Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

ഭരണമുള്ളിടങ്ങളിൽ ജനകീയ പദ്ധതികൾ; മറ്റിടങ്ങളിൽ ക്രിയാത്മക പ്രതിപക്ഷമായ് ജനങ്ങൾക്കൊപ്പം നിന്നുള്ള പ്രവർത്തനങ്ങളും; കൊറോണക്കാലത്ത് ശ്രമിക്കുന്നത് പാർട്ടിക്ക് നഷ്ടമായ ജനകീയത വീണ്ടെടുക്കാൻ; വിശാല പ്രതിപക്ഷ നിര കെട്ടിപ്പടുക്കാനും നീക്കം; ന്യായ് പദ്ധതി വഴി 19 ലക്ഷം കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് 1500 കോടി നൽകി ഛത്തീസ്‌ഗഢ് സർക്കാർ; തകർന്നടിഞ്ഞ കോൺഗ്രസിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാനുറച്ച് സോണിയാ ഗാന്ധി

ഭരണമുള്ളിടങ്ങളിൽ ജനകീയ പദ്ധതികൾ; മറ്റിടങ്ങളിൽ ക്രിയാത്മക പ്രതിപക്ഷമായ് ജനങ്ങൾക്കൊപ്പം നിന്നുള്ള പ്രവർത്തനങ്ങളും; കൊറോണക്കാലത്ത് ശ്രമിക്കുന്നത് പാർട്ടിക്ക് നഷ്ടമായ ജനകീയത വീണ്ടെടുക്കാൻ; വിശാല പ്രതിപക്ഷ നിര കെട്ടിപ്പടുക്കാനും നീക്കം; ന്യായ് പദ്ധതി വഴി 19 ലക്ഷം കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് 1500 കോടി നൽകി ഛത്തീസ്‌ഗഢ് സർക്കാർ; തകർന്നടിഞ്ഞ കോൺഗ്രസിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാനുറച്ച് സോണിയാ ഗാന്ധി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോവിഡ് കാലത്ത് നഷ്ടപ്പെട്ട ജനകീയത വീണ്ടെടുക്കാൻ ഒരുങ്ങി കോൺ​ഗ്രസ്. ഭരണമുള്ള സംസ്ഥാനങ്ങളിൽ ഭരണമികവ് പ്രദർശിപ്പിച്ചും മറ്റുള്ളയിടങ്ങളിൽ ക്രിയാത്മകമായി ഇടപെട്ടും നഷ്ടമായ ജനപിന്തുണ നേടാനാണ് കോൺ​ഗ്രസ് ശ്രമിക്കുന്നത്. ഇതിന്റെ ഭാ​ഗമായി, കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ടു പണമെത്തിക്കുന്ന 5700 കോടി രൂപയുടെ രാജീവ് ഗാന്ധി കിസാൻ ന്യായ് യോജനയ്ക്കു കോൺ​ഗ്രസ്നേതൃത്വം നൽകുന്ന ഛത്തീസ്‌ഗഡ് സർക്കാർ തുടക്കമിട്ടു. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 29–ാം ചരമവാർഷിക ദിനത്തിൽ മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർ വിഡിയോ കോൺഫറൻസ് വഴി പങ്കെടുത്തു.

ലോക്ഡൗൺ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്കു നേരിട്ടു പണമെത്തിക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്ന ആവശ്യം ശക്തമാക്കിയതിനു പിന്നാലെയാണ്, സ്വന്തം സർക്കാരുള്ള സംസ്ഥാനത്ത് കോൺഗ്രസ് പദ്ധതിക്കു തുടക്കമിട്ടത്.
നെല്ല്, ചോളം കർഷകർക്കു ഏക്കറിനു 10,000 രൂപ വീതവും കരിമ്പു കർഷകർക്കു 13,000 രൂപയും നൽകും. 4 ഗഡുക്കളായാണു വിതരണം ചെയ്യുക. നടപ്പു സാമ്പത്തിക വർഷം 19 ലക്ഷം കർഷകർക്കു പദ്ധതിയിലൂടെ പണമെത്തിക്കും. 5700 കോടി രൂപ ഇതിനായി അനുവദിച്ചിട്ടുണ്ടെന്നും ആദ്യ ഗഡുവിനാവശ്യമായ 1500 കോടി രൂപ ഇന്നലെ വിതരണം ചെയ്തതായും ബാഗൽ പറഞ്ഞു. നെല്ല്, ചോളം, കരിമ്പ് എന്നിവ താങ്ങുവിലയുടെ അടിസ്ഥാനത്തിൽ കർഷകരിൽ നിന്നു സംഭരിക്കും. പദ്ധതിയുടെ അടുത്ത ഘട്ടത്തിൽ കൂടുതൽ കാർഷിക വിളകളെയും ഉൾപ്പെടുത്തും.

Stories you may Like

ലോക് ഡൗണിന്റെ ഭാ​ഗമായി വിവിധ ഇടങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ആളുകളെ സ്വന്തം സംസ്ഥാനങ്ങളിൽ എത്തിക്കുന്നതിനുള്ള ചിവല് വഹിക്കാൻ കോൺ​ഗ്രസ് തയ്യാറായിരുന്നു. കേരളത്തിൽ പ്രതിപക്ഷ ഇടപെടൽ വളരെ ക്രിയാത്മകമായതോടെ മറ്റ് ഇടങ്ങളിലേക്കും അത്തരം പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുകയാണ് കോൺ​ഗ്രസ്. ഇതിന്റെ ഭാ​ഗമായി ആയിരുന്നു ഉത്തർ പ്രദേശിലേക്ക് 1000 ബസുകൾ കുടിയേറ്റ തൊഴിലാളികൾക്കായി കോൺ​ഗ്രസ് ഏർപ്പെടുത്തിയിരുന്നു. ഇതിന് സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നതിനുള്ള അനുമതി സർക്കാർ നിഷേധിച്ചത് വലിയ വിവാദമായിരുന്നു. യുപിയിൽ പ്രിയങ്കാ ​ഗാന്ധിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് കോൺ​ഗ്രസിന്റെ പ്രവർത്തനം.

സോണിയ വിളിച്ച പ്രതിപക്ഷ കക്ഷി നേതൃയോഗം ഇന്ന്

ലോക്ഡൗൺ മൂലം അതിഥിത്തൊഴിലാളികൾ നേരിടുന്ന ദുരിതം ചർച്ചചെയ്യാൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ കക്ഷി നേതാക്കൾ ഇന്ന് മൂന്നിനു യോഗം ചേരും. വിഡിയോ കോൺഫറൻസ് വഴി ചേരുന്ന യോഗത്തിൽ മമത ബാനർജി (തൃണമൂൽ), ഉദ്ധവ് താക്കറെ (ശിവസേന), സീതാറാം യച്ചൂരി (സിപിഎം), ഡി. രാജ (സിപിഐ), ശരദ് പവാർ (എൻസിപി), എം.കെ. സ്റ്റാലിൻ (ഡിഎംകെ), ഹേമന്ത് സോറൻ (ജെഎംഎം) തുടങ്ങിയവരടക്കം 18 കക്ഷിനേതാക്കൾ പങ്കെടുക്കുമെന്നു കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു.

തൊഴിൽ നിയമങ്ങളിൽ കേന്ദ്ര സർക്കാർ വരുത്തിയ ഭേദഗതികളും ചർച്ചചെയ്യും. ഇതാദ്യമായാണു പ്രതിപക്ഷ കക്ഷികൾ വിഡിയോ കോൺഫറൻസിലൂടെ യോഗം ചേരുന്നത്. മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിനായി കോൺഗ്രസുമായി കൈകോർത്ത ശേഷം ആദ്യമായാണ് ഉദ്ധവ് പ്രതിപക്ഷ യോഗത്തിൽ പങ്കെടുക്കുന്നത്. ശിവസേനാ എംപി: സഞ്ജയ് റാവുത്തും പങ്കെടുക്കും. പൗരത്വ നിയമം ചർച്ചചെയ്യാൻ ജനുവരിയിൽ ചേർന്ന പ്രതിപക്ഷ യോഗത്തിൽ സേന പങ്കെടുത്തിരുന്നില്ല.

സോണിയാ ഗാന്ധിക്കെതിരെ കേസ്

അതിനിടെ, പിഎം കെയേഴ്സ് ഫണ്ട് ദുർവിനിയോഗം ചെയ്തെന്ന് കോൺഗ്രസ് ട്വിറ്റർ പേജിൽ ആരോപിച്ചെന്ന പരാതിയിൽ, അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ കേസ്. കഴിഞ്ഞ11ന് പ്രത്യക്ഷപ്പെട്ട ട്വീറ്റുകൾ രാജ്യത്തിനും പ്രധാനമന്ത്രിക്കും എതിരെയുള്ള അപവാദ പ്രചാരണമാണെന്നും ജനത്തെ ഇളക്കിവിടുന്നതിന്റെ ഭാഗമാണെന്നും ആരോപിക്കുന്ന ഹർജിയിലാണ് ശിവമൊഗ്ഗ സാഗർ പൊലീസ് കേസെടുത്തത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP