Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മഹാരാഷ്ട്രയിൽ സീറ്റ് പങ്കു വയ്ക്കുന്നതിൽ തമ്മിലടിച്ച് ബിജെപിയും ശിവസേനയും; കരുതലോടെ കണ്ണുനട്ട് കോൺഗ്രസ്; മഹായുതി സഖ്യത്തിന്റെ പട്ടിക വന്ന ശേഷം സ്ഥാനാർത്ഥി പ്രഖ്യാപനം മതിയെന്ന നിലപാടിൽ; സീറ്റ് നിഷേധിക്കപ്പെടുന്ന ചിലർ മറുപാളയത്തിൽ നിന്നെത്തുമെന്ന് വിശ്വാസം; 40 സ്ഥാനാർത്ഥികളുടെ പട്ടിക തയാറാക്കി മല്ലികാർജുൻ ഖാർഗെ

മഹാരാഷ്ട്രയിൽ സീറ്റ് പങ്കു വയ്ക്കുന്നതിൽ തമ്മിലടിച്ച് ബിജെപിയും ശിവസേനയും; കരുതലോടെ കണ്ണുനട്ട് കോൺഗ്രസ്; മഹായുതി സഖ്യത്തിന്റെ പട്ടിക വന്ന ശേഷം സ്ഥാനാർത്ഥി പ്രഖ്യാപനം മതിയെന്ന നിലപാടിൽ; സീറ്റ് നിഷേധിക്കപ്പെടുന്ന ചിലർ മറുപാളയത്തിൽ നിന്നെത്തുമെന്ന് വിശ്വാസം; 40 സ്ഥാനാർത്ഥികളുടെ പട്ടിക തയാറാക്കി  മല്ലികാർജുൻ ഖാർഗെ

മറുനാടൻ ഡെസ്‌ക്‌

മുംബൈ; നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കെ ബിജെപി, ശിവസേന പോരിൽ കണ്ണുനട്ട് കോൺഗ്രസ്. ഒക്ടോബർ 21-നു നടക്കുന്ന തിരഞ്ഞെടുപ്പിനായി ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പോലും കോൺഗ്രസ് ഇതുവരെ പുറത്തിറക്കിയിട്ടില്ല. എതിരാളികളുടെ കണക്കുകൂട്ടലുകൾ കണ്ടുള്ള നീക്കത്തിനാമ് കോൺഗ്രസ് പാളയത്തിൽ കരുക്കൾ നീക്കുന്നത്. സീറ്റ് പങ്കു വയ്ക്കുന്നതിനെ ചൊല്ലി ബിജെപിയും ശിവസേനയും തമ്മിൽ നിലനിൽക്കുന്ന അഭിപ്രായഭിന്നത പരമാവധി മുതലെടുക്കുകയാണ് കോൺഗ്രസ് ലക്ഷ്യം.

ബിജെപിയും ശിവസേനയും ഉൾപ്പെടുന്ന മഹായുതി സഖ്യത്തിന്റെ പട്ടിക വന്ന ശേഷം സ്ഥാനാർത്ഥി പ്രഖ്യാപനം മതിയെന്ന നിലപാടിലാണു നേതൃത്വം.സീറ്റ് നിഷേധിക്കപ്പെടുന്ന ചിലർ മറുപാളയത്തിൽനിന്ന് കോൺഗ്രസിലേക്ക് എത്താൻ സാധ്യതയുണ്ടെന്നു നേതാക്കൾ വിശ്വസിക്കുന്നു.തിരഞ്ഞെടുപ്പിനു ശേഷവും ദേവേന്ദ്ര ഫഡ്നവിസ് തന്നെ മുഖ്യമന്ത്രിയായി തുടരുമെന്ന അമിത് ഷായുടെ പ്രസ്താവന സേനയെ വല്ലാതെ ചൊടിപ്പിച്ചിട്ടുണ്ട്. ബിജെപി എല്ലാം തീരുമാനിച്ചു കഴിഞ്ഞുവെന്നും ഇനി വോട്ടിങ് യന്ത്രത്തിലെ ബട്ടൺ ഞെക്കുകയെന്ന പണി മാത്രമേ ബാക്കിയുള്ളുവെന്നും ശിവസേന പരിഹസിച്ചു.

40 സ്ഥാനാർത്ഥികളുടെ പട്ടിക തയാറാക്കി മഹാരാഷ്ട്രയുടെ ചുമതലയുള്ള മല്ലികാർജുൻ ഖാർഗെ എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കിനു കൈമാറിയിട്ടുണ്ട്. ഹൈന്ദവവിശ്വാസ പ്രകാരം 'പിതൃപക്ഷം' കഴിഞ്ഞ് ഈ മാസം 28-ന് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കുമെന്നും നേതാക്കൾ അറിയിച്ചു. വിവിധ മേഖലകളിൽ ഫഡ്നവിസ് സർക്കാർ കൈവരിച്ച നേട്ടങ്ങൾ ഞായറാഴ്ച മുംബൈയിൽ നടന്ന റാലിയിൽ അമിത് ഷാ അക്കമിട്ടു നിരത്തിയിരുന്നു. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ ബിജെപിക്ക് അനുകൂലമാകുമെന്നും ഷാ വ്യക്തമാക്കിയിരുന്നു.

അഭിപ്രായഭിന്നതകൾ നീക്കി നാളെ ബിജെപിയുമായുള്ള സഖ്യം പ്രഖ്യാപിക്കുമെന്നു ശിവസേനയുടെ നേതാക്കൾ പറഞ്ഞു. ബിജെപി 150 സീറ്റിലും സേന 116-126 സീറ്റിലും മൽസരിക്കുമെന്നാണു സൂചന. ഫഡ്നവിസും ഉദ്ധവ് താക്കറെയും മുംബൈയിൽ വാർത്താ സമ്മേളനം വിളിച്ചാവും ഔദ്യോഗികമായി സഖ്യപ്രഖ്യാപനം നടത്തുക. സീറ്റ് പങ്കുവയ്ക്കുന്നതിലെ അഭിപ്രായഭിന്നത മൂലം 2014-ൽ തനിച്ചു മത്സരിച്ച ബിജെപിയും സേനയും പിന്നീട് ഒരുമിച്ച് സർക്കാർ രൂപീകരിക്കുകയായിരുന്നു. ബിജെപിക്ക് 122 എംഎൽഎമാരും സേനയ്ക്ക് 63 പേരുമാണ് ഉണ്ടായിരുന്നത്. ഇക്കുറി 50:50 എന്ന അനുപാതത്തിൽ സീറ്റ് വിഭജിക്കണമെന്നാണ് സേനയുടെ ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP