Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുതിർന്ന കോൺഗ്രസ് നേതാവ് ടോം വടക്കൻ ബിജെപിയിൽ ചേർന്നു; എഐസിസി ജനറൽ സെക്രട്ടറിയും മുൻ വക്താവുമായ നേതാവ് ബിജെപിയിലേക്ക് പോയത് ഇത്തവണയും തൃശ്ശൂരിൽ സ്ഥാനാർത്ഥിയാകാൻ സാധിക്കില്ലെന്ന് ബോധ്യമായതോടെ; കോൺഗ്രസ് വിട്ടത് പുൽവാമ ഭീകരാക്രമണത്തിലെ പാർട്ടി നിലപാടിൽ പ്രതിഷേധിച്ചെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിൽ നിന്നും അംഗത്വം സ്വീകരിച്ചു കൊണ്ട് വടക്കൻ; പ്രധാനമന്ത്രിയുടെ വികസന കാഴ്‌ച്ചപ്പാട് ആകർഷിച്ചെന്നും നേതാവ്

മുതിർന്ന കോൺഗ്രസ് നേതാവ് ടോം വടക്കൻ ബിജെപിയിൽ ചേർന്നു; എഐസിസി ജനറൽ സെക്രട്ടറിയും മുൻ വക്താവുമായ നേതാവ് ബിജെപിയിലേക്ക് പോയത് ഇത്തവണയും തൃശ്ശൂരിൽ സ്ഥാനാർത്ഥിയാകാൻ സാധിക്കില്ലെന്ന് ബോധ്യമായതോടെ; കോൺഗ്രസ് വിട്ടത് പുൽവാമ ഭീകരാക്രമണത്തിലെ പാർട്ടി നിലപാടിൽ പ്രതിഷേധിച്ചെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിൽ നിന്നും അംഗത്വം സ്വീകരിച്ചു കൊണ്ട് വടക്കൻ; പ്രധാനമന്ത്രിയുടെ വികസന കാഴ്‌ച്ചപ്പാട് ആകർഷിച്ചെന്നും നേതാവ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് ടോം വടക്കൻ ബിജെപിയിൽ ചേർന്നു. ഡൽഹിയിൽവെച്ച് നടന്ന ചടങ്ങിൽ അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചു. തൃശൂരിൽ നിന്നുള്ള കോൺഗ്രസിന്റെ ദേശീയ നേതാവായിരുന്നു ടോം വടക്കൻ. കേന്ദ്രമന്ത്രി രവി ശങ്കർ പ്രസാദിൽ നിന്നാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്. സോണിയാ ഗാന്ധിയുടെ അടുപ്പക്കാരനായ നേതാവായിരുന്നു അദ്ദേഹം.

കോൺഗ്രസ് വിട്ടത് പുൽവാവ ഭീകരാക്രമണത്തിലെ പാർട്ടി നിലപാടിൽ പ്രതിഷേധിച്ചാണ് പാർട്ടി വെട്ടതെന്നാണ് വടക്കൻ വ്യക്തമാക്കിയത്. പ്രധാനമന്ത്രിയുടെ വികസന കാഴ്‌ച്ചപ്പാട് ആകർഷിച്ചെന്നും അദ്ദേഹം ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ശോഭനമായ ഭാവി ഇന്ത്യക്ക് നൽകുന്നു എന്നും കോൺഗ്രസിന് നേതാവ് ആരാണെന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും ടോം വടക്കൻ പറഞ്ഞു.

വിശ്വാസത്തിലെടുത്ത ബിജെപി അദ്ധ്യക്ഷൻ അമിത്ഷായോട് നന്ദിയുണ്ട്. രാഷ്ട്രീയത്തിന് അതീതമായ വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. കോൺഗ്രസിനുള്ള മറുപടി രാജ്യം മുഴുവൻ നൽകികൊണ്ടിരിക്കുകയാണെന്നും ബിജെപിയിൽ ചേർന്ന ശേഷം ടോം വടക്കൻ പറഞ്ഞു. കുടുംബാധിപത്യം മടുപ്പിക്കുന്നു എന്നൊരോപിച്ചാണ് സോണിയാ ഗാന്ധിയുടെ അടുത്ത അനുയായികൂടിയായിരുന്ന ടോം വടക്കൻ കോൺഗ്രസ് വിടുന്നത്.

കോൺഗ്രസിൽ നിരവധി അധികാര കേന്ദ്രങ്ങളാണ്. ഉപയോഗിച്ച് വലിച്ചെറിയുന്ന രീതിയാണ് കോൺഗ്രസിൽ. പാർട്ടി വിടുകയല്ലാതെ മറ്റ് മാർഗമില്ലായിരുന്നു. കഴിഞ്ഞ തവണ തൃശൂരിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കാൻ ശ്രമം നടത്തിയെങ്കിലും നേതാക്കളുടെ എതിർപ്പിനെ തുടർന്ന് സ്ഥാനാർത്ഥിത്വ മോഹം നടന്നില്ല.

പാർട്ടിയുടെ ദേശീയ വക്താവും മലയാളിയുമായ ടോം വടക്കൻ ബിജെപിയിൽ ചേർന്നത് കോൺഗ്രസിന് അപ്രതീക്ഷിത തിരിച്ചടിയാണ് നൽകിയത്. 2009ലും 2014ലും തൃശൂർ സീറ്റിന് വേണ്ടി ടോം വടക്കൻ വലിയ സമ്മർദ്ദം നടത്തിയെങ്കിലും വിജയിച്ചില്ല. ഒരുപക്ഷേ ഇത്തവണയും സീറ്റിന് അവകാശവാദം ഉന്നയിച്ചിരിക്കാം. അത് നടക്കാതെ വന്നതോടെ ആയിരിക്കാം കോൺഗ്രസ് വിട്ടതെന്ന് കരുതുന്നു. ഇത്തവണ തൃശൂർ, ചാലക്കുടി മണ്ഡലങ്ങളിൽ എവിടെ നിന്നെങ്കിലും ടോം വടക്കാൻ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. കേരളത്തിൽ രാഹുൽ ഗാന്ധി സന്ദർശനം നടത്തുന്നതിനിടെയാണ് ടോം വടക്കാൻ പാർട്ടി വിടുന്നതും.

കോൺഗ്രസ് വിട്ട ടോം വടക്കൻ കേരളത്തിൽ ബിജെപി സ്ഥാനാർത്ഥിയാകുമെന്നാണ് കരുതുന്നത്. തൃശ്ശൂരോ ചാലക്കുടിയോ വടക്കൻ സ്ഥാനാർത്ഥിയാകും. ദേശീയ നേതാക്കൾ ഇടപെട്ട് സീറ്റ് തരപ്പെടുത്തുമെന്നാണ് അദ്ദേഹം കരുതുന്നത്. ടോം വടക്കൻ വർഷങ്ങളായി ഡൽഹി കേന്ദ്രീകരിച്ച് കോൺഗ്രസ് വക്താവായി പ്രവർത്തിച്ചുവരികയായിരുന്നു. പാർട്ടിയെ പ്രതിനിധീകരിച്ച് ദേശീയ വിഷയങ്ങളിൽ ചാനൽ ചർച്ചകളിൽ പങ്കെടുത്തിരുന്നത് വടക്കനായിരുന്നു. മലയാളം ചാനലുകളിൽ ചർച്ചകളിൽ പങ്കെടുത്ത് ആക്ഷേപഹാസ്യത്തിനും ട്രോളുകൾക്കും ഇടയാക്കിയ നേതാവാണ് അദ്ദേഹം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP