Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രാജസ്ഥാനിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കോൺഗ്രസ് നേടിയത് വ്യക്തമായ മേൽക്കൈ; 961 വാർഡുകളിൽ കോൺഗ്രസ് വിജയിച്ചപ്പോൾ ബിജെപി നേടിയത് 737 വാർഡുകൾ; വിജയപതാക പാറിച്ച് 386 സ്വതന്ത്രരും; സിപിഎമ്മിന് ജയിക്കാനായത് വെറും മൂന്ന് വാർഡുകളിൽ; പുതിയ ഭരണസമിതികൾ അധികാരമേൽക്കുക 26ന്; ജനവിധി കോൺഗ്രസ് സർക്കാരിന് ലഭിച്ച അംഗീകാരമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട്

രാജസ്ഥാനിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കോൺഗ്രസ് നേടിയത് വ്യക്തമായ മേൽക്കൈ; 961 വാർഡുകളിൽ കോൺഗ്രസ് വിജയിച്ചപ്പോൾ ബിജെപി നേടിയത് 737 വാർഡുകൾ; വിജയപതാക പാറിച്ച് 386 സ്വതന്ത്രരും; സിപിഎമ്മിന് ജയിക്കാനായത് വെറും മൂന്ന് വാർഡുകളിൽ; പുതിയ ഭരണസമിതികൾ അധികാരമേൽക്കുക 26ന്; ജനവിധി കോൺഗ്രസ് സർക്കാരിന് ലഭിച്ച അംഗീകാരമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട്

മറുനാടൻ മലയാളി ബ്യൂറോ

ജയ്പുർ: രാജസ്ഥാനിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിളക്കമാർന്ന വിജയം. 961 വാർഡുകളിൽ പാർട്ടി വിജയം കണ്ടു. ബിജെപി 737 ഇടങ്ങളിൽ വിജയിച്ചപ്പോൾ 386 സ്വതന്ത്രരും വിജയം കണ്ടു.മൊത്തമുള്ള 2,105 വാർഡുകളിൽ പകുതിയോളം സീറ്റുകളിൽ കോൺഗ്രസ് വിജയിച്ചതായാണ് റിപ്പോർട്ട്.

മൂന്ന് മുനിസിപ്പൽ കോർപറേഷനുകൾ, 18 നഗര പരിഷത്തുകൾ, 28 നഗരപാലികകൾ എന്നിവ ഉൾപ്പെടെ 49 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കോൺഗ്രസിന് നേട്ടം കൈവരിക്കാനായി. ബഹുജൻ സമാജ് പാർട്ടി 16 വാർഡുകളിലും സിപിഎം മൂന്നു വാർഡുകളിലും എൻസിപി രണ്ട് വാർഡുകളിലും വിജയം നേടി. കോൺഗ്രസ് സർക്കാരിന്റെ ഭരണത്തിനു ലഭിച്ച അംഗീകാരമാണ് ജനവിധയെന്നും ഇത് പ്രതീക്ഷിച്ചിരുന്നതായും മുഖ്യമന്ത്രി അശോക് ഗഹ്‌ലോത്ത് പറഞ്ഞു.

വാർഡ് കൗൺസിലർമാരെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് ശനിയാഴ്ചയാണ് നടന്നത്. ഇതിൽ 72 ശതമാനം വോട്ടർമാർമാരാണ് തങ്ങളുടെ സമ്മതിദാനാവകാശം ഉപയോഗിച്ചത്. അജ്മീർ ജില്ലയിലെ നസിരാബാദ് മുനിസിപ്പാലിറ്റിയിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്. 91.67 ശതമാനം. മൊത്തം പോളിങ് 71.53 ശതമാനമാണ്. ഉദയ്പൂർ മുനിസിപ്പൽ കോർപ്പറേഷനിലാണ് ഏറ്റവും കുറഞ്ഞ പോളിങ് രേഖപ്പെടുത്തിയത്. 53 ശതമാനം. നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചെയർമാനും ഡെപ്യൂട്ടി ചെയർമാനുമായുള്ള തിരഞ്ഞെടുപ്പ് യഥാക്രമം നവംബർ 26, 27 തീയതികളിൽ നടക്കും.

49 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മൊത്തം 7942 സ്ഥാനാർത്ഥികളാണ് മത്സരിച്ചത്. 1896 ബിജെപി സ്ഥാനാർത്ഥികളിൽ 1166 പേർ പുരുഷന്മാരും 730 സ്ത്രീകളുമാണ്. ഇതേസമയം, 778 വനിതാ സ്ഥാനാർത്ഥികളെയാണ് കോൺഗ്രസ് മത്സരരംഗത്ത് ഇറക്കിയത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയിൽ നിന്നും കോൺഗ്രസ് രാജസ്ഥാൻ ഭരണം തിരിച്ചുപിടിക്കുകയായിരുന്നു. മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ലഭിച്ച മുന്നേറ്റം വോട്ടർമാരുടെ പിന്തുണ കോൺഗ്രസിനാണെന്നതിന്റെ തെളിവാണെന്നും മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP