റിലെ വിവിധ കക്ഷി നേതാക്കളുടെ യോഗത്തിൽ; മെയ് 15 വരെ നീട്ടാനുള്ള കേന്ദ്ര മന്ത്രിസഭാസമിതിയുടെ ശുപാർശയിൽ തീരുമാനം 11 ന് മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോൺഫറൻസിന് ശേഷം; രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 5194; പ്രതിരോധത്തിനായി 15 ജില്ലകൾ അടച്ചിടാൻ യുപിയിലെ യോഗി ആദിത്യനാഥ് സർക്കാർ; മുംബൈയിലും പൂണെയിലും ലോക് ഡൗൺ രണ്ടാഴ്ചത്തേക്ക് നീട്ടാൻ മഹാരാഷ്ട്ര സർക്കാർ

ഏപ്രിൽ 14 ന് ലോക് ഡൗൺ ഒറ്റയടിക്ക് പിൻവലിക്കില്ലെന്ന് പ്രധാനമന്ത്രി; വ്യക്തമാക്കിയത് പാർലമെന്റിലെ വിവിധ കക്ഷി നേതാക്കളുടെ യോഗത്തിൽ; മെയ് 15 വരെ നീട്ടാനുള്ള കേന്ദ്ര മന്ത്രിസഭാസമിതിയുടെ ശുപാർശയിൽ തീരുമാനം 11 ന് മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോൺഫറൻസിന് ശേഷം; രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 5194;  പ്രതിരോധത്തിനായി 15 ജില്ലകൾ അടച്ചിടാൻ യുപിയിലെ യോഗി ആദിത്യനാഥ് സർക്കാർ; മുംബൈയിലും പൂണെയിലും ലോക് ഡൗൺ രണ്ടാഴ്ചത്തേക്ക് നീട്ടാൻ മഹാരാഷ്ട്ര സർക്കാർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഏപ്രിൽ 14 ന് ലോക ഡൗൺ ഒറ്റയടിക്ക് പിൻവലിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്റിലെ വിവിധ കക്ഷി നേതാക്കളുടെ യോഗത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്. ബിജെഡിയുടെ പിനാകി മിശ്രയാണ് പിടിഐയെ ഇതറിയിച്ചത്. കൊറോണയ്ക്ക് മുമ്പും ശേഷവുമുള്ള ജീവിതം ഒരുപോലെയായിരിക്കില്ലെന്ന് മോദി വീഡിയോ കോൺഫറൻസിൽ പറഞ്ഞു. കേന്ദ്രത്തിനൊപ്പം കൊറോണയെ നേരിടാൻ യോജിച്ച്പ്രവർത്തിക്കുന്ന സംസ്ഥാന സർക്കാരുകളുടെ ശ്രമങ്ങളെ അദ്ദേഹം വാഴ്‌ത്തി. ജനതാ കർഫ്യൂ ആയാലും ലോക് ഡൗൺ ആയാലും, സാമൂഹിക അകലം പാലിക്കലായാലും ഓരോ പൗരനും കാട്ടുന്ന അച്ചടക്കവും അർപ്പണബോധവും അഭിനന്ദനാർഹമാണെന്നും മോദി യോഗത്തിൽ പറഞ്ഞു. ലോക്ക് ഡൗൺ മെയ് 15 വരെ നീട്ടാൻ കേന്ദ്ര മന്ത്രിസഭാസമിതിയുടെ ശുപാർശ ചെയ്തിട്ടുണ്ട്. പൊതുഇടങ്ങൾ മെയ്‌15 വരെ അടച്ചിടണമെന്ന് കേന്ദ്ര മന്ത്രിസഭാ സമിതി. മാളുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ എന്നിവയ്ക്ക് ബാധകം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമിതി റിപ്പോർട്ട് നൽകി. 11ന് മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി വീഡിയോ കോൺഫറൻസ് നടത്തിയ ശേഷമായിരിക്കും തീരുമാനം.

അതേസമയം, രാജ്യത്ത് സ്ഥിരീകരിച്ച കൊറോണ വൈറസ് കേസുകളുടെ എണ്ണം 5,194 ആയി ഉയർന്നു. മരണസംഖ്യ ബുധനാഴ്ച വരെ 165 ആയും ഉയർന്നു.

15 ജില്ലകൾ അടച്ചിടാൻ യുപി

കൊറോണയെ നേരിടാൻ 15 ജില്ലകൾ അടച്ചിടാൻ യുപി സർക്കാർ ഉത്തരവ്. ഹോട്ട്‌സ്‌പോട്ടുകളാണ് അടയ്ക്കുന്നത്. ആറ് പോസിറ്റീവ് കേസുകളിൽ കൂടുതലുള്ള ജില്ലകളാണ് സമ്പൂർണ ലോക് ഡൗണിലാകുന്നത്. ഈ ജില്ലകളിൽ ജനങ്ങൾ പുറത്തിറങ്ങാൻ പാടില്ല. വീട്ടുപടിക്കൽ സാധനം എത്തിക്കും.

ഏപ്രിൽ 13 വരെ അഞ്ച് ദിവസത്തേക്ക് പൂർണമായും അടച്ചിടാനാണ് ഉത്തരവ്. ബുധനാഴ്ച അർദ്ധരാത്രി മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും. ലക്‌നോ, ആഗ്ര, ഗസ്സിയാബാദ്, നോയിഡ, കാൺപുർ, വരാണസി, ശ്യാമ്ലി, മീററ്റ്, ബരേലി, ബുലന്ദഷർ, ഫിറോസാബാദ്, മഹാരാജ്ഗഞ്ച്, സിതാപുർ, ഷഹാരൻപുർ, ബസ്തി എന്നീ ജില്ലകളിലാണ് സമ്പൂർണ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്.

ഒരു തരത്തിലുള്ള കടകളും തുറന്നു പ്രവർത്തിക്കില്ല. അത്യാവശ്യ സാധനങ്ങൾ സർക്കാർ വീട്ടിലെത്തിച്ചു നൽകും. ആരെയും വീടുവിട്ട് പുറത്തേക്കിറങ്ങാൻ അനുവദിക്കില്ല. ഏപ്രിൽ 13 ന് സ്ഥിതിഗതികൾ വീണ്ടും പരിശോധിക്കും. ആവശ്യമായി വന്നാൽ കർഫ്യൂ നീട്ടിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഉത്തർപ്രദേശിലെ 37 ജില്ലകളിൽ കൊറോണ റിപ്പോർട്ട് ചെയ്തു. ഇതോടെ ബുധനാഴ്ച സംസ്ഥാനത്തെ ആകെ രോഗ ബാധിതരുടെ എണ്ണം 326 ആയി ഉയർന്നു. ഇതിൽ 166 പേരും തബ്ലിഗ് സമ്മേളനം കഴിഞ്ഞ് എത്തിയവരാണ്. നിലവിൽ സംസ്ഥാനത്ത് മൂന്ന് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മധ്യപ്രദേശിൽ കൊറോണ വ്യാപനം കണക്കിലെടുത്ത് എസ്മ പ്രയോഗിക്കാൻ തീരുമാനിച്ചു. സംസ്ഥാനത്ത് 327 പേർക്കാണ് ടെസ്റ്റ് പോസിറ്റീവായത്. ഇന്് 13 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു.

ലോക് ഡൗൺ രണ്ടാഴ്ചത്തേക്ക് നീട്ടാൻ മഹാരാഷ്ട്ര

അതേസമയം, കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത മുംബൈയിലും പൂണെയിലും ലോക് ഡൗൺ രണ്ടാഴ്ചത്തേക്ക് നീട്ടണമോയെന്ന ആലോചനയിലാണ് മഹരാഷ്ട്ര സർക്കാർ. ഏപ്രിൽ 15 ന് േേലാക് ഡൗൺ നീക്കില്ലെന്ന് സൂചനകൾ നൽകി കൊണ്ട് മന്ത്രിസഭായോഗം രണ്ട് ശുപാർശകൾക്ക് അംഗീകാരം നൽകി. 15,000 മുതൽ ഒരുലക്ഷം വരെ വാർഷികവരുമാനമുള്ളവർക്ക് കൂടി സബ്‌സിഡി നിരക്കിൽ ഭക്ഷ്യധാന്യങ്ങൾ നൽകും. പ്ലേറ്റിന് അഞ്ച് രൂപയ്ക്ക് ഭക്ഷണം നൽകുന്ന ശിവ താലി പദ്ധതി താലൂക്ക് തലത്തിൽ നടപ്പാക്കും, നേരത്തെ ഇത് പ്ലേറ്റിന് 10 രൂപയായിരുന്നു. ഇതാദ്യമായി മന്ത്രിസഭായോഗം വീഡിയോ കോൺഫറൻസ് വഴിയാണ് നടത്തിയത്. ലോക് ഡൗണിൽ ഇളവുകൾ അനുവദിച്ചാലും അന്തർ ജില്ലാ ഗതാഗതം അനുവദിക്കേണ്ടതില്ലെന്നാണ് ഉദ്ധവ് താക്കറെ മന്ത്രിസഭയിലെ ധാരണ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP