Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുതിർന്ന നേതാക്കളും ചെറുപ്പക്കാരും തമ്മിൽ തർക്കം രൂക്ഷം; 16 ജനറൽ സെക്രട്ടറിമാർ രാഹുലിനെ രക്ഷിക്കാൻ രംഗത്ത്; അധികാരം നഷ്ടപ്പെട്ട കോൺഗ്രസ് നേരിടുന്നത് വമ്പൻ പ്രതിസന്ധി

മുതിർന്ന നേതാക്കളും ചെറുപ്പക്കാരും തമ്മിൽ തർക്കം രൂക്ഷം; 16 ജനറൽ സെക്രട്ടറിമാർ രാഹുലിനെ രക്ഷിക്കാൻ രംഗത്ത്; അധികാരം നഷ്ടപ്പെട്ട കോൺഗ്രസ് നേരിടുന്നത് വമ്പൻ പ്രതിസന്ധി

ധികാരം ഉണ്ടാകുമ്പോൾ പാർട്ടികളിൽ ഗ്രൂപ്പ് വഴക്കുണ്ടാകുക സ്വാഭാവികമാണ്. എന്നാൽ അധികാരം നഷ്ടപ്പെടുമ്പോൾ അഭിപ്രായവ്യത്യാസങ്ങളെല്ലാം തൽക്കാലത്തേക്കെങ്കിലും മറന്ന് യോജിച്ച് പ്രവർത്തിച്ച് പാർട്ടിയെ ശക്തിപ്പെടുത്താനാണ് പാർട്ടികൾ ശ്രമിക്കുക. എന്നാൽ ചരിത്രത്തിലെ ഏററവും വലിയ പരാജയമേററു വാങ്ങിയ കോൺഗ്രസിൽ അധികാരമുള്ള കാലത്തേക്കാൾ ഗ്രൂപ്പ് വഴക്കും തമ്മിൽത്തല്ലും രൂക്ഷമായിരിക്കുന്നത് ഇപ്പോഴാണ്.

ഗാൻഡ് ഓൾഡ് പാർട്ടിയിലെ പഴയതലമുറയും രാഹുൽഗാന്ധിയെ പിന്തുണയ്ക്കുന്ന പുതിയ തലമുറയും തമ്മിലാണ് വടംവലി അരങ്ങേറുന്നത്. രാഹുലിന്റെ പ്രവർത്തനകഴിവിനെ പരിഹസിച്ചു കൊണ്ട് വിവിധ തുറകളിൽ നിന്ന് കമന്റുകൾ വന്നതിൻരെ പശ്ചാത്തലത്തിൽ മുതിർന്ന കോൺഗ്രസ് എഐസിസി സെക്രട്ടറിമാർ നേതൃത്ത്വത്തിന് ഇതിനെ സംബന്ധിച്ച് എഴുതിയിരുന്നു. പൊതുജനങ്ങളിൽ നിന്നുള്ള വിമർശനങ്ങളെ ചെറുക്കാനും രാഹുലിന്റെ പരിഷ്‌ക്കാരങ്ങൾ കോൺഗ്രസിൽ നടപ്പാക്കുന്നത് തടയുകയുമായിരുന്നു അവരുടെ ലക്ഷ്യം. ഇതിനെതിരെ യുവാക്കളായ 16 ജനറൽ സെക്രട്ടറിമാർ രാഹുലിന് പിന്തുണയുമായി രംഗത്തെത്തിയതോടെ പാർട്ടിയിലെ സ്ഥിതിഗതികൾ വഷളായിരിക്കുകയാണ്.

മുതിർന്ന നേതാക്കൾ രാഹുലിനെതിരായി നടത്തിയി ഈ നീക്കത്തിനെ പ്രതിരോധിക്കാനാണ് യുവ നേതാക്കൾ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. രാഹുലിന് പാർട്ടിയിൽ ഒരു പരിവർത്തനം കൊണ്ടു വരണമെന്നും അതിനായി അദ്ദേഹത്തിന്റെ കൂടെ നിൽക്കുമെന്നുമാണ് എഐസിസി ജനറൽ സെക്രട്ടറിയായ പ്രകാശ് ജോഷി പറയുന്നത്. രാഹുലിനെതിരയെുള്ള നീക്കത്തെ ചെറുക്കുന്നതുമായി ബന്ധപ്പെട്ട കത്തുകൾ ജനറൽ സെക്രട്ടറിമാർ, സിഡ്ബ്ല്യൂസി മെമ്പർമാർ, മുതിർന്ന നേതാക്കൾ തുടങ്ങയിവർക്ക് വ്യഴാഴ്ച അയച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. രാഹുലിനെ പിന്തുണക്കുന്ന യുവ എഐസിസി സെക്രട്ടറിമാരാണിതിൽ ഒപ്പുവച്ചിരിക്കുന്നത്. എന്നാൽ ഈ നീക്കത്തിന് പുറകിൽ രാഹുലിന് യാതൊരു പങ്കുമില്ലെന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്.

42 എഐസിസിമാരിൽ 16 പേരാണ് രാഹുലിനുള്ള പിന്തുണയുമായെത്തിരിക്കുന്നത്. കോൺഗ്രസിലെ മുതിർന്ന നേതാക്കൾ ഗാന്ധികുടുംബത്തിന്റെ നേതൃത്വത്തെ ചോദ്യം ചെയ്യുന്നത് ഇനിയും തുടരുകയാണെങ്കിൽ പാർട്ടിയിൽ ഇനിയും ചേരിപ്പോര് രൂക്ഷമാകുമെന്നുറപ്പാണ്. പാർട്ടിയിൽ പടലപ്പിണക്കം ഇത്തരത്തിൽ രൂക്ഷമാകുകയാണെങ്കിൽ ഹരിയാന, മഹാരാഷ്ട്ര, ജാർഖണ്ഢ്, ജമ്മുകാശ്മീർ എന്നിവിടങ്ങളിലെ നിയമസഭാതെരഞ്ഞെടുപ്പുകളിൽ പാർട്ടി പരാജയം ആവർത്തിക്കുമെന്നാണ് സാധാരണപ്രവർത്തകർ ഭയക്കുന്നത്.

തലമുറകൾ തമ്മിലുള്ള തർക്കമാണിപ്പോൾ പാർട്ടിയിൽ നടക്കുന്നതെന്ന് കാണാം. രാഹുലിന്റെ ഇടപെടൽ പോരാഞ്ഞതിനാലാണ് പാർട്ടി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതെന്ന് എഐസിസി ജനറൽ സെക്രട്ടറി ദിഗ്വിജയ് സിങ് കഴിഞ്ഞയാഴ്ച ആരോപിച്ചിരുന്നു. 64കാരനായ നരേന്ദ്ര മോദിക്ക് യുവാക്കളെ ആകർഷിക്കാനായപ്പോൾ 44 കാരനായ രാഹുലിന് അതിന് കഴിഞ്ഞില്ലെന്നായിരുന്നു സിങ് ആരോപിച്ചത്. ഇതിനെത്തുടർന്ന് രാഹുലിനെതിരെ ആക്രമണം ശക്തമായിരുന്നു.രാഹുലിന്റെ പൊളിറ്റിക്കൽ ആപ്റ്റിറ്റിയൂഡിനെ ചോദ്യം ചെയ്തു കൊണ്ട് ജഗ്മീറ്റ് ബ്രാറും നേതാക്കളും രംഗത്തെത്തിയത് സ്ഥിതിഗതികൾ വഷളാക്കിയിരുന്നു. ഈവക നീക്കങ്ങളെ പ്രതിരോധിക്കാനാണ് യുവനേതാക്കൾ രാഹുലിന് വേണ്ടി ഇപ്പോൾ ശക്തമായി രംഗത്തെത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP