Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202225Sunday

കോൺഗ്രസിലെ തിരുത്തൽ വാദി; നേതൃമാറ്റം നീണ്ടതോടെ ചിന്തൻ ശിബിരിൽ നിന്നും വിട്ടുനിന്നു; പുനരുജ്ജീവനം വാക്കുകളിൽ ഒതുങ്ങിയതോടെ കപിൽ സിബൽ കോൺഗ്രസ് വിട്ട് സമാജ് വാദി പാർട്ടിയിൽ; രാജ്യസഭ സീറ്റിലേക്ക് പത്രിക നൽകി; വിലപിടിപ്പുള്ള അഭിഭാഷകൻ എംപിയായി തുടരും

കോൺഗ്രസിലെ തിരുത്തൽ വാദി; നേതൃമാറ്റം നീണ്ടതോടെ ചിന്തൻ ശിബിരിൽ നിന്നും വിട്ടുനിന്നു; പുനരുജ്ജീവനം വാക്കുകളിൽ ഒതുങ്ങിയതോടെ കപിൽ സിബൽ കോൺഗ്രസ് വിട്ട് സമാജ് വാദി പാർട്ടിയിൽ; രാജ്യസഭ സീറ്റിലേക്ക് പത്രിക നൽകി; വിലപിടിപ്പുള്ള അഭിഭാഷകൻ എംപിയായി തുടരും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും പ്രമുഖ അഭിഭാഷകനുമായ കപിൽ സിബൽ കോൺഗ്രസ് വിട്ട് സമാജ് വാദി പാർട്ടിയിൽ ചേർന്നു. സമാജ്വാദി പാർട്ടി (എസ്‌പി) ടിക്കറ്റിൽ രാജ്യസഭയിലേക്ക് പത്രിക നൽകി. ഉത്തർപ്രദേശ് വിധാൻ സഭയിൽ എസ്‌പി അധ്യക്ഷൻ അഖിലേഷ് യാദവിനൊപ്പമെത്തിയാണ് പത്രിക നൽകിയത്. മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കു വിജയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് എസ്‌പി.

മെയ്‌ 16ന് രാജിക്കത്ത് സമർപ്പിച്ചിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിശാല സഖ്യമാണ് ലക്ഷ്യമെന്നും കപിൽ സിബൽ പ്രതികരിച്ചു. കോൺഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് രംഗത്തെത്തിയ 23 നേതാക്കളിൽ ഒരാളാണ് കപിൽ സിബൽ. കോൺഗ്രസ് നേതൃത്വത്തിന്റെ നിഷ്‌ക്രിയത്വം ചൂണ്ടിക്കാട്ടി കപിൽ സിബൽ വിമർശനം ഉന്നയിച്ചിരുന്നു.

'ഞാൻ സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ടാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. ഞാൻ രാജ്യത്ത് എല്ലായ്‌പ്പോഴും സ്വതന്ത്ര ശബ്ദമാകാൻ ആഗ്രഹിക്കുന്നു. ഒരു സ്വതന്ത്ര ശബ്ദമാകുക എന്നത് പ്രധാനമാണ്. പ്രതിപക്ഷത്തിരിക്കുമ്പോൾ തന്നെ മോദി സർക്കാരിനെ എതിർക്കാൻ ഒരു സഖ്യമുണ്ടാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു' കപിൽ സിബൽ പറഞ്ഞു.

അടുത്തിടെ എസ്‌പി നേതാവ് അസം ഖാനുവേണ്ടേി സുപ്രീം കോടതിയിൽ ഹാജരായ കപിൽ സിബൽ അദ്ദേഹത്തിന് ഇടക്കാല ജാമ്യം നേടിക്കൊടുത്തിരുന്നു. 2017ൽ എസ്‌പിയിൽ കുടുംബകലഹം ഉണ്ടായപ്പോൾ സൈക്കിൽ ചിഹ്നം നേടാൻ അഖിലേഷിനെ സഹായിച്ചത് കപിൽ സിബൽ ആയിരുന്നു.

ഈ മാസം ആദ്യം രാജസ്ഥാനിലെ ജയ്പുരിൽ നടന്ന കോൺഗ്രസ് ചിന്തൻ ശിബിരത്തിൽ കപിൽ സിബൽ പങ്കെടുത്തിരുന്നില്ല. അടുത്ത മാസമാണ് രാജ്യസഭാ തിരഞ്ഞെടുപ്പ്. ഉത്തർപ്രദേശിൽ 11 സീറ്റുകളിലാണ് ഒഴിവുവരുന്നത്. ഇതിൽ മൂന്ന് സീറ്റുകൾ എസ്‌പിക്ക് അനുകൂലമാണ്. അതിലൊന്നാണ് കപിൽ സിബലിനായി മാറ്റിവച്ചിരിക്കുന്നത്.

സിബൽ എസ്‌പിയിൽ ചേരാൻപോകുന്നു എന്ന അഭ്യുഹങ്ങൾ പരന്നെങ്കിലും വാർത്ത സ്ഥിരീകരിച്ചിരുന്നില്ല. എന്നാൽ രാജ്യസഭ സീറ്റിലേക്കുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ അഖിലേഷിനൊപ്പം എത്തിയതോടെ പാർട്ടി പ്രവേശം സ്ഥിരീകരിക്കുകയായിരുന്നു.

കോൺഗ്രസിലെ തിരുത്തൽ വാദി സംഘത്തിൽപ്പെട്ട കപിൽ സിബൽ ദീർഘനാളായി നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുകയായിരുന്നു. സമാജ്വാദി പാർട്ടി(എസ്‌പി) അധ്യക്ഷൻ അഖിലേഷ് യാദവുമായി കപിൽ സിബൽ നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. 

നിരന്തരം കോൺഗ്രസിനെ വിമർശിച്ചുകൊണ്ടിരിക്കുന്ന കപിൽ സിബലുമായി ഇനി സന്ധിയില്ലെന്ന വ്യക്തമായ സൂചന കോൺഗ്രസ് നേതൃത്വം നൽകിക്കഴിഞ്ഞു. കപിൽ സിബലിനെ ഉൾപ്പെടുത്താതെയായിരുന്നു കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നടചത്തിയ സമവായ ചർച്ചകളും. ഈ ഘട്ടത്തിലാണ് പാർട്ടി വിട്ട് എസ് പിയിൽ ചേരാൻ കബിൽ സിബൽ തീരുമാനിച്ചത്.

അടുത്തിടെ, പഞ്ചാബ് കോൺഗ്രസ് മുൻ അധ്യക്ഷൻ സുനിൽ ഝാക്കറും ഗുജറാത്ത് കോൺഗ്രസ് വർക്കിങ് പ്രസിഡന്റായിരുന്ന ഹാർദിക് പട്ടേലും കോൺഗ്രസ് വിട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP