Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വർഗീയ കലാപം വർധിക്കുന്നത് മുസ്ലിം ജനസംഖ്യ പെരുകുന്നതുകൊണ്ട്; എരിതീയിൽ എണ്ണയൊഴിച്ച് വിവാദ സ്വാമി

വർഗീയ കലാപം വർധിക്കുന്നത് മുസ്ലിം ജനസംഖ്യ പെരുകുന്നതുകൊണ്ട്; എരിതീയിൽ എണ്ണയൊഴിച്ച് വിവാദ സ്വാമി

ന്യൂനപക്ഷങ്ങൾക്കെതിരെ പ്രകോപനപരമായി സംസാരിക്കുന്നതിലൂടെ വിവാദനായകനായി മാറിയ ബിജെപി എംപി യോഗി ആദിത്യനാഥ് വീണ്ടും വിവാദത്തിൽ. ഉത്തർപ്രദേശിൽ വർഗീയ കലാപങ്ങൾ വർധിക്കുന്നത് മുസ്ലിം ജനസംഖ്യ പെരുകുന്നതുകൊണ്ടാണെന്ന് ആദിത്യനാഥ് പറഞ്ഞു. നോയിഡയിൽ ഒരു റാലിക്കിടെയാണ് യോഗിയുടെ പ്രകോപനപരമായ പ്രസ്താവന.

'സമാജ്‌വാദി പാർട്ടി അധികാരത്തിൽ വന്നശേഷം പടിഞ്ഞാറൻ ഉത്തർ പ്രദേശിൽ രണ്ടരവർഷത്തിനിടെ 450 വർഗീയ കലാപങ്ങളുണ്ടായി. അതിന് കാരണം പ്രത്യേക വിഭാഗത്തിന്റെ ജനസംഖ്യ കൂടുന്നതുകൊണ്ടാണ്. കിഴക്കൻ യു.പിയിൽ കലാപങ്ങളില്ലാത്തതിന്റെ കാരണമെന്താണെന്ന് നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂ. 10 മുതൽ 20 ശതമാനം വരെ ന്യൂനപക്ഷങ്ങളുള്ള പ്രദേശങ്ങളിൽ വർഗീയ കലാപങ്ങൾ വിരളമായേ നടക്കാറുള്ളൂ. 20 മുതൽ 35 ശതമാനം വരെ ന്യൂനപക്ഷങ്ങളുള്ള മേഖലകളിൽ വൻതോതിലുള്ള കലാപങ്ങൾ നടക്കുന്നു. 35 ശതമാനത്തിനുമേൽ, ന്യൂന പക്ഷങ്ങളുണ്ടെങ്കിൽ, അവിടെ മുസ്ലിം അല്ലാത്ത ആർക്കും ജീവിക്കാൻ പോലും സാധിക്കില്ല'-വിവാദമായ പ്രഭാഷണം ഇങ്ങനെയായിരുന്നു.

മുമ്പൊരു ടെലിവിഷൻ ചാനൽ പരിപാടിക്കിടെയും ഇതേ കണക്കുകൾ യോഗി ആവർത്തിച്ചിരുന്നു. യു.പി.യിൽ അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുടെ മുഖ്യ പ്രചാരകൻ യോഗിയായിരുന്നു. വർഗീയ സ്പർദ്ധയുണ്ടാക്കുന്ന തരത്തിലുള്ള പ്രഭാഷണങ്ങൾ മുമ്പും യോഗിയെ വിവാദത്തിൽ ചാടിച്ചിട്ടുണ്ട്. യോഗിയുടെ ന്യൂനപക്ഷ വിരുദ്ധ പ്രസംഗങ്ങൾ ഉൾക്കൊള്ളുന്ന രണ്ട് സി.ഡികൾ അടുത്തിടെ പുറത്തുവന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP