Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തലസ്ഥാനത്തെ കോൺഗ്രസിനെ നയിക്കാൻ പുതുരക്തങ്ങളെത്തണമെന്ന നിർദ്ദേശം; കനയ്യകുമാറിന് വലിയ ചുമതല നൽകാൻ ഒരുങ്ങി കോൺഗ്രസ്; പരിഗണിക്കുക യൂത്ത് കോൺഗ്രസ് അഖിലേന്ത്യ അദ്ധ്യക്ഷനായോ, ഡൽഹി കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്കോ

തലസ്ഥാനത്തെ കോൺഗ്രസിനെ നയിക്കാൻ പുതുരക്തങ്ങളെത്തണമെന്ന നിർദ്ദേശം; കനയ്യകുമാറിന് വലിയ ചുമതല നൽകാൻ ഒരുങ്ങി കോൺഗ്രസ്; പരിഗണിക്കുക യൂത്ത് കോൺഗ്രസ് അഖിലേന്ത്യ അദ്ധ്യക്ഷനായോ, ഡൽഹി കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്കോ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സിപിഐയിൽ നിന്ന് എത്തിയ യുവനേതാവ് കനയ്യകുമാറിന് നേതൃനിരയിൽ വലിയ ഉത്തരവാദിത്വം നൽകാനൊരുങ്ങി കോൺഗ്രസ്. യൂത്ത് കോൺഗ്രസ് അഖിലേന്ത്യ അദ്ധ്യക്ഷ സ്ഥാനത്തേക്കോ ഡൽഹി കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്കോ ആണ് കനയ്യകുമാറിനെ പരിഗണിക്കുന്നത്.

ജെഎൻയു വിദ്യാർത്ഥി യൂണിയൻ അദ്ധ്യക്ഷനും സിപിഐഎ നേതാവുമായിരുന്ന കനയ്യകുമാർ 2021ലാണ് കോൺഗ്രസിൽ ചേർന്നത്. കനയ്യകുമാറിന്റെ ജന്മദേശമായ ബീഹാറിൽ പാർട്ടി ഉത്തരവാദിത്വങ്ങൾ നൽകുന്നതിൽ നിരവധി കോൺഗ്രസ് നേതാക്കൾ എതിർപ്പുയർത്തിയിരുന്നു.

തകർന്നുപോയ ഡൽഹി കോൺഗ്രസിനെ തിരികെ കൊണ്ടുവരുവാൻ കേന്ദ്ര നേതൃത്വം നിരവധി പരീക്ഷണങ്ങൾ നടത്തിയിരുന്നു. അത്തരത്തിലൊരു പരീക്ഷണമാണ് കനയ്യകുമാറിനെ ഡൽഹിയിലെത്തിച്ച് സംസ്ഥാന അദ്ധ്യക്ഷ പദവി നൽകാനുള്ള ആലോചന. ഉത്തർപ്രദേശിൽ നിന്നെത്തി ഡൽഹി മുഖ്യമന്ത്രിയായ ഷീല ദീക്ഷിതിന്റെ ഉദാഹരണമാണ് കേന്ദ്ര നേതൃത്വം നേതാക്കളുടെ മുന്നിൽ അവതരിക്കുന്നത്.നിലവിൽ യൂത്ത് കോൺഗ്രസ് അഖിലേന്ത്യ അദ്ധ്യക്ഷനായ, 42കാരൻ ബിവി ശ്രീനിവാസ് പദവിയിൽ നാല് വർഷം പൂർത്തിയാക്കി.

ഈ സാഹചര്യത്തിലാണ് പുതിയ അദ്ധ്യക്ഷനെ തേടുന്നത്. ദേശീയ ശ്രദ്ധ നേടിയ, 36കാരനായ കനയ്യകുമാർ സ്ഥാനത്തേക്ക് വന്നാൽ സംഘടനക്ക് പുതിയൊരുണർവ് സൃഷ്ടിക്കാൻ കഴിയുമെന്ന വിലയിരുത്തലാണ് കേന്ദ്ര നേതൃത്വത്തിന് ഉള്ളത്.തലസ്ഥാനത്തെ കോൺഗ്രസ് നേതൃത്വത്തെ നയിക്കാൻ പുതുരക്തങ്ങളെത്തണമെന്ന് ദേശീയ നേതൃത്വത്തിനുണ്ട്. അതിനാൽ കൂടിയാണ് കനയ്യകുമാറിനെ ഈ പദവികളിലേക്ക് പരിഗണിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP