Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉന്നാവോ പെൺകുട്ടിയുടെ അമ്മ പട്ടികയിൽ; 40 ശതമാനം വനിതകൾ സ്ഥാനാർത്ഥി പട്ടികയിൽ, 40 ശതമാനം സീറ്റ് യുവാക്കൾക്കും; ഉത്തർപ്രദേശിൽ കോൺഗ്രസിന്റെ ആദ്യ സ്ഥാനാർത്ഥി ലിസ്റ്റ് പ്രഖ്യാപിച്ചു പ്രിയങ്ക ഗാന്ധി

ഉന്നാവോ പെൺകുട്ടിയുടെ അമ്മ പട്ടികയിൽ; 40 ശതമാനം വനിതകൾ സ്ഥാനാർത്ഥി പട്ടികയിൽ, 40 ശതമാനം സീറ്റ് യുവാക്കൾക്കും; ഉത്തർപ്രദേശിൽ കോൺഗ്രസിന്റെ ആദ്യ സ്ഥാനാർത്ഥി ലിസ്റ്റ് പ്രഖ്യാപിച്ചു പ്രിയങ്ക ഗാന്ധി

മറുനാടൻ മലയാളി ബ്യൂറോ

ലക്നൗ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാർത്ഥി പട്ടിക കോൺഗ്രസ് പ്രഖ്യാപിച്ചു. 125 പേരുടെ പട്ടികയാണ്, പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പുറത്തുവിട്ടത്. 20 ശതമാനം വനിതകൾക്കും 40 ശതമാനം യുവാക്കൾക്കും പ്രാതിനിധ്യം നൽകിയതായി പ്രിയങ്ക വ്യക്തമാക്കി.

ഉന്നാവോയിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ അമ്മയും കോൺഗ്രസ് പട്ടികിയിലുണ്ട്. ആശാ വർക്കർമാരുടെ പോരാട്ടത്തിലൂടെ ശ്രദ്ധേയായ പൂനം പാണ്ഡെയെയും പാർട്ടി സ്ഥാനാർത്ഥിയാക്കി. യുവാക്കൾക്കും സ്ത്രീകൾക്കും പ്രാധാന്യം നൽകുന്നതിലൂടെ സംസ്ഥാനത്ത് പുതിയൊരു തരം രാഷ്ട്രീയം കൊണ്ടുവരാനാവുമെന്ന് പ്രിയങ്ക പ്രതീക്ഷ പ്രകടിപ്പിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിൽ 40 ശതമാനം സീറ്റുകളിൽ വനിതകളെ സ്ഥാനാർത്ഥികളാക്കുമെന്ന പ്രിയങ്ക കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. ഓണറേറിയം ഉയർത്തുന്നതിനുള്ള പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ ആശാ വർക്കർ പൂനം പാണ്ഡെയും സ്ഥാനാർത്ഥി പട്ടികയിലുണ്ടെന്ന് പ്രിയങ്ക പറഞ്ഞു. 125-ൽ 50 വനിതാ സ്ഥാനാർത്ഥികളുണ്ട്.

ഇക്കുറി ആരുമായി സഖ്യത്തിൽ ഏർപ്പെടാതെയാണ് കോൺഗ്രസ് മത്സരിക്കാൻ ഇറങ്ങുന്നത്. സംസ്ഥാനത്തെ 403 സീറ്റുകളിലും പാർട്ടി ഒറ്റയ്ക്ക് മത്സരിക്കാനാണ് തീരുമാനം. അതേസമയം കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 403 സീറ്റുകളിൽ ഏഴ് മണ്ഡലങ്ങളിലായിരുന്നു കോൺഗ്രസിന് വിജയിക്കാനായത്. 2019ലെ ലോക് സഭ തെരഞ്ഞെടുപ്പിൽ അമേഠിയിലെ സിറ്റിങ് സീറ്റിൽ രാഹുൽ ഗാന്ധി പരാജയപ്പെടുകയും ചെയ്തിരുന്നു. സംസ്ഥാനത്ത് ഇത്തവണ ബിജെപിയും എസ്‌പിയും തമ്മിലാകും പ്രധാന മത്സരമെന്നാണ് കരുതുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP