Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോൺഗ്രസ് പ്രവർത്തകസമിതി പുനഃസംഘടിപ്പിച്ചു; എകെ ആന്റണിയും ഉമ്മൻ ചാണ്ടിയും കെസി വേണുഗോപാലും സമിതിയിൽ; പി സി ചാക്കോ സ്ഥിരം ക്ഷണിതാവ്; 51 അംഗ സമിതിയിൽ 23 അംഗങ്ങളും പതിനെട്ട് പ്രത്യേക ക്ഷണിതാക്കളും പത്ത് സ്ഥിരം ക്ഷണിതാക്കളും; ലോക്‌സഭാ തിരഞ്ഞെടുപ്പിന് മൂന്നോടിയായി പാർട്ടിക്ക് പുതുജീവൻ നൽകാൻ രാഹുൽ

കോൺഗ്രസ് പ്രവർത്തകസമിതി പുനഃസംഘടിപ്പിച്ചു; എകെ ആന്റണിയും ഉമ്മൻ ചാണ്ടിയും കെസി വേണുഗോപാലും സമിതിയിൽ; പി സി ചാക്കോ സ്ഥിരം ക്ഷണിതാവ്; 51 അംഗ സമിതിയിൽ 23 അംഗങ്ങളും പതിനെട്ട് പ്രത്യേക ക്ഷണിതാക്കളും പത്ത് സ്ഥിരം ക്ഷണിതാക്കളും; ലോക്‌സഭാ തിരഞ്ഞെടുപ്പിന് മൂന്നോടിയായി പാർട്ടിക്ക് പുതുജീവൻ നൽകാൻ രാഹുൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മുതിർന്ന നേതാക്കൾക്കും യുവനിരയ്ക്കും തുല്യ പരിഗണന നൽകി കോൺഗ്രസ് പ്രവർത്തകസമിതി പുനഃസംഘടിപ്പിച്ചു. കേരളത്തിൽ നിന്ന് എകെ ആന്റണി, ഉമ്മൻ ചാണ്ടി, കെ.സിവേണുഗോപാൽ എന്നിവർ സമിതിയിലുണ്ട്. പിസി ചാക്കോയും സ്ഥിരം ക്ഷണിതാവായി ഉണ്ടാവും. ഇത്തരത്തിൽ നാലു നേതാക്കളാണ് കേരളത്തിൽ നിന്ന് കോൺഗ്രസ് ദേശീയ നേതൃത്വനിരയിൽ ഇനി ഉണ്ടാവുക. പ്രവർത്തക സമിതിയിൽ 23 അംഗങ്ങൾ ഉണ്ടാകും. 18 പ്രത്യേക ക്ഷണിതാക്കളും പത്ത് സ്ഥിരം ക്ഷണിതാക്കളും ഉണ്ടാകും.

കർണാടകത്തിൽ നിന്ന് സിദ്ധരാമ്മയ്യയേയും സമിതിയിൽ ഉൾപ്പെടുത്തി. സംഘടനയുടെ ദേശീയ അധ്യക്ഷനായി നിയോഗിക്കപ്പെട്ട ശേഷം രാഹുൽ ഗാന്ധി ആദ്യമായി രൂപം നൽകുന്ന പ്രവർത്തക സമിതിയാണിത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിക്ക് പുതുജീവൻ നൽകാനും പ്രവർത്തനം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് ആണ് പുനഃസംഘടന ഇപ്പോൾ നടത്തിയത്. ആന്ധ്രയിൽ കോൺഗ്രസിനെ മെച്ചപ്പെടുത്താൻ ചുമതല നൽകപ്പെട്ട ഉമ്മൻ ചാണ്ടിയെ ദേശീയ നേതൃത്വത്തിലേക്ക് എത്തിക്കുന്നതിന്റെ തുടക്കം കൂടിയാണ് ഇപ്പോൾ അദ്ദേഹത്തെ പ്രവർത്തകസമിതിയിലേക്കും എത്തിച്ചിരിക്കുന്നത്. സിപി ജോഷി, ജനാർദ്ദൻ ദ്വിവേദി എന്നിവരെ ഒഴിവാക്കി.

ആകെ 51 അംഗങ്ങളാണ് സമിതിയിൽ ഉള്ളത്. വിവിധ സംസ്ഥാനങ്ങളുടെ സ്വതന്ത്ര ചുമതലയുള്ളവരെയാണ് ആണ് സ്ഥിരം ക്ഷണിതാക്കളെന്ന നിലയിൽ സമിതിയിൽ ഉൾപ്പെടുത്തിയത്. പാർട്ടിയുടെ ഉപവിഭാഗങ്ങളായ ഐഎൻടിയുസി, യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ്, എൻഎസ്‌യുഐ എന്നിവയുടെ അധ്യക്ഷന്മാർ, സേവാ ദൾ ചീഫ് ഓർഗനൈസർ എന്നിവരും പ്രത്യേക ക്ഷണിതാക്കളിൽ ഉൾപ്പെടുന്നു.

രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, മന്മോഹൻസിങ്, മോത്തിലാൽ വോറ, അഹമ്മദ് പട്ടേൽ, ഗുലാം നബി ആസാദ്, സിദ്ദരാമയ്യ, മല്ലികാർജുന ഖാർഗെ, ആനന്ദ് ശർമ, തരുൺ ഗൊഗോയ്, അശോക് ഗലോട്ട്, അംബികാ സോണി, കുമാരി ഷെൽജ, തുടങ്ങിയവരാണ് പ്രവർത്തക സമിതിയിലെ പ്രമുഖ നേതാക്കൾ.

ജൂലൈ 22 ന് പുതിയ പ്രവർത്തകസമിതി ആദ്യയോഗം ചേരും. കോൺഗ്രസിന്റെ എല്ലാ സംസ്ഥാന അധ്യക്ഷന്മാരും സംസ്ഥാനങ്ങളിലെ നിയമസഭാകക്ഷി നേതാക്കളെയും പ്രവർത്തക സമിതിയുടെ ഈ വിപുലീകൃത യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കോൺഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനു മുന്നോടിയായി ആണ് മുൻ പ്രവർത്തക സമിതി പിരിച്ചുവിട്ടത്.

തുടർന്ന് അന്നത്തെ പ്രവർത്തക സമിതിയെ നയരൂപീകരണ സമിതിയായി നിലനിർത്തിയാണ് അധ്യക്ഷന്റെ തിരഞ്ഞെടുപ്പ് നടത്തിയത്. എന്നാൽ മാർച്ചിൽ പാർട്ടിയുടെ പ്ലീനറി സമ്മേളനത്തോടെ ഈ സമിതിയും നിലവിലില്ലാതായി. പാർട്ടിയുടെ പ്രധാന നയപരിപാടികളിലെ ഉപദേശക സമിതിയായായാണ് കോൺഗ്രസ് വർക്കിങ് കമ്മിറ്റിയുടെ പ്രവർത്തനം. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP